വേർപെടുത്തിയ കാഴ്ചകൾ

Wednesday, April 27, 2011

ഒരുസന്തോഷവാര്‍ത്ത...

  ഇന്നീ സുദിനം എന്റെ നീണ്ടകാല പ്രവാസത്തിന് പ്രസരിപ്പ് കൂട്ടുന്നു ദൈവഹിതത്തിന് നന്ദിചൊല്ലുന്നു, ഞാനിന്ന് ഏറെ സന്തോഷവാനാണ് , ഇവിടെ സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന  പരമ്പരാഗത കലാസാംസ്ക്കാരിക മേളയില്‍  സ്വദേശീ കലാകാരന്മാര്‍ക്ക് ഒപ്പം തന്റെ ഏതാനും പെയിന്റിം‌ഗുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി കിട്ടി എന്റെ  മകള്‍ക്ക് . ഒരുമാസം നീണ്ടു നില്‍ക്കുന്ന ഉത്സവം ഏപ്രില്‍ മുപ്പതിന് അവസാനിക്കുകയാണ്.. ആദ്യംതൊട്ടേ ആവേശകരമായ പ്രതികരണങ്ങളാണ്  ഇന്‍ഡ്യന്‍ കലാകാരി ആരിഫയുടെ പിതാവെന്നനിലയില്‍ പ്രദര്‍ശന വേദിയില്‍ നിന്നും ഞാന്‍ അനുഭവിച്ചത്.
   സൌദി പാരമ്പര്യ കലാസാംസ്ക്കാരിക ഉത്സവത്തിന് വയസ്സ് ഇരുപത്തിയാറ് ,അത്രതന്നെയായി ഈയുള്ളവന്റെ പരദേശത്തിനും പ്രായം  .
  പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പരദേശത്തിന് പാസ്പ്പോര്‍ട്ടൊരുക്കിയത് ഒരുവരപ്പണിക്ക് വേണ്ടി ആയിരുന്നു , പഠിച്ചും കളിച്ചുമൊക്കെ വരച്ചിരുന്നത് കൂലിക്ക് വരച്ചുതുടങ്ങിയപ്പോള്‍ വരവിലേറെ നന്നായത് വരയായിരുന്നു , അറബിക് കാലിഗ്രഫിയിലും ചിത്രകലയിലെതന്നെ  കേട്ട്മാത്രം അറിഞ്ഞിരുന്ന വിവിധസങ്കേതങ്ങളും പരീക്ഷിക്കാനും താത്പര്യമുള്ളതിനെ പരിപോഷിപ്പിക്കാനുമൊക്കെ ഒരുപാട് വളക്കൂറേകിയ  പ്രവാസത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു. എന്റെ സന്തോഷം എല്ലാരുമായി പങ്ക് വെക്കുന്നു..

www.risamaarifa.blogspot.com   

www.risamajumana.blogspot.com

സ്നേഹപൂര്‍വ്വം ഇസ്‌ഹാഖ്.                           ഉത്സവഗ്രാമത്തിലേ  അല്‍ഖസീം പ്രവിശ്യാ സാന്നിദ്ധ്യം.

അറബി പത്രം അല്‍‌യൌമില്‍  ആരിഫയുടെ കലാ വൈഭവത്തേകുറിച്ചു വന്ന വാര്‍ത്ത
            മലയാള പത്രം തേജസ്സ്  ആരിഫാ ജുമാന സഹോദരിമാരേ കുറിച്ച് പറഞ്ഞത്
      ഗള്‍ഫ് മാധ്യമവും വാര്‍ത്ത കൊടുത്തു  സഹോദരിമാരുടെ കലാനൈപുണ്യത്തെ പറ്റി..

                         പൌരാണികത പുനരാവിഷ്കരിച്ച പ്രദര്‍ശനാങ്കണത്തില്‍ നിന്നും
                                           പണത്തൂക്കത്തിലെ പ്രൌഢി പഴമയിലും..! (1)
 

                                        പ്രൌഢമായ പഴമ ഖസീമിന്റെ  വില്ലേജില്‍ നിന്നും
                                       കരവിരുതും പൌരാണികതയും പുതുമൊഞ്ചില്‍
                               സന്ധ്യയോടൊപ്പം തിരക്കേറുന്ന ജനാദ്രിയാ നിരത്തുകള്‍.
ഈവര്‍ഷം അതിഥിരാജ്യം ജപ്പാനായിരുന്നു.(ജപ്പാന്‍ ഒരുക്കിയ പ്രദര്‍ശനവേദി -ഒരു പുറം കാഴ്‌ച)

52 comments:

 1. ദൈവത്തെ സ്തുദിക്കുന്നു ഒപ്പം ഒരുപാട് വളക്കൂറേകിയ പ്രവാസത്തിന് ഈ അവസരത്തില്‍ നന്ദി പറയുന്നു. എന്റെ സന്തോഷം എല്ലാരുമായി പങ്ക് വെക്കുന്നു..

  ReplyDelete
 2. മഹാ പ്രതിഭകളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ജനാദിരിയയിൽ അവസരം കിട്ടുകയെന്നതു തന്നെ ഭാഗ്യമാണ്. മികച്ച ചിത്രങ്ങളുമായി വാർത്തകളിൽ ഇടം നേടിയ ആരിഫക്കും ജുമാനക്കും അഭിനന്ദനങ്ങൾ.
  ഇനിയും കലാരംഗത്ത് മുന്നേറാൻ ഇസ്‌ഹാകിനും കുടുംബത്തിനും ആയുരാരോഗ്യം നേരുന്നു.

  ReplyDelete
 3. സന്തോഷത്തില്‍ പങ്കുചേരുന്നു...
  ഒപ്പം ആരിഫക്കും ജുമാനക്കും ഒരായിരം അഭിനന്ദനങ്ങൾ....

  ReplyDelete
 4. കലാരംഗത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ അവര്‍ക്ക് കഴിയട്ടെ....ആരിഫക്കും ജുമാനക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....

  ReplyDelete
 5. ഒരുപടൊരുപാട് സന്തോഷം.
  ഇക്കാക്കും പിള്ളേര്‍ക്കും കുറേ ആശംസകള്‍

  എഴുത്തിനെക്കാളും തിളങ്ങാന്‍ കഴിയുന്നത് കൈവഴക്കത്തിന്റെ വരകള്‍ക്ക് തന്നെ എന്നത് സത്യം.

  ReplyDelete
 6. ഈ വലിയ സന്തോഷത്തില്‍ പങ്കു ചേരുന്നു ..ആരിഫയും ജുമാനയും വപ്പിചിയുടെ മാത്രമല്ല നാടിന്റെയും യശസ്സ് ഉയര്‍ത്തിയതില്‍ വളരെ സന്തോഷം ..:)

  ReplyDelete
 7. എന്‍റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ ,അഭിനന്ദനങ്ങള്‍

  ReplyDelete
 8. സന്തോഷത്തില്‍ പങ്കുചേരുന്നു...

  ReplyDelete
 9. അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങളിലെത്താൻ ആശംസകൾ.

  ReplyDelete
 10. ഹായ്‌...ഒരു പാട് ഹൃദയംനിറഞ്ഞ ആശംസകള്‍ ..

  ReplyDelete
 11. ഈ സന്തോഷത്തില്‍ പങ്കുചെരുന്നതിനോടൊപ്പം ഹൃദയം നിറഞ്ഞ ആശംസകളും..

  ReplyDelete
 12. മക്കള്‍ വാഴ്ത്തപ്പെടുമ്പോള്‍ മാതാപിതാക്കളും ആദരിക്കപ്പെടുന്നു.കലാകുടുംബത്തിന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

  ReplyDelete
 13. ആശംസകള്‍ ,അഭിനന്ദനങ്ങള്‍

  ReplyDelete
 14. സന്തോഷത്തില്‍ പങ്കുചേരുന്നു...
  ആരിഫക്കും ജുമാനക്കും അഭിനന്ദനങ്ങൾ.

  ReplyDelete
 15. അഭിമാനം തോന്നുന്നു. മലയാളി പെണ്‍കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിഞ്ഞ ഈ നേട്ടത്തില്‍. ഈ നേട്ടത്തിന് പിന്നില്‍ താങ്കളുടെ പ്രോത്സാഹം തീറ്ത്തും ഏറെ വിലപ്പെട്ടതാണ്‌. ആരിഫക്കും ജുമാനക്കും ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ. ഒരു പാട് സന്തോഷത്തോടെ.

  ReplyDelete
 16. അല്‍ഹംദുലില്ലാഹ്!
  സന്തോഷത്തില്‍ പങ്കുചേരുന്നു
  ആരിഫക്കും ജുമാനക്കും ഒരായിരം അഭിനന്ദനങ്ങൾ....

  ReplyDelete
 17. ഒരു ഉപ്പാന്റെ സന്തോഷം ഇവിടെ കാണാം, നന്നായി സപ്പോര്‍ട്ട് ചെയ്യുക

  ReplyDelete
 18. ആരിഫക്കും ജുമാനക്കും അഭിനന്ദനങ്ങൾ………
  കാരുണ്ണ്യവാനായതമ്പുരാന്റെ അനുഗ്രഹങ്ങൾ ഇനിയും… ഇനിയും… ഉണ്ടാകട്ടെ…..

  ReplyDelete
 19. മഷാ അല്ലാഹ്.. മബ്രൂക്ക് ഭായ്...
  അറിഞ്ഞില്ലല്ലോ..

  ഏതായാലും സന്തോഷം.. നിങ്ങളെ അവിടെ വെച്ചു കാണാമായിരുന്നു,,, പക്ഷെ ഞാൻ മുമ്പു പറഞ്ഞ പ്രശ്നം കാരണം ജനാദ്രിയ ട്രിപ്പിനു വരാൻ കഴിഞ്ഞില്ല...
  എല്ലാ ആശംസകളും, ആരിഫക്കും ജുമാനക്കും നിങ്ങൾക്കും...

  ReplyDelete
 20. ആരിഫക്കും ജുമാനക്കും അഭിനന്ദനങ്ങൾ………

  ReplyDelete
 21. ആരിഫയുടെ ബ്ലോഗില്‍ ആദ്യത്തെ
  അന്ഗീകാരത്തില്‍ ഞാന്‍ എന്‍റെ
  സന്തോഷം പങ്ക് വെച്ചു ...

  നന്മയുള്ള മക്കള്‍ മാതാ പിതാകളുടെ
  ഭാഗ്യം ആണ് .ദൈവത്തിന്റെ വര ദാനവും ..
  ഈ കഴിവും നന്മയും ഇനിയും നിങ്ങളെ
  ധാരാളം നല്‍കി സര്വേശന്‍ അനുഗ്രഹിക്കട്ടെ ...
  Mabrook to the whole family....

  ReplyDelete
 22. സന്തോഷത്തില്‍ പങ്കുചേരുന്നു...
  ഒപ്പം ആരിഫക്കും ജുമാനക്കും ഒരായിരം അഭിനന്ദനങ്ങൾ

  ReplyDelete
 23. ഉപ്പാന്റെ മക്കളായി അറിയപ്പെടുന്നതിനേക്കാള്‍ ,
  മക്കളുടെ ഉപ്പയായി അറിയപ്പെടാന്‍ ഇടയാവട്ടെ..
  ഉള്ളിലെ വര വളരട്ടെ, വരളാതെ വിരിയട്ടെ...
  ആശംസകള്‍ .

  ReplyDelete
 24. ഈ സ്നേഹസല്ലാപങ്ങള്‍ ഞങ്ങളുടെ സന്തോഷത്തെ അധികരിപ്പിക്കുന്നു..
  ഈപങ്കുചേരലിന് എല്ലാവര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു.

  ReplyDelete
 25. കലാരംഗത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ കഴിയട്ടെ....

  പ്രാര്‍ഥനകള്‍.!

  ReplyDelete
 26. രണ്ടുപേര്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.
  ഇഷ്ഹാക്‌ ഭായി ഞാനും സന്തോഷത്തില്‍ പങ്കു ചേരുന്നു.

  ReplyDelete
 27. ആശംസകൾ അർപ്പിക്കുന്നു..
  ഇനിയും ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാൻ സർവ്വശക്തൻ തുണക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

  ReplyDelete
 28. മാഷാ അല്ലാഹ്...
  അല്ഫ്‌ മബ്രൂക്ക്..
  കലാകുടുംബത്തിനു കിട്ടിയ സൌഭാഗ്യത്തിലും സന്തോഷത്തിലും പങ്കു ചേരുന്നു.
  മക്കള്‍ രണ്ടാളും ഇരട്ടകള്‍ അല്ലല്ലോ..
  അങ്ങനെ തോന്നി..,അവര്‍ ഏതു ക്ലാസ്സില്‍ പഠിക്കുന്നു..,എല്ലാം അറിയാന്‍ തോന്നുന്നു ഈ സന്തോഷം കാണുമ്പോള്‍.

  ഒരു പാട് വൈകിയാണെങ്കിലും ആശംസകള്‍ അറിയിക്കാന്‍ ഞാനും എത്തി.
  ഒരാഴ്ച്ച മുമ്പ് മുതലുള്ള പോസ്റ്റുകള്‍ വായിച്ചു വരുന്നേയുള്ളൂ..
  വേനല്‍ മഴയ്ക്ക് അകമ്പടിയായെത്തിയ ചുഴലിക്കാറ്റ് ഞങ്ങളെ ഇരുട്ടിലാക്കിക്കളഞ്ഞു ഇക്കഴിഞ്ഞ കുറെ ദിനങ്ങള്‍..

  ReplyDelete
 29. ഇസഹാഖ്, രാവിലെ മാദ്ധ്യമം പത്രത്തില്‍ വാര്‍ത്ത വായിച്ചപ്പോള്‍ തന്നെ സന്തോഷം കൊണ്ട് ഉള്ള് നിറഞ്ഞു. പിന്നെ എല്ലാരോടും പറഞ്ഞു ഇതെന്റെ കൂട്ടുകാരന്റെ മക്കളാണ്, ബ്ലോഗ് വഴി ഞങ്ങള്‍ സുഹ്രുത്തുക്കളാണെന്നെല്ലാം. മക്കള്‍ക്ക്, വാപ്പച്ചിയ്ക്കും ഉമ്മിച്ചിയ്ക്കും ആശംസകള്‍

  ReplyDelete
 30. എല്ലാ വിധ ഭാവുകങ്ങങ്ങളും..കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ ഉടയോന്‍ തുണക്കട്ടെ ..

  ReplyDelete
 31. ആശംസകൾ....!!
  സന്തോഷത്തില്‍ പങ്കുചേരുന്നു...!!

  ReplyDelete
 32. ഞാനിപ്പോഴാണ് ഈ മിടുക്കിക്കുട്ടികളെപ്പറ്റി വായിക്കുന്നത്.
  പടച്ചവന്‍ അവരെ ഇനിയുമിനിയും കൂടുതലുയരങ്ങളിലെത്തിക്കട്ടെ..
  ഒരു പിതാവിന് ഇതില്‍ കൂടുതലെന്തു വേണം അഭിമാനിക്കാനും ഓര്‍മയിലെന്നും താലോലിക്കാനും?

  ReplyDelete
 33. മബ്രൂക്ക് യാ ഹബീബീ..

  "ആരിഫയുടെ വാപ്പ. ജുമാനയുടെയും..!"

  (ആരിഫ്ക്കാ, ഇനി നിങ്ങള്‍ ഇങ്ങനെ അറിയപ്പെട്ടാല്‍ മതി. ഹഹാ..)

  ReplyDelete
 34. ആശംസകളും അഭിനന്ദനങ്ങളും. ഉപ്പാക്ക്
  അഭിമാനിക്കാം മക്കളെയോര്‍ത്ത്.

  ReplyDelete
 35. സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു..
  അഭിമാനഭാജനമായ താങ്കളുടെ മകള്‍ ആരിഫക്ക് ആശംസകള്‍ നേരുന്നു..

  ReplyDelete
 36. ഈ സ്നേഹവര്‍ഷങ്ങള്‍ സന്തോഷമേറ്റുന്നു,
  നന്മകള്‍നേരുന്നു എല്ലാവര്‍ക്കും,സ്നേഹപൂര്‍വ്വം നന്ദിഅറിയിക്കുന്നു..

  ReplyDelete
 37. ആരിഫക്കും ജുമാനക്കും അവരുടെ ഉപ്പാക്കും ഉമ്മാക്കും എന്റെ ആശംസകള്‍. ഇനിയും ഉയരങ്ങളിലെത്തട്ടെ.

  ReplyDelete
 38. സന്തോഷം
  ഇനിയും ഉയരങ്ങളിലെത്തട്ടെ.
  നന്മകള്‍നേരുന്നു

  ReplyDelete
 39. വളരെ സന്തോഷം ഇത് ഞാൻ മാധ്യമം പത്രത്തിൽ വായിച്ചിരുന്നു അപ്പോ തന്നെ അവിടെ കണ്ട ലിങ്കിൽ ബ്ലോഗിലും പോയി നോക്കി താങ്കൾ ആണ് ആ ഭാഗ്യവാനായ പിതാവ് എന്നറിഞ്ഞതിൽ സന്തോഷിക്കുന്നു മക്കൾക്ക് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ.. എന്നു പ്രാർത്ഥിക്കുന്നു... സന്തോഷത്തിൽ ഒപ്പം ചേരുന്നു... ആരിഫാക്കും ജുമാനയ്ക്കും ഈ സഹോദരിയുടെ അഭിനന്ദനങ്ങൾ...

  ReplyDelete
 40. Great, great, really great!
  my hearty congrats to the artists, their trainers and parents. You represented 1.21 billion Indians. We are proud of you.

  ReplyDelete
 41. ഈ സന്തോഷത്തില്‍ ഞാനും കുടുംബവും പങ്ക് ചേരുന്നതോടൊപ്പം രണ്ട് പൊന്നുമക്കള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ., ആശംസകള്‍ :)

  ReplyDelete
 42. ആരിഫക്കും, ജുമാനക്കും അഭിനന്ദനങള്‍...
  {എന്‍റെ മകളുടെ പേരും ജുമാന എന്നാണെ..}

  ReplyDelete
 43. സന്തോഷത്തിൽ പങ്കുചേരുന്നു. അഭിനന്ദ്നങ്ങൾ, ആശംസകൾ

  ReplyDelete
 44. ആശംസകളും അഭിനന്ദനങ്ങളും.

  ReplyDelete
 45. സന്തോഷമറിയിക്കാ‍നെത്തിയ ഓരോരുത്തര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു.

  ReplyDelete
 46. മക്കളുടെ നേട്ടത്തില്‍ അവരെയും താങ്കളെയും അഭിനന്ദിക്കുന്നു.
  മബ്രൂക്.

  ReplyDelete
 47. ആരിഫക്കും ജുമാനക്കും ആശംസകള്‍ നേരുന്നു.
  അതിലുപരി അവരെ പ്രോത്സാഹിപ്പിക്കുന്ന അവരുടെ പ്രിയപ്പെട്ട ഉപ്പക്കു സ്പെഷ്യല്‍ അഭിനന്ദനങ്ങള്‍.
  ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ സര്‍വേശ്വരന്‍ തുണക്കട്ടെ.

  ReplyDelete