വേർപെടുത്തിയ കാഴ്ചകൾ

Wednesday, March 02, 2011

വരപറഞ്ഞത്..
 വിശപ്പിന്റെ വിളി
പട്ടണ ബഹളമടങ്ങി..!
പട്ടികളോടയില്‍ അലറി..
പട്ടിണി പട്ട് വിരിച്ചൊരു കുടിലില്‍.!
പാട്ടവെളിച്ചം തേങ്ങി..!
തൊട്ടിലിലാടും പൈതലെ മുത്തി-
പെറ്റവര്‍ തെരുവിലിറങ്ങി..
പട്ടണം പത്തി വിടര്‍ത്തി..!
പട്ടികള്‍ തെരുവിലൊരുങ്ങി.!

32 comments:

 1. ആദ്യംവരച്ചു, നോക്കിയിരുന്നപ്പോള്‍ തോന്നിയതും കുറിച്ചു..
  സ്നേഹപൂര്‍വ്വം ബ്ലോകുലകത്തിലേക്ക് സമര്‍പ്പിയ്ക്കുന്നു.

  ReplyDelete
 2. വരയും കുറിയും നന്നായി!

  ReplyDelete
 3. കുരിപ്പിനസരിച്ചു വരക്കുന്നത് കേട്ടിട്ടുണ്ട്. വരക്കനുസരിക്കുന്നത് പുതുമ തന്നെ. വേരുതയാവുന്നില്ല താനും. വളരെ നന്നായിട്ടുണ്ട്. ലോകത്തെ ഏറ്റവും പുരാതന തൊഴില്‍ തേടുന്ന പട്ടിണിക്കാര്‍. ഓരിയിടുന്ന പട്ടണത്തിലെ പട്ടികള്‍

  ReplyDelete
 4. വരയും
  വരികളും
  വളരെ
  വശ്യം

  വരാം
  വീണ്ടും

  ReplyDelete
 5. ചിത്രം വളരെ ഇഷ്ടപ്പെട്ടു ഭായി.
  ചിത്രത്ത്തിനൊപ്പിച്ച വരികളും കേമം തന്നെ.
  ചിലപ്പോള്‍ പട്ടിണിയെ മുന്‍നിര്‍ത്തി തൊഴിലിനെ ന്യായീകരിക്കുന്നതും കാണാം.

  ReplyDelete
 6. ഇസ ഹാക്കിന് ഇനി നല്ല പണികിട്ടാന്‍ ചാന്‍സുണ്ട് ബ്ലോഗു സുഹൃത്തുക്കള്‍ക്ക് പടം വരച്ചു കൊടുക്കാന്‍ ...വരയും വരികളും ഉഷാറായി ..:)

  ReplyDelete
 7. വര നന്നായിട്ടുണ്ട്. വരിയും.

  ReplyDelete
 8. വര പറഞ്ഞത് ...കുറിപ്പ്
  കൂടി ആയപ്പോള്‍ ഇതിലും എത്രയോ
  പറയാതെ പറഞ്ഞു...ഈ വരയ്ക്കു മുന്നില്‍
  ശിരസ്സ്‌ നമിക്കുന്നു..

  ReplyDelete
 9. വരി നിരത്താന്‍ വലിയ പാട് ഇല്ല പക്ഷെ,
  വര ഒരുക്കാന്‍ വല്യ പാടാ.
  വരക്കുന്നവരോട് എനിക്ക് മുടിഞ്ഞ അസൂയയാ.
  പിന്നെ വരക്കുകയും എഴുതുകയും ചെയ്യുന്നവരോടുള്ള കാര്യം പറയണോ.....
  ഒരു പിടി അസൂയപ്പൂക്കള്‍.
  (രമേശ്ജി പറഞ്ഞപ്പോഴാ ഓര്‍ത്തത്‌. ഒരു ചിത്രം വരച്ചുതരാമോ?)

  ReplyDelete
 10. വര അടിപൊളി .........

  വരി അതിലേറെ അടിപൊളി.......

  ReplyDelete
 11. വരയേക്കാള്‍ വരിയിലുണ്ട്..!
  വരിയേക്കാള്‍ വരയിലുണ്ട്..!!
  വരിയില്‍ വരയുണ്ട് ..!!!
  വരയില്‍ വരിയുണ്ട്...!!!!


  എങ്ങനെണ്ട്..?

  ReplyDelete
 12. പട്ടിണി പട്ട് വിരിച്ചൊരു കുടിലില്‍.........
  പാട്ടവെളിച്ചം തേങ്ങി..!
  തൊട്ടിലിലാടും പൈതലെ മുത്തി-
  പെറ്റവര്‍ തെരുവിലിറങ്ങി..


  വരയും വരിയും സൂപ്പെര്‍ ..

  ReplyDelete
 13. വരയ്ക്കും വരിയ്ക്കും ശക്തി.
  വരിയ്ക്ക് വരയെക്കാള്‍ ശക്തി

  @ രമേഷ് ജി, ഇസഹാഖ് ബ്ലോഗര്‍മാരുടെ ചിത്രം വരച്ചാല്‍ ആദ്യം രണ്ട് ബ്ലോഗര്‍മാരുടെ ചിത്രം വരയ്ക്കും ആരിഫയുടെയും ജുമാനയുടെയും. മൂന്നാമത് അജിത്തിന്റെ. കാരണം ഞാന്‍ ആദ്യത്തെ പോസ്റ്റ് കണ്ടപ്പോള്‍ തന്നെ എന്റെയൊരു ചിത്രം വരച്ച് തരണമെന്ന് ചോദിച്ചിട്ടുണ്ട്. വേണമെങ്കില്‍ നാലാമത്തെയാള്‍ ആയി ക്യൂവില്‍ ചേര്‍ന്നോളു.

  ReplyDelete
 14. @zephyr zia ,സന്തോഷത്തോടെ നന്ദി അറിയിയ്ക്കുന്നു,
  @ Salam,അതെ സുഹൃത്തെ,മുന്‍ വിധിയോടെ ചെയ്തതൊന്നുമല്ല ചിലസമകാലീന ചാനല്‍ കാഴ്ചകള്‍ മനസ്സില്‍ വരച്ചിട്ടൊരു ചിത്രം,കുറിച്ചതും കുറിക്ക് കൊണ്ടു എന്ന് മാത്രം..സന്തോഷം,നന്ദി.
  @ MT Manaf,“വാ“തോരാതെയുള്ള ആവരവിന്റെ വശ്യതയ്ക്കും നന്ദി.
  @ പട്ടേപ്പാടം റാംജി,ശരിയാണ്,അങ്ങിനെയും കണ്ടിട്ടുണ്ട്,നന്ദി പറയുന്നു സന്തോഷത്തോടെ.
  @ ഉമേഷ്‌ പിലിക്കൊട്,പുഞ്ചിരിയിലൊതുക്കുന്നില്ല നന്ദിയുണ്ട്..
  @ രമേശ്‌അരൂര്‍,നന്ദി സാര്‍,വരവിനും പ്രോത്സാഹനത്തിനും..തീര്‍ച്ചയായും എന്റെസമയക്രമീകരണങ്ങളില്‍ ഒതുങ്ങാവുന്ന വരകള്‍ എപ്പോഴും ആവശ്യപ്പെടാം സ്വാഗതം സാര്‍.
  @ Shukoor,നന്ദി ഷുക്കൂര്‍ ഭായ്,
  @ ente lokam,നമ്മള്‍ രണ്ടുമിങ്ങനെ നമ്രശിരസ്കരായി..പരസ്പരം..!!എന്റെ ലോകമെ,സന്തോഷം സ്നേഹിതാ ..അതിലേറെ നന്ദിയും.
  @ moideen angadimugar,മൊയ്തീന്‍ ഭായീ നന്ദി.
  @ ഇസ്മായില്‍ കുറുമ്പടി (തണല്‍),കണ്ണീര്‍ പൂക്കളായാലും,അസൂയപ്പൂക്കളായലും,കടലാസ് പൂവോ ഒരു വേളവെടിപ്പൂക്കള്‍ തന്നെ ആയാലും പൂക്കളായാലങ്ങിനെയാണ്..!!
  എന്തായാലും തണലായ് തലോടലായ് അത്യധികം സന്തോഷമായി.. പിന്നെ,തീര്‍ച്ചയായും അതും പരിഗണിക്കുന്നു, നന്ദി സഹോദരാ..
  @ Ali,അല്യേ..അനക്കും നന്ദി നാട്ട്കാരാ..
  @ ~ex-pravasini*,വരിവരിയായി വന്നു..!!അസ്സലായി..
  കമന്റേതാ പോസ്റ്റേതാ എന്നാപ്പൊന്റെ സംശയം!!നന്ദി നെച്ചൂന്റെ ഇമ്മാ..സന്തോഷം.
  @ കണ്ണന്‍ | Kannan,കണ്ണന്റെ കന്നിവരവിനും നന്ദി സന്തോഷം,
  @ കിങ്ങിണിക്കുട്ടി,ഈ മണികിലുക്കവും സന്തോഷദായകംതന്നെ..നന്ദിഅറിയിയ്ക്കുന്നു.
  @ ajith ,ഭായീ..അപ്പോ അങ്ങിനെയൊക്കെ ആണല്ലെ..
  ആയിക്കോട്ടേ,അതേതായലും മാറ്റുന്നില്ല പക്ഷേ നാല് അതിലും നേരത്തെ ബുക്ക്ഡാ..ട്ടോ..
  വൈകിയുള്ളയീ വരവിനും ശക്തിയേറെ.നന്ദി ചേട്ടാ..നന്ദി
  എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 15. വരയും വരയ്ക്കൊപ്പിച്ച വരികളും ഗംഭീരം.
  ആശംസകൾ!

  ReplyDelete
 16. പതിവുപോലെ ഈ വരയും കവിതയും നന്നായി... ഇരുട്ടിലുണരുന്ന പട്ടണ സംസ്കാരം.. എല്ലാ ആശംസകളൂം

  ReplyDelete
 17. ഇഷ്ടപ്പെട്ടു ട്ടോ...

  ReplyDelete
 18. വികെ,അലി,നസീഫ്,അയ്യോപാവം,മഞ്ഞുതുള്ളി,
  അഭിപ്രായങ്ങളറിയിച്ചവറ്ക്കെല്ലാം സ്നേഹപൂര്‍വ്വം നന്ദിപറയുന്നു..
  വീണ്ടുംവരിക പ്രോത്സാഹിപ്പിക്കുക.

  ReplyDelete
 19. എത്താൻ വൈകി.പറയനുള്ളത്‌ പലരും പറഞ്ഞു പോയി.

  ReplyDelete
 20. വരയേക്കാള്‍ വരി ഇഷ്ടമായി.

  ReplyDelete
 21. വരയിലെ വരികളാണെന്നതിനേക്കാള്‍ അനുയോജ്യം വരികളിലെ
  വരയാണെന്നാണ്..നന്നായി

  ReplyDelete
 22. നല്ല വരയും വരികളും.
  വര ഇഷ്ടമായി.
  വരി വളരെയിഷ്ടമായി.

  ReplyDelete
 23. വരയും വരിയും കാണാനിനിയും വരാം.

  ReplyDelete
 24. @ റഈസ്‌ ,
  @ നിശാസുരഭി,
  @ Muneer N.P,
  @ പാവപ്പെട്ടവന്‍,
  @ നന്ദു | naNdu | നന്ദു,
  @ Echmukutty ,
  വരയുംവരികളുംകണ്ട് അഭിപ്രായമറിയിച്ചവര്‍ക്കെല്ലാം നന്ദിഅറിയിക്കുന്നു,സ്നേഹപൂര്‍വ്വം.

  ReplyDelete
 25. വരയും വരിയും നന്നായിട്ടുണ്ട്. അഭിനന്ദങ്ങൾ

  ReplyDelete
 26. കോറിയിട്ട വരകളിലും വരികളിലുമുണ്ട്‌ പച്ചയായ ജീവിതചിത്രം.

  ReplyDelete