വേർപെടുത്തിയ കാഴ്ചകൾ

Friday, March 11, 2011

ആലിപ്പഴവര്‍ഷം...

ഇന്ന് (2011മാര്‍ച്ച് മാസത്തിലേ പതിനൊന്നാം തിയ്യതി ) മയങ്ങേണ്ട സന്ധ്യ  മങ്ങാന്‍ തുടങ്ങി  ആകാശം മേഘാവൃതമായി,അന്തരീക്ഷം പൊടിമൂടി, പെട്ടന്നായിരുന്നു
ചാത്തനേറ് പോലെ എന്തോ വന്ന് വീഴുന്നത് കേട്ടത് ,പിന്നീട് സകലചാത്തന്‍സും
കരാറടിസ്ഥാനത്തിലെറിയും പോലെയായി നിമിഷങ്ങള്‍ക്കകം..!! ഞമ്മളൊരു ധൈര്യ
സംഭരണി ആയത് കൊണ്ട് പ്രത്യേകിച്ചൊന്നും സംഭരിക്കേണ്ടിവന്നില്ല....പുറത്തേക്കിറങ്ങി..
ആലിപ്പഴ(പ്പട)മെടുക്കാന്‍ പീലിക്കേമറ നിവര്‍ത്തി.....
 ---------------------------------------------------------------------

ഒരു പത്ത് മിനിറ്റ് തകര്‍ത്ത് പതിച്ച ഹിമക്കട്ടകള്‍ മഴയുടെ ഇത് വരേകാണാത്ത ഈമുഖവും കാണിച്ചു തന്നു...ഒരു രണ്ട്  കവലയ്ക്കപ്പുറത്തെ സുഹൃത്തിനെ വിളിച്ച് ചോദിച്ചപ്പോള്‍ അവിടെ
പൊടിക്കാറ്റുണ്ട് എന്നതിലധികം മറ്റൊന്നുമില്ല  എന്നറിഞ്ഞു.സത്യത്തില്‍ കാഴ്ചയില്‍ മതിമറന്നു നിന്നഞാന്‍ അവന്‍ പറഞ്ഞപ്പോഴാണ് പീലിക്കേമറനിവര്‍ത്തിയത്.... നേരംഇരുട്ടിത്തുടങ്ങിയിരുന്നു..
തമ്മില്‍ ഭേദപ്പെട്ട നാലഞ്ച് പോട്ടങ്ങള്‍ പങ്ക് വയ്ക്കുന്നു...

17 comments:

 1. ആകാശം മേഘാവൃതമായി,അന്തരീക്ഷം പൊടിമൂടി, പെട്ടന്നായിരുന്നു മഴപെയ്തത്... പത്ത് മിനിറ്റിലേറെ പെരുമഴതന്നെയായിരുന്നു..ആലിപ്പഴവര്‍ഷവും..!!!

  ReplyDelete
 2. ഈ പ്രായത്തിനിടയ്ക്ക് ഇതുവരെ ഈ പഴം കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഇവിടെ വീണു, അവിടെ വീണു, എന്നൊക്കെ പറഞ്ഞത് കേട്ടിട്ടേയുള്ളു. ക്രിസ്മസ് രാത്രിയില്‍ സാന്റാ വന്ന് പോകുന്നതുപോലെയാണ് ഈ ആലിപ്പഴത്തിന്റെ കാര്യം.

  ReplyDelete
 3. എന്ന്,എവിടെ വെച്ചായിരുന്നു മാഷെ

  ReplyDelete
 4. അജിത് ജി , ആദ്യമായിട്ടാഞാനും ഇങ്ങനെ കാണുന്നത്..
  ഇന്ന്(11/03/2011 വെള്ളിയാഴ്ച)വൈകിട്ട് ഒരു ആറേകാലിനായിരുന്നു ഇടിയും മിന്നലും മഴയോടൊപ്പം ഫോട്ടോയില്‍കണ്ട ആ മഞ്ഞ് കട്ടവീഴ്ചയും..റാംജിജീ..
  സസ്നേഹം.

  ReplyDelete
 5. വ്യതസ്തമായ വിഷയാവതരണത്തോടെ നല്ല പോസ്റ്റ്‌.

  ReplyDelete
 6. മഞ്ഞുകട്ടയുടെ‘ചൂടു’മാറുന്നതിനു മുമ്പേ പോസ്റ്റിയല്ലോ..നന്നായി.

  ReplyDelete
 7. എന്നിട്ട് എല്ലാം കൂടി പെറുക്കി വിറ്റോ??

  ReplyDelete
 8. ആലിപ്പഴം പെയ്യുന്നത് ഇത് വരെ കണ്ടിട്ടില്ല. ഇന്നത്തെ പത്രത്തിൽ അവിടെ പെയ്ത ആലിപ്പഴത്തിന്റെ ഫോട്ടോ കണ്ടിരുന്നു. ഇവിടെ ഇത്ര വിശദമായും കണ്ടപ്പോൽ ബോധ്യമായി. ആലിപ്പഴം പെയ്യുന്നത് നാശിപ്പിക്കാനാണെന്ന് പൊതുവെ ഒരു സംസാരം ഉണ്ട്. ശരിയാണോ ആവോ? ചാഞ്ഞും ചെരിഞ്ഞും മനോഹരമായ ഒരു അനുഭവമാക്കേണ്ട മഴയിൽ എന്തിനാ കല്ലിട്ടെറിയുന്നതെന്ന് മനസ്സിലാകുന്നില്ല.

  ReplyDelete
 9. കുറച്ചു ആലി പ്പഴം നമ്മുടെ അലിക്കയുടെ കയ്യില്‍ കൊടുത്തുവിടാമായിരുന്നു ..കഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ആലിപ്പഴം കഴിക്കാന്‍ പറ്റിയില്ല .മാര്‍ക്കറ്റില്‍ തിരക്കിയപ്പോള്‍ കിലോ അറുപതു രൂപയെന്നു !! എന്റെ പട്ടി വാങ്ങിക്കും അത്ര മുന്തിയ വിലക്ക് .ആ കടക്കാരന്‍ പറയുന്നു ആലിപ്പഴം ഇപ്പോള്‍ നാട്ടില്‍ കിട്ടാനില്ല ..ഗള്‍ഫീന്ന് കൊണ്ട് വര്യെ ണെന്നു !!!

  ReplyDelete
 10. ഇവിടെ പൊടിക്കാറ്റുണ്ടായിരുന്നു. ചെറിയ മഴയും... പക്ഷെ ആലിയും പഴവും വന്നില്ല... പകൽ തുറന്ന സ്ഥലത്ത് ആലിപ്പഴം വീണാൽ അത് മനോഹരമായ കാഴ്ചയാണ്.

  ReplyDelete
 11. ഇന്നലെയിത് മൊബൈലിൽ കണ്ടപ്പോൾ ഞാൻ കരുതി ഞങ്ങളെ ഡിഷ് (ഖാലിദിയ ഹണ്ടർ) ആന്റിനയുടെ പരസ്യമാണെന്ന്. പിന്നെ അടീലെ പോട്ടം കണ്ടപ്പൊ ഞമ്മക്ക് തിരിഞ്ഞുട്ടൊ. ന്റെ ചങ്ങാതി അതെടുത്ത് കുറച്ച് ചാക്കിൽ കെട്ടി വച്ചൂടായിരുന്നൊ?
  പറയുന്നത് കേട്ടില്ലെ നാട്ടിലെന്താണാലൊ അതിനൊക്കെ വെല!!

  അനുബന്ധം:‌-അരീക്കോട്ട്ന്ന് കല്ല്യാണത്തിന് കൊടുത്ത ഐസ്ക്രീം അമ്മായി കുട്ട്യാക്ക് കൊടുക്കാൻ പർദ്ദന്റെ കീശിലിട്ട് പുല്ലംങ്കോട്ട്ക്ക് കൊണ്ടോയി!!

  ReplyDelete
 12. ഗള്‍ഫില്‍ വരുന്നത് വരെ ഞാനും ഈ ആലിപ്പഴം എന്ന് കേട്ടതല്ലാതെ കണ്ടിട്ടില്ല.ആലിക്കാന്റെ കടയിലെ തൊലി കറുത്ത പഴം ആയിരുന്നു ഞങ്ങളുടെ ആകെയുള്ള ആലിപ്പഴം. ഒരിക്കല്‍ ദുബായില്‍ വെച്ച് ഈ സംഭവം കാണാനും അനുഭവിക്കാനും ഭാഗ്യമുണ്ടായി. ഞങ്ങള്‍ മൂന്നാല് പ്രാന്തന്‍മാര്‍ പുറത്തിറങ്ങി കയ്യിലും വായിലും കിട്ടാവുന്നിടത്തോളം സംഭരിച്ചു.മധ്യത്തില്‍ കനം കുറഞ്ഞ വൃത്താകൃതിയിലുള്ള ചെറിയ ഐസ് കഷണങ്ങള്‍ . കുഞ്ഞാലിപ്പഴം എന്ന് പറയാം. ഇവിടെ കണ്ടത്ര എന്തായാലും ഇല്ല.

  ആലിപ്പഴം മൂര്‍ദ്ധാവില്‍ പതിച്ചാല്‍ വലിയ ഭാഗ്യം കൈവരും എന്നാ.. (അല്പം ഭാരിച്ച പഴമാണെങ്കില്‍ നാട്ടാരുടെ ഭാഗ്യം എന്നും പറയാം,അല്ലേ ഇസ്സൂ)

  ReplyDelete
 13. അങ്ങനെ ആലിപ്പഴവും പോസ്റ്റാക്കി, അല്ലേ
  നന്നായിട്ടുണ്ട്

  ReplyDelete
 14. @ Salam ,നല്ലവാക്കുകള്‍ക്ക് നന്ദി,
  @ moideen angadimugar,:):)
  @ വരയും വരിയും : സിബു നൂറനാട്,പടച്ചവന്‍ പൊറ്ക്കൂലകെട്ടോ.:)
  @ നരിക്കുന്നൻ ,ആദ്യവരവും,അഭിപ്രായങ്ങളും നന്നായി,നന്ദി
  @ രമേശ്‌ അരൂര്‍,നാട്ടിലിപ്പോഴും കുഞ്ഞാലിപ്പഴാ മുന്തിയത്, :):)
  @ അലി,നല്ലകാഴ്ചതന്നെയായിരുന്നു.
  @ OAB/ഒഎബി,നാട്ടിലെ ഐസൊന്നും അത്രവേഗ്ത്തിലുരുകൂലട്ടോ..ഉരുക്യാ വടിപുടിച്ചും..:)
  @ ബിന്‍ഷേഖ്,ഞമ്മളും കണ്ടു..:)
  @ കമ്പർ,പോസ്റ്റാക്കി ബ്ലോഗിലിട്ടൂ:)
  വന്നവര്‍ക്കെല്ലാം നന്ദി,സ്നേഹപൂര്‍വ്വം.

  ReplyDelete
 15. aalippazham njanum kandittillya..enganey kaanan kazhinju..

  ReplyDelete
 16. എനിക്കും കാണണം ഒരു ആലിപ്പഴ വര്‍ഷം...

  ReplyDelete
 17. ഞാനീ ആലിപ്പടം ഇപ്പൊ കാണാ..
  അതാ വരാതിരുന്നത്.

  ചെറുപ്പത്തില്‍ കുറെ കണ്ടതാ ആലിപ്പഴവര്‍ഷം.
  ഈ അടുത്തൊന്നും കണ്ടിട്ടില്ല.
  നന്നായിരിക്കുന്നു ഫോട്ടോസും വിവരണവും.

  ReplyDelete