ഇന്ന് (2011മാര്‍ച്ച് മാസത്തിലേ പതിനൊന്നാം തിയ്യതി ) മയങ്ങേണ്ട സന്ധ്യ മങ്ങാന്‍ തുടങ്ങി ആകാശം മേഘാവൃതമായി,അന്തരീക്ഷം പൊടിമൂടി, പെട്ടന്നായിരുന്നു
ചാത്തനേറ് പോലെ എന്തോ വന്ന് വീഴുന്നത് കേട്ടത് ,പിന്നീട് സകലചാത്തന്‍സും
കരാറടിസ്ഥാനത്തിലെറിയും പോലെയായി നിമിഷങ്ങള്‍ക്കകം..!! ഞമ്മളൊരു ധൈര്യ
സംഭരണി ആയത് കൊണ്ട് പ്രത്യേകിച്ചൊന്നും സംഭരിക്കേണ്ടിവന്നില്ല....പുറത്തേക്കിറങ്ങി..
ആലിപ്പഴ(പ്പട)മെടുക്കാന്‍ പീലിക്കേമറ നിവര്‍ത്തി.....
---------------------------------------------------------------------
പൊടിക്കാറ്റുണ്ട് എന്നതിലധികം മറ്റൊന്നുമില്ല എന്നറിഞ്ഞു.സത്യത്തില്‍ കാഴ്ചയില്‍ മതിമറന്നു നിന്നഞാന്‍ അവന്‍ പറഞ്ഞപ്പോഴാണ് പീലിക്കേമറനിവര്‍ത്തിയത്.... നേരംഇരുട്ടിത്തുടങ്ങിയിരുന്നു..
തമ്മില്‍ ഭേദപ്പെട്ട നാലഞ്ച് പോട്ടങ്ങള്‍ പങ്ക് വയ്ക്കുന്നു...








