വേർപെടുത്തിയ കാഴ്ചകൾ

Saturday, December 10, 2011

വര # 2 (അല്പം വിവരണവും ഉണ്ട്...!)

പഴഞ്ചനൊരു പെരുന്നാള്‍ സ്മരണ....!
മധുരക്കിനാക്കള്‍ കുറുക്കി
മനസ്സിനുള്ളില്‍ കുറിയ്ക്കാം..
നിനവില്‍ നിന്നേ വിളിയ്ക്കുമപ്പേര്‍..
നിറച്ചു കരള്‍ ചൊരിയ്ക്കാം..
പെരുത്ത പൂതിയാല്‍ പ്രിയതേ
പെരുന്നാളൊന്നു പൊലിഞ്ഞൂ..
കുരുത്തക്കേടില്‍ ഒരിയ്ക്കലന്ന്
ഉറക്കെ നിന്‍ മൊഴിഞ്ഞൂ..
മറന്നതല്ലെന്‍ അരുമപ്പൂമോള്‍-
ക്കൊരുമുത്തം കടം കൊടുക്കൂ..
മറക്കില്ലൊന്നും, കടങ്ങളൊക്കെ
പറന്നെത്തും ഞാന്‍ മടക്കും..



-----------------------------------------------------------------------------------------
പിന്‍കുറിയിങ്ങനെ,
കത്തെഴുത്ത് സജീവമായിരുന്ന പ്രവാസത്തിന്റെ  പ്രതാപ കാലത്തു തന്നെയായിരുന്നു
മുകളിലെ വരികളും ഞാന്‍ കുറിച്ചു വച്ചത് ,പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നിതൊക്കെ വീണ്ടും കാണുമ്പോള്‍
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന അന്നത്തെ പത്തരമാറ്റിന്‍ ചുവട്ടില്‍..! എന്ന് അറിയാതെ പാടിപ്പോകുന്നു , എന്തായാലും വരക്കാനൊരുങ്ങിപ്പുറപ്പെട്ടസ്ഥിതിക്ക് വരയുമാവാം....., വരതുടരുന്നത് കൊണ്ട് വരകളും വരക്കുന്നവഴി വരുന്നത് കാണുമ്പോള്‍ സന്തോഷം..! വരയും വരികളും മാത്രമേ എന്റേതുള്ളു , വരയില്‍ നിറം കൊടുത്തത് എന്റെ  മകള്‍ ജുമാന..

Thursday, November 17, 2011

വര # 1

വരകള്‍ക്കൊന്നും ഒരു വൃത്തിപോരാതായി   ഏറെയിഷ്ടമായ വരയൊന്ന് മിനുക്കിയെടുക്കാന്‍പോലും സമയമില്ലാതായിട്ടുണ്ട്  ദിവസം ഒരു രണ്ട് മണിക്കൂറെങ്കിലും വരയ്ക്കായി മാറ്റി വെക്കാന്‍ തീരുമാനിച്ചു.