ഒരു പഴങ്കഥ..
മാരിയമര്‍ന്ന നട്ടുച്ചനേരം...
മാനം വിരിച്ച ടാറിട്ടയോരം...
ഞാനും ചരിക്കെയെന്‍ സൈക്കിളേറി...
പാഞ്ഞു പോയ് വാഹനമൊന്ന് ശീഘ്രം..!
ഞാനൊന്നുലഞ്ഞ് പോയ് ശീത വര്‍ഷം
ചീഞ്ഞ മാനം ചിന്നഭിന്നമായെന്‍
ചീകിപ്പൊലിപ്പിച്ച ഗ്ലാമറിലായി...
ആകെ വളിച്ച് തൊലിച്ച് ഞാനും
ആളില്ലാ വീഥിയിലൂടാഞ്ഞു വീശി...
..........................................
മാരിയമര്‍ന്ന നട്ടുച്ചനേരം...
മാനം വിരിച്ച ടാറിട്ടയോരം...
ഞാനും ചരിക്കെയെന്‍ സൈക്കിളേറി...
പാഞ്ഞു പോയ് വാഹനമൊന്ന് ശീഘ്രം..!
ഞാനൊന്നുലഞ്ഞ് പോയ് ശീത വര്‍ഷം
ചീഞ്ഞ മാനം ചിന്നഭിന്നമായെന്‍
ചീകിപ്പൊലിപ്പിച്ച ഗ്ലാമറിലായി...
ആകെ വളിച്ച് തൊലിച്ച് ഞാനും
ആളില്ലാ വീഥിയിലൂടാഞ്ഞു വീശി...
..........................................
ഒന്നു പുതുക്കാന്‍..
ReplyDeleteപഴങ്കഥയെങ്കില്‍ അങ്ങനെയാവട്ടെ എന്നു കരുതി..
താങ്കള്‍ അറിഞ്ഞില്ലേ..?
ReplyDeleteസൈക്കിള്‍ യാത്രക്കാര്‍ക്കും
കാല്‍നട യാത്രികര്‍ക്കും
കറുത്ത പാത നിഷിദ്ധമാത്രേ..!!
ആ വീഴ്ചയിലല്ലേ ആ ചിരി ചിരിച്ചത്..!!
ReplyDeleteസൈക്കിളീന്ന് വീണ ചിരി..!!
ഇന്ന്..
സൈക്കിള്‍ യാത്രക്കാര്‍ക്കും കാല്നടക്കാര്‍ക്കും നഷ്ട്ടമാകുന്നത് ഗ്ലാമ്മര്‍ മാത്രമല്ല ഭായ്,,ജീവന്‍ തന്നെയാണ്.
പഴങ്കഥയല്ലേ..സാരല്യ.
ReplyDeleteസൈക്കിളിലല്ലേ..സാരല്യ.
ഇനിയിപ്പോ സൈക്കിള്‍ വേണ്ടല്ലോ...
സമാധാനം.
ഇത് ഇന്നലെയൊന്നുമല്ല കൂട്ടുകാരേ
ReplyDeleteഇരുപത് കൊല്ലം മുന്‍പൊരു നട്ടുച്ചക്ക് പെയ്ത മഴയിലാ..
പോസ്റ്റിയപ്പോഴേക്കും സന്ധ്യയായി..
സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു സന്തോഷവും.
ഞാനും മനസ്സിൽ കാണുന്നു... സൈക്കിളിൽ നിന്നും വീണ ആ ചിരി.
ReplyDeleteസൈക്കിളില്‍ നിന്ന് വീഴ്ച്ചയില്‍ ഒരു ചാമ്പ്യന്‍ ആയിരുന്നു ഞാന്‍
ReplyDeleteപഴയ സൈക്കിൾ യാത്രയൂടെ സ്മരണ പുതുക്കി..
ReplyDeleteആകെ വളിച്ച് തൊലിച്ച് ഞാനും...:) ശരിക്കും അനുഭവിച്ചു അല്ലെ :)
ReplyDeleteഇത് പലരുടെയും അനുഭവം.......എന്റെയും,
ReplyDeleteഅയ്യേ..കൂയ്...സൈക്കിളെന്നു വീണേ...
ReplyDelete(എന്നെ കൂട്ടുകാരെല്ലാം കൂടെ അന്ന് ഇങ്ങനാ കളിയാക്കിയിരുന്നത് ;-) )
അയ്യേ..കൂയ്...
ReplyDeleteഎല്ലാരും സൈക്കിളെന്നു വീണേ...
എല്ലാര്‍ക്കും നന്ദി.
ആദ്യം ഒരു കൈ വിട്ടുനോക്കി
ReplyDeleteകുഴപ്പമില്ല.
പിന്നെ രണ്ടു കയ്യും വിട്ടു..
അപ്പോഴും കുഴപ്പമില്ല.
അടുത്തത് കണ്ണടച്ച് ......
വീണിതല്ലോ കിടക്കുന്നു ധരണിയില്‍!
രണ്ടു കൈവെള്ളയിലും മൈലാഞ്ചി..
കാല്‍മുട്ടുകളില്‍ കുങ്കുമപ്പൊട്ട് .
ഓര്‍മ്മകളില്‍ സിറിഞ്ചിന്റെ അവരോഹണം
അലറിക്കരച്ചിലിന്റെ ആരോഹണം ......................
ചീഞ്ഞ മാനം ചിന്നഭിന്നമായെന്‍
ReplyDeleteചീകിപ്പൊലിപ്പിച്ച ഗ്ലാമറിലായി...
Best lines...
അപ്പോ ഇതിനെയാ സൈക്കിളിൽ നിന്നു വീണ ചിരി എന്നു പറയുക അല്ല്യോ.... പഴയ സൈക്കിൾ ആയതു കൊണ്ടാ ഈ ചിരി കാണാൻ കഴിഞ്ഞത് .. ആശംസകൾ ..(വീഴാനല്ല കേട്ടോ വീണതിനാ അതുകൊണ്ടിതു പോസ്റ്റായി...)
ReplyDeleteസൈക്കിളീന്നു വീണൂന്നാണൊ പറഞ്ഞെ.എന്റമ്മോ..ഫയങ്കരം.ഇക്കണക്കിനു ട്രെയിനെങ്ങാനും ഇടിച്ചിരുന്നെങ്കിലോ...!!!
ReplyDeleteഎന്നാലും സൈക്കിളീന്നു വീണപ്പോ ക്ഷതമേറ്റ ആ ഗ്ലാമറിനെക്കുറിച്ചാ ഞാന്‍ ആലോചിക്കുന്നെ... :)
ReplyDeleteഎത്രപേര് കണ്ടുകാണും !
kollallooooooooo
ReplyDeleteഅഭിപ്രായങ്ങളറിയിച്ച് ഇതൊരു വന്‍ വീഴ്‌ചയാക്കി തന്ന എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു.
ReplyDeleteസന്തോഷമായി..:)
സൈക്കിളില്‍ നിന്ന് വീണ എല്ലാവര്‍ക്കുമായി ഇത് സമര്‍പ്പിക്കാം. സംഗതി രസമായി. ആ വീഴ്ച കണ്ട പോലെയായി
ReplyDeleteചിരി കണ്ടു, സൈക്കിളൊരൂ ഹീറോ തന്നെ.
ReplyDeleteanubhavam parichithamullathu pole thonni..... aashamsakal...........
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍
ബൈ എം ആര്‍ കെ
സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..
http://apnaapnamrk.blogspot.com
"ഞാനൊന്നുലഞ്ഞ് പോയ് ശീത വര്‍ഷം."
ReplyDeleteസൈക്കിള്‍ ഒരു കേമന്‍ തന്നെ.....അപ്പോള്‍ എല്ലാരും സൈക്കിളില്‍ നിന്നും വീണവരാണല്ലേ....(ഞാനും ):-)
നന്നായിരിക്കുന്നു...ആശംസകള്‍....