വേർപെടുത്തിയ കാഴ്ചകൾ

Thursday, November 15, 2012

പറങ്കി മാങ്ങ (Oil painting)



എണ്ണച്ചായത്തില്‍ ക്യാന്‍ വാസില്‍ വരച്ചെടുത്ത എനിക്കേറെ ഇഷ്ടപ്പെട്ട എന്റെ വരകളിലൊന്ന് , രണ്ടായിരത്തി ഏഴില്‍ ജനുവരിയില്‍ വരഞ്ഞത് ..  വലിപ്പം  75x40 cm 

Sunday, September 02, 2012

ഓര്‍മ്മകളിലേക്കൊരു പടിവാതില്‍


ഗ്രഹാതുരമായ പ്രവാസ പ്പൊറുതിയില്‍ ഏറെ സൂക്ഷ്മമായി വരച്ചെടുത്തത്,

പ്രിയപ്പെട്ട ഉപ്പയുടെ അവസാന നാളുകള്‍ക്കു കാവല്‍ നിന്ന പടി
ചിരസ്മൃതികളുടെ പഞ്ചായത്തു പാതയിലേയ്ക്കു തുറക്കാന്‍ ഓര്‍മ്മകളിലേക്കൊരു പടിവാതില്‍
എണ്ണച്ചായത്തില്‍ പാകപ്പെടുത്തി കട്ടിച്ചട്ടയില്‍ വരഞ്ഞ വര്‍ണ്ണസ്മൃതി  40x25 സെന്റിമീറ്റര്‍ (2003)

Saturday, August 18, 2012

പകര്‍ത്തി വര # 1

 ഒരാവശ്യക്കാരന് വേണ്ടി വരച്ച ഒരു പടിഞ്ഞാറന്‍ ക്ലാസിക്കിന്റെ പകര്‍പ്പ്,ഇഷ്ടം കൂടിയപ്പോള്‍ ഞാനും എനിക്കായി  ഒരെണ്ണം വരഞ്ഞു   .. എണ്ണച്ചായത്തില്‍ ക്യാന്‍വാസ് ബോര്‍ഡില്‍ ,വലിപ്പം 45x60 സെന്റി മീറ്റര്‍.
ഒരുപാട് സൂക്ഷ്മാംശങ്ങളുള്ള മനോഹരമായ സൃഷ്ടി.അത്രതന്നെ വിശദാംശങ്ങളോടെ വരക്കണമെന്ന വെല്ലുവിളിയോടെയാണ് തുടങ്ങിയത്  മടികാരണം സമയക്കുറവെന്ന ഉപായത്തില്‍  ഒരുപാട് സംഗതികള്‍ വരച്ചിട്ടില്ല ,എങ്കിലും എന്റെ സ്വകാര്യ ശേഖരത്തിലെ നല്ല സൃഷ്ടികളില്‍ ഒരെണ്ണം ഇതുതന്നെ !.

Monday, August 13, 2012

ഒരു വരകൂടി (പഴയതാണ്)...

എണ്ണച്ചായം കൊണ്ട് ഹാര്‍ഡ്ബോഡില്‍ വരഞ്ഞത് (2005ലാണ് ഇതു വരഞ്ഞത്)എന്റെ പെയിന്റിങ്ങുകളില്‍  ഇന്നും എന്റെ കൈയ്യിലുള്ള ഏതാനും വരകളില്‍ ഒരെണ്ണം..

Monday, July 30, 2012

കുത്തിവര പോലൊരു “കത്തിവര”

നേരത്തെ പോസ്റ്റ് ചെയ്തിരുന്നു  ഇന്നലെ നോക്കിയപ്പോള്‍ പഴയ പോസ്റ്റ്കളിലേ ചില പടങ്ങളൊന്നും കാണുന്നില്ല..   ഇനിയേതായാലും ഈ സൃഷ്ടിപ്പിനു ഹേതുവായ ആ മഹാ സാഹചര്യം കൂടി  പറഞ്ഞ് ഒരുക്കല്‍കൂടി ഇതുതന്നെ എഴുന്നെള്ളിക്കാം എന്ന് തീരുമാനിച്ചത്....   പാലറ്റില്‍ കുറച്ചധിക പെയ്ന്റ് ബാക്കിവന്ന ഒരു കൊച്ച് വരപ്പാന്‍ കാലത്ത് കത്തിയെടുത്ത് തേച്ച് വരഞ്ഞതാണിത്.                                                                                                                                       കത്തിയെന്ന് പറയുമ്പോള്‍ ഈ മലപ്പുറം കത്തിപോലെയോ എസ് കത്തിപോലെ അക്ഷരമാലാ കത്തിയോ ഒന്നുമല്ല   സിമന്റ് പൂശാന്‍ ഉപയോഗിക്കുന്ന ചട്ടുകം പോലൊരു കൊച്ചന്‍ സാധനം ,       ആലില പോലൊരു ലോഹനാവ് കാപ്സൂള്‍വലിപ്പത്തില്‍ ഒരു മരപ്പിടി  അരുമയായൊരു  കുട്ടിചട്ടുകം.. ,  കണ്ടപ്പോള്‍ തോന്നിയ കൌതകത്തിന് വാങ്ങിയതായിരുന്നു   കത്തിവര്യ്ക്ക് ഉപയോഗിക്കുന്ന   ഈചട്ടുകത്തെ  ....   ഇതൊരു ഗോമ്പറ്റീഷന്‍ ഐറ്റമൊന്നുമല്ലാത്തത് കൊണ്ട്  നൈഫ് പെയ്ന്റിങ് എന്ന് പറഞ്ഞു കളിയാക്കിക്കോട്ടെ....

Friday, July 27, 2012

“വീണ്ടും ചില വരകൾ”


വര# 1
പലപ്പോഴായി വരഞ്ഞ ചില വരകള്‍...

                                                                               വര# 2

                                                                                  വര# 3

                                                                                  വര# 4

                                                                                 വര# 5

                                                                                 വര# 6

പലപ്പോഴായി വരച്ച ചില വരകൾ..

Wednesday, May 23, 2012

MUKHTHAR (മുക്താര്‍ ഉദരംപൊയില്‍)



((“മുഖ്താര്‍ ഉദരം പൊയില്‍” എന്റെ ഒരു കാരിക്കേച്ചര്‍))
കൂയ്...പൂയ്.....  ആണ്ട് തോറും 30 വയസ്സ് ആഘോഷിക്കുന്ന സുഹൃത്ത് പതിവു പോലെ  ഈവര്‍ഷത്തെ മുപ്പതാണ്ട് കൊണ്ടാട്ടത്തിന്  ഒരു പടം വേണം എന്ന് പറഞ്ഞപ്പോള്‍ വരഞ്ഞതാണ് ..
“പ്രിയസുഹൃത്തിന് നിത്യ മുപ്പതാശംസകളോടെ”

എന്റെ വരകളില്‍ എന്നെ ഏറെ സഹായിക്കുന്ന എന്റെ മകള്‍ ജുമാന തീര്‍ച്ചയായും
നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tuesday, May 01, 2012

ഒഴിവുകാലം ഒരോര്‍മ്മക്കാലം...!

             പന്തീരാണ്ടിനു ശേഷമായിരുന്നു കഴിഞ്ഞ അവധിയാത്ര ,  നീണ്ട ഒരുക്കങ്ങള്‍ക്ക് ശേഷം പ്രവാസത്തിന്റെ ഊഷരതകളില്‍നിന്നും പറന്നുയരുമ്പോള്‍ നേരം പത്തര രാവ് . ഗമനാഗമന വീഥിയിലേ വെളിച്ചസ്രോതസ്സുകളേ പിന്നിലാക്കി പ്രഭാപൂരങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പട്ടണ പ്രൌഢിയ്ക് മുകളിലൂടെ സ്വപ്നസമാനമായ   യാത്രാരംഭം , ആതിഥേയത്വത്തിലെ ജെറ്റത്തരങ്ങള്‍ക്കും മുമ്പെ പറക്കുന്ന മനസ്സാം അശ്വത്തെ നിയന്ത്രിക്കാന്‍ പാട് പെടുകയായിരുന്നു , സാഗരക്കാഴ്ചകള്‍ക്ക് മേലേ താഴ്ന്ന് പറക്കുമ്പോള്‍ നുര ഞൊറിയുന്ന കപ്പല്‍പാടുകളില്‍  മനസ്സും നീന്തിത്തുടിച്ചു .  ഒരു വ്യാഴവട്ടത്തിനും മുമ്പ് , അന്ന് വിമാനത്താവളം വരെ അനുഗമിച്ച പ്രിയമേറെ തന്ന പിതാവ് ....  പരദേശപ്പൊറുതി തന്ന വീടാകടങ്ങളുടെ ശ്രേണിയില്‍ ഉമ്മയുടെ വിടവാങ്ങലിന്റെ അഞ്ചാം കൊല്ലത്തില്‍ ....,   വന്ന് അധിക നാളാകുന്നതിനും മുന്‍പായിരുന്നു ആ വിയോഗം,  ഇന്നീ വരവേല്‍പ്പിലെ വാത്സല്യത്തിന്റെ ശൂന്യത വിതുമ്പലായനേരം.. വിശ്വാസത്തിന്റെ ശാസനകള്‍ക്ക് വിധേയമായി...! ,  ഏറെ പരിശീലിപ്പിച്ചിരിക്കുന്നു മനസ്സിനെപോലും. .!
    അരപ്പട്ടകള്‍മുറുക്കി  അടങ്ങാനും ഒതുങ്ങാനും മലബാറിയെ മെരുക്കാനുള്ള ഒടുക്കത്തെ മാന സേവനത്തിലാണ്  എയര്‍ഹൂറിമാര്‍ (കാറ്റത്തെ കന്യകമാര്‍) ...  ഇടക്കിടെ മാനക്കേടു വിളംബരം ചെയ്യുന്ന വൈമാനികധര്‍മ്മം.. !  വിസ്മയ പ്പെട്ടിയുടെ  ഇറക്കം വൈകുന്നുണ്ടായിരുന്നു  , പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ  ലാന്റിങ്ങിന്റെ വ്യോമയാനപാഠങ്ങള്‍ വായിച്ചെടുക്കാന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു ഞാനും. മേഘപ്പഴുതിലൂടെ എത്തിപ്പെടലിന്റെ ഒരു പടികൂടെ താഴ്ന്നിരിക്കുന്നു ആകാശപേടകം , വിസ്മയം ചാലിച്ചെഴുതിയ വിശ്വകലയെന്നോണം വെണ്‍മേഘങ്ങള്‍ ഇടകലര്‍ന്ന  പച്ചപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ അവിസ്മരണീയം ..! ചേതോഹരം തന്നെ കല്പകത്തോപ്പുകളുടെ മുകൾക്കാഴ്ച   .  ദൈവത്തിന്റെ സ്വന്തം കരിപ്പൂരിൽ മാനമേരുവിന്റെ ആഗമനം സുഖമം, മനസൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു ചിര സ്മൃതികളുടേ മുലക്കച്ചചുറ്റി മാറ്റങ്ങളുടെ മഹാസാഗരത്തില്‍ നിര്‍വൃതിയുടെ നീരാട്ടിന് .
      കുരുക്കി വെച്ച അരപ്പട്ടയില്‍ നിന്നും  ഊരയൂരി മൂരിനിവര്‍ന്നു,  സന്ധികള്‍ മന്ദസ്വരങ്ങള്‍ ചൊരിഞ്ഞു സഹചാരിഫോണുകളുടെ മണിനാദങ്ങളാല്‍ മുഖരിതമായ ഒച്ചപ്പാടിനൊപ്പം വരവറിയിക്കുന്നവരുടെ വാചാലതകളില്‍ മലയാളത്തിന്റെ മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ മിശ്രിതം വിളമ്പുന്നുണ്ടായിരുന്നു   അനക്കം നിന്നിട്ടില്ലാത്ത മാനവണ്ടിക്കകത്ത്. വിശാലമായ കരിമുറ്റത്തേക്ക് കോണിയിറങ്ങിയപ്പോള്‍  മനം കുളിര്‍പ്പിച്ചതോ മേഘമേലാപ്പില്‍ നിന്നും  വര്‍ഷിച്ച ഇളനീര്‍ മണികള്‍.
            സാമാനപ്പെട്ടികളും കാത്ത് തലചുറ്റുന്നവരുടെ വട്ടകരിപ്പൂർ സമ്മേളനം. പെട്ടീം പ്രാമാണങ്ങളും തള്ള് വണ്ടിയില്‍ അടുക്കി  കെട്ട്യോൾക്കും കുട്ട്യോൾക്കും ഒപ്പം നിര്‍ഗമന കവാടം വഴി പുറത്തേക്ക് , ജ്യേഷ്ടന്റെ ആൺതുണത്വത്തിനു കീഴിൽ വമ്പിച്ചൊരു മാപ്പിളബഹള  എർപ്പാടക്കീട്ടുണ്ട് എന്ന് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു അനുജൻ. ഗൾഫ് കവാടം വയ്ക്കാത്ത തിളങ്ങുന്ന ശിരസ്സുമായി കാരണപ്പാടിനെ  കണ്ട്  മൂത്തമകൾ മൂത്താപ്പ..! എന്ന് ആശ്ചര്യം കൂറിയതും ഓര്‍മ്മയുണ്ട് . രണ്ട് വണ്ടികളിൽനിന്നും ഇറങ്ങിയ ഒരു ഡസൻ കുട്ടികളിലേറെയും കാണാജനറേഷന്‍....!  നേർപെങ്ങൾസ് രണ്ടാളെയും കണ്ട് ഒരു വ്യാഴ വട്ടത്തിന്റെ മാറ്റങ്ങള്‍ സ്തിരീകരിക്കാനും സേവുചെയ്യാനും നിമിഷങ്ങളെടുത്തു , നേരാങ്ങളയെ കണ്‍കണ്ട അവരുടെ ഫെയ്സ്ബുക്കിലും  അത്ഭുതം വായിച്ചു ലൈക്കി നിന്നു ഞാനും ..!കുറച്ചു നേരം നടന്നതൊക്കെ എന്റെ മോള്‍ തൽസമയം ഇളകും പടമാക്കി പകര്‍ത്തി , വല്ലപ്പോഴും ആ ചലചിത്രം കണ്ടങ്ങിനെ ഇരിയ്ക്കുമ്പോള്‍ ഗ്രഹാതുരത മാറി കരിപ്പൂരാതുരതയാകുന്നുണ്ടോ എന്ന് ചിന്തിക്കാറുണ്ട്.കരിപ്പൂരുവിട്ട വണ്ടികൾ രണ്ടും   നോമ്പ് മാസത്തിലേ മോന്തിത്തിരക്കിൽ ഒരു ലെങ്കോട്ടി പോലെ ഇറുകി നില്‍ക്കുന്ന കൊണ്ടോട്ടിയിലൂടെ  ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിക്കൊണ്ടിരുന്നത് , കോരിച്ചൊരിയുന്ന മഴ അപ്പോഴും അങ്ങിനെ തന്നെ ചൊരിഞ്ഞു കൊണ്ടിരുന്നു , കുളിരു കോരിയിട്ട വരവേല്‍പ്പിനു നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ...?!   കാരുണ്യവാനായ ദൈവത്തിനോടല്ലാതെ..
     ആളൊഴുക്കിന്റെ അങ്ങാടി സാന്ദ്രതയില്‍ അനക്കം മുട്ടിയ  മൂവന്തി മഞ്ചേരി , മൂന്ന് പ്രാവശ്യം എണ്ണേണ്ടിവന്നു തൊണ്ണൂറ്റിഒമ്പത് തൊട്ട് കീഴ്പ്പോട്ട് , ഗതാഗത നിയമത്തിലെ പുരോഗമനങ്ങളെ ഓര്‍ത്താവാം ഞാനപ്പോള്‍ കോരിത്തരിച്ചിരുന്നു,  മഴപെയ്യുന്നുണ്ട് ഇപ്പോഴും , മഴക്കാഴ്ചകളില്‍ മനം കുളിര്‍ത്ത് ഞാനും , ചാലിട്ടൊഴുകുന്ന മഴനീര്‍ പാച്ചിലില്‍ മനസ്സും പതഞ്ഞൊഴുകിയപ്പോള്‍  വീടെത്താറായത് അറിഞ്ഞതേയില്ല .അരിക് ചാലുകളറിയിക്കാന്‍ മഞ്ഞവരകള്‍ കൊണ്ട് അതിരുകള്‍ വരച്ചിട്ട റബറൈസ്‌ഡ് റോഡുകളുടെ ധാരാളിത്വത്തില്‍ പരക്കം പായുന്ന ഇരുചക്ര വാഹനങ്ങളുടെ തിരക്കില്‍ യുവത്വത്തിന്റെ പ്രസരിപ്പ് ,  പഴയ പുത്തരിക്കണ്ടങ്ങളും റവറൈസ്‌ഡ്  പച്ചപ്പിലാണ്..  ഏത് കര്‍ക്കിടകത്തിലും ഊറ്റാന്‍ പാകത്തിന്  ഫൈബര്‍  പാവാടകളുടുപ്പിച്ച റബ്ബര്‍ മരങ്ങള്‍ പുരോഗമനങ്ങളൊന്നും അറിയാതെ പഴയപോലെ പുറകോട്ട്  തന്നെ പായുന്നു.
          വീടെത്തിയിരിക്കുന്നു,  ഇക്കാമ വേണ്ടാത്ത , മുന്നൊരുക്കത്തിന്റെ അലറല്‍ കേള്‍ക്കാതെ ഉണരാന്‍ മുപ്പത് ദിന പരോളുമായി  ഞാനെന്റെ തിരുമുറ്റത്ത് എത്തിയിരിക്കുന്നു...
പതിനെട്ടാം വയസ്സിലേക്കുള്ള തിരിച്ചു പോക്കാണെനിയ്ക്കീ  അവധിക്കാലങ്ങള്‍.
ശുഭം.

Saturday, April 14, 2012

" ബ്ലോഗ്ഗര്‍ രമേശ് അരൂര്‍” (കാരിക്കേച്ചര്‍).


ബൂലോകം ഓണ്‍ലൈന്‍ ഏര്‍പ്പെടുത്തിയ “സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011” തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്  നേരത്തെ സുഹൃത്ത് നൌഷാദ് അകമ്പാടത്തിനെ  വരച്ചത് , ബ്ലോഗില്‍ എന്റെ ആദ്യ കാരിക്കേച്ചര്‍ ആയിരുന്നു അത്  , ഫലപ്രഖ്യാപനത്തോടൊപ്പം   ബ്ലോഗ്ഗര്‍ നിരക്ഷരനെ വരഞ്ഞതും കൂടുതല്‍ വരക്കാന്‍ പ്രചോദനമായി,  തുടര്‍ന്ന്   വരക്കാന്‍ ഒരുങ്ങിയപ്പോള്‍  അടുത്തകാലത്ത്  തന്റെ  സജീവസാന്നിദ്ധ്യം കൊണ്ടും അവസരോചിതമായ ഇടപെടല്‍ കൊണ്ടും  ബൂലോകത്ത്  സ്വന്തമായി ഇരിപ്പിടം ഉറപ്പിച്ച പ്രിയ ബ്ലോഗ്ഗറെ തന്നെയാവട്ടേ എന്ന് തീരുമാനിച്ചു...

Thursday, March 15, 2012

like

ഞാന്‍ വരച്ചത്  എന്റെ മകള്‍ നിറം കൊടുത്ത് ഈ പരുവത്തിലാക്കിയപ്പോള്‍ കാണാന്‍ ചേലായി
എനിക്ക് ഒരു പോസ്റ്റും മോള്‍ക്ക് ഒരു പ്രോത്സാഹനവും “ഒരുവരക്ക് രണ്ട് ലൈക്ക് “.

Sunday, February 26, 2012

“വരോപഹാരം” (നിറം കൊടുത്തതിന് ശേഷം)

നിരക്ഷരന്‍  (ശ്രീ :മനോജ്‌ രവീന്ദ്രന്‍ - സൂപ്പര്‍ബ്ലോഗ്ഗര്‍-2011)

Sunday, February 19, 2012

“വരോപഹാരം“

 ഇതെന്റെ വരോപഹാരം , അക്ഷരങ്ങളുടെ വിജയത്തിന് ബൂലോക നിരക്ഷരന് ....

Thursday, January 26, 2012

“പെരിയാറും നിതാഖാത്തും പിന്നെ....”


ഡിസംബര്‍ ലക്കം സൌദി ടൈംസ്(മലയാളം മാസിക)നു വേണ്ടി വരച്ചത്