വേർപെടുത്തിയ കാഴ്ചകൾ

Tuesday, May 01, 2012

ഒഴിവുകാലം ഒരോര്‍മ്മക്കാലം...!

             പന്തീരാണ്ടിനു ശേഷമായിരുന്നു കഴിഞ്ഞ അവധിയാത്ര ,  നീണ്ട ഒരുക്കങ്ങള്‍ക്ക് ശേഷം പ്രവാസത്തിന്റെ ഊഷരതകളില്‍നിന്നും പറന്നുയരുമ്പോള്‍ നേരം പത്തര രാവ് . ഗമനാഗമന വീഥിയിലേ വെളിച്ചസ്രോതസ്സുകളേ പിന്നിലാക്കി പ്രഭാപൂരങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പട്ടണ പ്രൌഢിയ്ക് മുകളിലൂടെ സ്വപ്നസമാനമായ   യാത്രാരംഭം , ആതിഥേയത്വത്തിലെ ജെറ്റത്തരങ്ങള്‍ക്കും മുമ്പെ പറക്കുന്ന മനസ്സാം അശ്വത്തെ നിയന്ത്രിക്കാന്‍ പാട് പെടുകയായിരുന്നു , സാഗരക്കാഴ്ചകള്‍ക്ക് മേലേ താഴ്ന്ന് പറക്കുമ്പോള്‍ നുര ഞൊറിയുന്ന കപ്പല്‍പാടുകളില്‍  മനസ്സും നീന്തിത്തുടിച്ചു .  ഒരു വ്യാഴവട്ടത്തിനും മുമ്പ് , അന്ന് വിമാനത്താവളം വരെ അനുഗമിച്ച പ്രിയമേറെ തന്ന പിതാവ് ....  പരദേശപ്പൊറുതി തന്ന വീടാകടങ്ങളുടെ ശ്രേണിയില്‍ ഉമ്മയുടെ വിടവാങ്ങലിന്റെ അഞ്ചാം കൊല്ലത്തില്‍ ....,   വന്ന് അധിക നാളാകുന്നതിനും മുന്‍പായിരുന്നു ആ വിയോഗം,  ഇന്നീ വരവേല്‍പ്പിലെ വാത്സല്യത്തിന്റെ ശൂന്യത വിതുമ്പലായനേരം.. വിശ്വാസത്തിന്റെ ശാസനകള്‍ക്ക് വിധേയമായി...! ,  ഏറെ പരിശീലിപ്പിച്ചിരിക്കുന്നു മനസ്സിനെപോലും. .!
    അരപ്പട്ടകള്‍മുറുക്കി  അടങ്ങാനും ഒതുങ്ങാനും മലബാറിയെ മെരുക്കാനുള്ള ഒടുക്കത്തെ മാന സേവനത്തിലാണ്  എയര്‍ഹൂറിമാര്‍ (കാറ്റത്തെ കന്യകമാര്‍) ...  ഇടക്കിടെ മാനക്കേടു വിളംബരം ചെയ്യുന്ന വൈമാനികധര്‍മ്മം.. !  വിസ്മയ പ്പെട്ടിയുടെ  ഇറക്കം വൈകുന്നുണ്ടായിരുന്നു  , പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ  ലാന്റിങ്ങിന്റെ വ്യോമയാനപാഠങ്ങള്‍ വായിച്ചെടുക്കാന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു ഞാനും. മേഘപ്പഴുതിലൂടെ എത്തിപ്പെടലിന്റെ ഒരു പടികൂടെ താഴ്ന്നിരിക്കുന്നു ആകാശപേടകം , വിസ്മയം ചാലിച്ചെഴുതിയ വിശ്വകലയെന്നോണം വെണ്‍മേഘങ്ങള്‍ ഇടകലര്‍ന്ന  പച്ചപ്പിന്റെ ഏറ്റക്കുറച്ചിലുകള്‍ അവിസ്മരണീയം ..! ചേതോഹരം തന്നെ കല്പകത്തോപ്പുകളുടെ മുകൾക്കാഴ്ച   .  ദൈവത്തിന്റെ സ്വന്തം കരിപ്പൂരിൽ മാനമേരുവിന്റെ ആഗമനം സുഖമം, മനസൊരുങ്ങിക്കഴിഞ്ഞിരിക്കുന്നു ചിര സ്മൃതികളുടേ മുലക്കച്ചചുറ്റി മാറ്റങ്ങളുടെ മഹാസാഗരത്തില്‍ നിര്‍വൃതിയുടെ നീരാട്ടിന് .
      കുരുക്കി വെച്ച അരപ്പട്ടയില്‍ നിന്നും  ഊരയൂരി മൂരിനിവര്‍ന്നു,  സന്ധികള്‍ മന്ദസ്വരങ്ങള്‍ ചൊരിഞ്ഞു സഹചാരിഫോണുകളുടെ മണിനാദങ്ങളാല്‍ മുഖരിതമായ ഒച്ചപ്പാടിനൊപ്പം വരവറിയിക്കുന്നവരുടെ വാചാലതകളില്‍ മലയാളത്തിന്റെ മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ മിശ്രിതം വിളമ്പുന്നുണ്ടായിരുന്നു   അനക്കം നിന്നിട്ടില്ലാത്ത മാനവണ്ടിക്കകത്ത്. വിശാലമായ കരിമുറ്റത്തേക്ക് കോണിയിറങ്ങിയപ്പോള്‍  മനം കുളിര്‍പ്പിച്ചതോ മേഘമേലാപ്പില്‍ നിന്നും  വര്‍ഷിച്ച ഇളനീര്‍ മണികള്‍.
            സാമാനപ്പെട്ടികളും കാത്ത് തലചുറ്റുന്നവരുടെ വട്ടകരിപ്പൂർ സമ്മേളനം. പെട്ടീം പ്രാമാണങ്ങളും തള്ള് വണ്ടിയില്‍ അടുക്കി  കെട്ട്യോൾക്കും കുട്ട്യോൾക്കും ഒപ്പം നിര്‍ഗമന കവാടം വഴി പുറത്തേക്ക് , ജ്യേഷ്ടന്റെ ആൺതുണത്വത്തിനു കീഴിൽ വമ്പിച്ചൊരു മാപ്പിളബഹള  എർപ്പാടക്കീട്ടുണ്ട് എന്ന് വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു അനുജൻ. ഗൾഫ് കവാടം വയ്ക്കാത്ത തിളങ്ങുന്ന ശിരസ്സുമായി കാരണപ്പാടിനെ  കണ്ട്  മൂത്തമകൾ മൂത്താപ്പ..! എന്ന് ആശ്ചര്യം കൂറിയതും ഓര്‍മ്മയുണ്ട് . രണ്ട് വണ്ടികളിൽനിന്നും ഇറങ്ങിയ ഒരു ഡസൻ കുട്ടികളിലേറെയും കാണാജനറേഷന്‍....!  നേർപെങ്ങൾസ് രണ്ടാളെയും കണ്ട് ഒരു വ്യാഴ വട്ടത്തിന്റെ മാറ്റങ്ങള്‍ സ്തിരീകരിക്കാനും സേവുചെയ്യാനും നിമിഷങ്ങളെടുത്തു , നേരാങ്ങളയെ കണ്‍കണ്ട അവരുടെ ഫെയ്സ്ബുക്കിലും  അത്ഭുതം വായിച്ചു ലൈക്കി നിന്നു ഞാനും ..!കുറച്ചു നേരം നടന്നതൊക്കെ എന്റെ മോള്‍ തൽസമയം ഇളകും പടമാക്കി പകര്‍ത്തി , വല്ലപ്പോഴും ആ ചലചിത്രം കണ്ടങ്ങിനെ ഇരിയ്ക്കുമ്പോള്‍ ഗ്രഹാതുരത മാറി കരിപ്പൂരാതുരതയാകുന്നുണ്ടോ എന്ന് ചിന്തിക്കാറുണ്ട്.കരിപ്പൂരുവിട്ട വണ്ടികൾ രണ്ടും   നോമ്പ് മാസത്തിലേ മോന്തിത്തിരക്കിൽ ഒരു ലെങ്കോട്ടി പോലെ ഇറുകി നില്‍ക്കുന്ന കൊണ്ടോട്ടിയിലൂടെ  ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിക്കൊണ്ടിരുന്നത് , കോരിച്ചൊരിയുന്ന മഴ അപ്പോഴും അങ്ങിനെ തന്നെ ചൊരിഞ്ഞു കൊണ്ടിരുന്നു , കുളിരു കോരിയിട്ട വരവേല്‍പ്പിനു നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു ...?!   കാരുണ്യവാനായ ദൈവത്തിനോടല്ലാതെ..
     ആളൊഴുക്കിന്റെ അങ്ങാടി സാന്ദ്രതയില്‍ അനക്കം മുട്ടിയ  മൂവന്തി മഞ്ചേരി , മൂന്ന് പ്രാവശ്യം എണ്ണേണ്ടിവന്നു തൊണ്ണൂറ്റിഒമ്പത് തൊട്ട് കീഴ്പ്പോട്ട് , ഗതാഗത നിയമത്തിലെ പുരോഗമനങ്ങളെ ഓര്‍ത്താവാം ഞാനപ്പോള്‍ കോരിത്തരിച്ചിരുന്നു,  മഴപെയ്യുന്നുണ്ട് ഇപ്പോഴും , മഴക്കാഴ്ചകളില്‍ മനം കുളിര്‍ത്ത് ഞാനും , ചാലിട്ടൊഴുകുന്ന മഴനീര്‍ പാച്ചിലില്‍ മനസ്സും പതഞ്ഞൊഴുകിയപ്പോള്‍  വീടെത്താറായത് അറിഞ്ഞതേയില്ല .അരിക് ചാലുകളറിയിക്കാന്‍ മഞ്ഞവരകള്‍ കൊണ്ട് അതിരുകള്‍ വരച്ചിട്ട റബറൈസ്‌ഡ് റോഡുകളുടെ ധാരാളിത്വത്തില്‍ പരക്കം പായുന്ന ഇരുചക്ര വാഹനങ്ങളുടെ തിരക്കില്‍ യുവത്വത്തിന്റെ പ്രസരിപ്പ് ,  പഴയ പുത്തരിക്കണ്ടങ്ങളും റവറൈസ്‌ഡ്  പച്ചപ്പിലാണ്..  ഏത് കര്‍ക്കിടകത്തിലും ഊറ്റാന്‍ പാകത്തിന്  ഫൈബര്‍  പാവാടകളുടുപ്പിച്ച റബ്ബര്‍ മരങ്ങള്‍ പുരോഗമനങ്ങളൊന്നും അറിയാതെ പഴയപോലെ പുറകോട്ട്  തന്നെ പായുന്നു.
          വീടെത്തിയിരിക്കുന്നു,  ഇക്കാമ വേണ്ടാത്ത , മുന്നൊരുക്കത്തിന്റെ അലറല്‍ കേള്‍ക്കാതെ ഉണരാന്‍ മുപ്പത് ദിന പരോളുമായി  ഞാനെന്റെ തിരുമുറ്റത്ത് എത്തിയിരിക്കുന്നു...
പതിനെട്ടാം വയസ്സിലേക്കുള്ള തിരിച്ചു പോക്കാണെനിയ്ക്കീ  അവധിക്കാലങ്ങള്‍.
ശുഭം.

20 comments:

  1. അടുത്ത അവധിക്കാലവും ഇങ്ങെത്തി വരയിടത്തില്‍ വരിയിടാന്‍ മടിച്ചതാണ് ..ചിലചിന്തകള്‍ വരയിലൊതുങ്ങാതെ വരും അങ്ങിനെ ഒരോര്‍മ്മ...:)

    ReplyDelete
  2. പിറന്ന മണ്ണിലേക്കുള്ള മടക്കം എന്നും മനോഹരമായ ഒരു സ്വപ്നം തന്നെയാണ് പ്രവാസികള്‍ക്ക്‌. നന്നായിട്ടുണ്ട് ആശംസകള്‍.

    ReplyDelete
  3. വീടെത്തിയിരിക്കുന്നു, ഇക്കാമ വേണ്ടാത്ത , മുന്നൊരുക്കത്തിന്റെ അലറല്‍ കേള്‍ക്കാതെ ഉണരാന്‍ മുപ്പത് ദിന പരോളുമായി ഞാനെന്റെ തിരുമുറ്റത്ത് എത്തിയിരിക്കുന്നു...
    പതിനെട്ടാം വയസ്സിലേക്കുള്ള തിരിച്ചു പോക്കാണെനിയ്ക്കീ അവധിക്കാലങ്ങള്‍....

    പിറന്ന നാടിലെക്കുള്ള ആ യാത്രയുടെ സുഖം അതൊന്നു വേറെ തന്നെ അല്ലെ ..

    ReplyDelete
  4. അതെ ഇക്കാമ ഇല്ലാത്ത സുന്ദരം ഗ്രാമം
    നന്നായി എഴുതി

    ReplyDelete
  5. ആസ്വദിക്കൂ, ഒഴിവുകാലം!
    നല്ലതു വരട്ടെ!

    ReplyDelete
  6. ഇത്രക്ക് സാഹിത്യം വേണോ മാഷെ, അവധിക്കാലം ആസ്വദിക്കുക. ആശംസകള്‍.

    ReplyDelete
  7. അവധിക്കാലം അല്ല അതിലും വല്ല്യ ഒരാസ്വാദനം എയുത്തില്‍ നല്‍കി മനോഹരമായ ശൈലി അക്ഷരങ്ങള്‍ വാക്യങ്ങളായി ഊര്‍ന്നിറങ്ങി അഭിനന്ദനങ്ങള്‍

    ReplyDelete
  8. രണ്ട് വണ്ടികളിൽനിന്നും ഇറങ്ങിയ ഒരു ഡസൻ കുട്ടികളിലേറെയും കാണാജനറേഷന്‍....!

    ഗള്‍ഫുകാരന്‍ പകച്ചു നില്‍ക്കേണ്ടി വരുന്ന ഇടങ്ങളില്‍ ചിലത് അല്ലെ?
    വരയെക്കാള്‍ സുന്ദരമാക്കിയ വായന.

    ReplyDelete
  9. വരയും വരിയുമെല്ലാം ആകര്‍ഷകം....ആശംസകള്‍,സ്നേഹം

    ReplyDelete
  10. വളരെ മനോഹരമായി എഴുതിയിരിക്കുന്നു ഈ ഒഴിവ്‌ കാല വിമാന യാത്രയും, കരിപ്പൂറ്‍ ആഗമനവും... ഇഖാമയും, പാസ്പ്പോര്‍ട്ടിനേയും അലാറത്തേയും പേടിക്കാത്ത അവധിക്കാലമാണ്‌ ഏതൊരു പ്രവാസിയുടേയും സ്വപ്നം... ആശംസകള്‍ ഇക്ക

    ReplyDelete
  11. എപ്പോഴും തിരികെ വിളിക്കുന്ന വീടും നാടും...
    നന്നായി എഴുതി.

    ReplyDelete
  12. പന്തീരാണ്ടിനു ശേഷമുള്ള അവ്ധിക്കാലം ഓര്‍മ്മിക്കാനുള്ളതു തന്നെ.വീമാനത്തിന്റെ ചിത്രം രസ്മുണ്ട്.

    ReplyDelete
  13. ഒരു വ്യാഴവട്ടത്തിനും മുമ്പ് , അന്ന് വിമാനത്താവളം വരെ അനുഗമിച്ച പ്രിയമേറെ തന്ന പിതാവ് .... പരദേശപ്പൊറുതി തന്ന വീടാകടങ്ങളുടെ ശ്രേണിയില്‍ ഉമ്മയുടെ വിടവാങ്ങലിന്റെ അഞ്ചാം കൊല്ലത്തില്‍ ...., വന്ന് അധിക നാളാകുന്നതിനും മുന്‍പായിരുന്നു ആ വിയോഗം, ഇന്നീ വരവേല്‍പ്പിലെ വാത്സല്യത്തിന്റെ ശൂന്യത വിതുമ്പലായനേരം.. വിശ്വാസത്തിന്റെ ശാസനകള്‍ക്ക് വിധേയമായി...! , ഏറെ പരിശീലിപ്പിച്ചിരിക്കുന്നു മനസ്സിനെപോലും. .!

    നാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ വരുന്നതിന്റെ എല്ലാ സന്തോഷത്തേയും വാക്കുകളിൽ ആവാഹിച്ചിട്ടാണല്ലോ പോസ്റ്റെഴുതിയിരിക്കുന്നത്. എവിടുന്നൊക്കെയോ ഉതിർന്നു വീണ അപാര സാഹിത്യ പരമായ വാക്കുകൾ. സന്റ്ഹോഷം ട്ടോ അതൊക്കെ വായിക്കുമ്പോൾ. നിങ്ങളുടെ സന്തോഷം എത്രയാണെന്ന് ഊഹിക്കാം. ആശംസകൾ,നല്ലൊരവധിക്കാലം ആശംസിക്കുന്നു.

    ReplyDelete
  14. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
    Replies
    1. വരയിടത്തിലെ പകര്‍ത്താനാവാത്ത വരികള്‍!
      ഇവിടെ ഒരു കമന്റ്സ് എഴുതാന്‍ എന്റെ വിരല്‍ പോലും നാണിച്ചു പോവുന്നു.
      ആ ഹഹാ സുന്ദരം മനോഹരം.

      Delete
  15. ഒഴിവ് കാല വിമാന യാത്രയും വരയും മനോഹരം ഇസ്‌ഹാഖ് ഭായ്..!!

    ReplyDelete
  16. മനോഹരമായി എഴുതി

    ReplyDelete
  17. എഴുത്തും വരയും നന്നായിട്ടുണ്ട് ...!

    ReplyDelete
  18. വരയ്ക്കും വാക്കുകള്‍ക്കും ഭാവുകങ്ങള്‍...

    ReplyDelete