Friday, February 04, 2011
Wednesday, February 02, 2011
പോസ്റ്റാനൊരു പോസ്റ്റ്..!
ഹുസ് നുൽ ജമാൽ
വട്ടുള്ള അറബികൾ
*മാശും തരീഖിലൂ-
ടൊറ്റയ്ക്ക് ഞാനും
നടന്നു മൌനം!.
ജപമാല വീശിയോരോന്ന്
കൊറിച്ചവർ
പാറുന്നു കാറിലും
കാറാതെയും.!
*ബക്കാല പലതും
കടന്നു ഞാൻ നോക്കവെ
ബഹളങ്ങളൊക്കെയും
ദൂരെയിപ്പോൾ!
കണ്ടിരു നയനങ്ങള്‍
ഉടലൊരു സത്വം പോൽ
ഇരുകൈയ്യിൽ കീസിലെ
പാമ്പേഴ്സും *ഖുബൂസും
മൂക്കിന്റെ താഴെയാ
ചുണ്ടിൻ *മകാനിലായ്
*അല്കിന്റെ നുരയൊന്നു
വീർത്തു പൊട്ടി
ഹീലിട്ട ഫീലേതുമില്ലാതെ
*കോയീസായ്
മന്ദമായ് എന്തൊരു
ചന്തമാണാനട!
------------------------------------------------------------------------------------------------
*മാശും തരീഖിലൂടെ = നടക്കുന്ന വഴിയിലൂടെ/*ബക്കാല =പലചരക്ക്കട /
*ഖുബൂസും = അറബിറൊട്ടി / *മകാനിലായ് = സ്ഥാനത്തായ് / *അല്കിന്റെ = ച്യുയിംഗത്തിന്റെ
*കോയീസായ് =നന്നായി (പിന്നെ ഞാനൊരു മലയാളിയാണ്..!)
--------------------------------------------------------------------------------------------------
ജാമ്യാപേക്ഷ.,
അക്രമാദിത്യന്‍ പതിവുപോലെ മാറാപ്പഴിച്ച് ഒരുപോസ്റ്റുമിറക്കി ഫൂലോഗം ലച്ചിയമാക്കി നടക്കവെ മൊബൈലിലൊരു സന്ദേശത്തിന്റേ മണിഗീതം , സെല്‍ഫോണിന്റെ സ്ക്രീനിലെ കുഞ്ഞക്ഷരങ്ങള്‍ ഇങ്ങനെ..
കാലം 1985,
പ്രവാസത്തിന്റെ പരീക്ഷണഘട്ടം,നിക്കാമയും നടക്കാമയുമായ പച്ചപുസ്തകം കരഗതമായിട്ടേയുള്ളു, കൂട്ട്മുറിയാന്മാരായ കുടുംബനാഥരുടേ കുനിഞ്ഞ് കൂടിയുള്ള കത്തെഴുത്ത് രാവുകളില്‍ നാലന്‍ഞ്ച് പേര്‍ വട്ടത്തിലും,നീളത്തിലും വലിച്ച് തള്ളുന്ന നാടന്‍ ബീഡിമുതല്‍ മൂന്നഞ്ച് (നഞ്ച്= വെഷം) വരെയുള്ളബ്രാണ്ട് വൈവിദ്ധ്യങ്ങളുടെ ധൂമശേഖരത്തില്‍ വീര്‍പ്പ് മുട്ടുമ്പോള്‍ എങ്ങിനെ ഞാനും എഴുതാതിരിയ്ക്കും!?. ഞാനും എഴുതി കണ്ണില്‍ കണ്ടതൊക്കെ,ഓലെന്നെ ഒരുവലിക്കാരനുമാക്കി!
അവസാനം വലിനിര്‍ത്താന്‍ വേണ്ടി വരയും വായനയുമൊക്കെ നിര്‍ത്തിയ വീരചരിതം എന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമേ അറിയൂ..
നഗ്നകാലികളുടെ നാട്ടില്‍നിന്നും വന്ന (അന്നൊന്നും എന്റെകാലില്‍ ആരുടെ ലൂനാറ് എന്ന്തീരുമാനിച്ചിട്ടില്ല) എനിയ്ക്ക് ഹൈഹീലേറിയമങ്കയുടെ കീസാപ്പുമായുള്ള ഗമനം കണ്ടപ്പോള്‍ ഹാര്‍ഡ് മനസില്‍ ഓട്ടൊ സേവായ ഒരുചിന്ന ചിത്രം പുകമുറിയില്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവിച്ചതാണുആദ്യം കാണുന്ന മുറിവരികള്‍!!.
പോസ്റ്റിനെക്കാളും ബല്യ വിവരണം ! കൊളമാക്കണ്ട ! എന്നും പറഞ്ഞ് നല്ലപാതി..
ആറ്മണിച്ചായയും വച്ച് പോയത് അറിഞ്ഞില്ല !
വീടും,നടന്ന് കണ്ടനാടും,നിലമ്പൂരും,പഠിക്കാന്‍ വേണ്ടിക്കണ്ട കൊറച്ച് കോഴിക്കോടുമല്ലാതെ ഈഊരുതെണ്ടാത്തവന്റെ ഭാണ്ഡത്തില്‍ ഇതില്പരം മറ്റെന്തുണ്ടാവാന്‍..!?.

Subscribe to:
Posts (Atom)