വേർപെടുത്തിയ കാഴ്ചകൾ

കുറിപ്പുകൾ

ഒരു പൊന്നിടിയും രണ്ട് ഓട്ടിടിയും!?.
ബീജിങ്ങേ വിട
കണ്ണൻചിക്കുന്ന
കലാ,സാൻകേതിക
വിസ്മയങ്ങളോടേ
കായികമഹോത്സവത്തിനു
ഉപചാര ദീപം‍അണഞ്ഞു.
ബീജിങ്ങിൽ നിന്നും
ബ്രിട്ടണിലേക്ക്
കടലാസിന്റെ നാട്ടിൽ
മൈക്കിൾ ഫെല്പ്സ്
വെള്ളത്തിലെഴുതിയ
ജൈത്രയാത്രയുടെ ഇതിഹാസം
വേഗതയുടെ വെന്നിക്കൊടിയുമയി
ഗതിവേഗങ്ങളിൽ
അച്ചാണികാക്കാൻ
ബോൾട്ട്!..

മൂന്ന് എഴുതിച്ചേർക്കലുകളുടെ
പൊൻചരിതം.
വെടിവെച്ചിട്ട പൊൻപതക്കം
ഗുസ്തിക്കൊടുവിൽ
ഗോദയിൽ നിന്നും കിട്ടി
രണ്ടെണ്ണം കൂടി,
ഒടാണൻകിലും!,
പതക്കം മൂന്ന്.
അങ്ങനെ
ലോക കായികത്തിന്റെ
കണക്കു പുസ്തകത്തിൽ
രണ്ട് വരിയിൽ
നൂറ്റിപ്പത്ത് കോടിയുടെ സാന്നിദ്ധ്യം.

കിരിക്കെറ്റ്!
അതൊരു കോമ്പറ്റീഷൻ ഐറ്റമല്ലത്തത് കൊണ്ട്
ഗപ്പൊന്നും കിട്ടിയില്ല
ൊക്കെ കായിക്ക് ബേണ്ടീറ്റു തന്നെ
ബല്ലത്തൊരു "കായി"കം

ബീജിങ്ങേ വിട
കോണ്ടിനെന്റുകകളെ
കൊച്ചാക്കിക്കോർത്ത
പൻചവർണ്ണ വളയങ്ങൾ തുന്നിയ
വെള്ളക്കൊടിയിനി
വെള്ളക്കഅരുടെ നാട്ടിൽ
2012ൽ.

3 comments:

  1. പലപ്പോഴും കുറിച്ചവയാണു
    ഒരുപരിശീലനമാകട്ടേ എന്ന്കരുതി
    ബൂലോഗത്ത് പാട്ടാക്കുന്നു! പൊറുക്കുക.

    ReplyDelete
  2. പൊറുത്തു. ഇപ്പോളാണ് ഇങ്ങോട്ടൊക്കെ വന്നത്. മെയിന്‍ പേജില്‍ നോക്കിയിട്ട് പോവുകയായിരുന്നു ഇതുവരെ

    ReplyDelete