വേർപെടുത്തിയ കാഴ്ചകൾ

Sunday, April 17, 2011

മീറ്റ് ചിത്രങ്ങള്‍...

സൌഹൃദത്തിന്റെ ഇത്തിരിക്കൂട്ടം..
സൌഹാര്‍ദ്ദത്തിന്റെ വിഷുപ്പൂത്തിരികളുമായി  മറ്റൊരു വെള്ളിയാഴ്‌ച വിഷു..!
സമൃദ്ധിയുടെ പ്രകൃതി വര്‍ഷം കണികണ്ടാണുണര്‍ന്നത്..
വരും വഴികളിലും മഴപെയ്തിരുന്നു..!


ഇരിക്കുന്നവര്‍: ഇടത്തു നിന്ന്/സബീന എം സാലി  (മണല്‍ ഗ്രാമം) -  റഫീഖ് പന്നിയങ്കര  -  അബ്ദുല്‍ ഹക്കീം കമ്പര്‍  (മെര്‍മാന്‍) -  എസ്.എന്‍ . ചാലക്കോടന്‍ (പാവപ്പെട്ടവന്‍) -  സുനില്‍ കുമാര്‍ (വായനശാല)  -  സലാം പൊറ്റേങ്ങല്‍ (കല്പകഞ്ചേരി ക്രോണിക്കിള്‍സ്)  -  
നില്‍ക്കുന്നവര്‍: ഇടത്തുനിന്ന് / മുഹമ്മദ്സാലി  - നൌഷാദ് കിളിമാനൂര്‍ (ഇതള്‍) - ആസാദ് ( ആര്‍ദ്രമാനസം) കബീര്‍ കണിയാപുരം (ഗള്‍ഫ് കുട്ടപ്പന്‍) -  ഇസ്‌ഹാഖ് (ഇസ്‌ഹാഖ്) -  അബ്ബാസ് നസീര്‍(അബ്ബാസ് നസീര്‍) - നജീം കൊച്ചുകലുങ്ക്( സ്ലേറ്റ്) -  അബ്ദുല്‍ ഗഫൂര്‍    -   അബ്ദുള്‍മുനീര്‍ (സ്കെച്ച് 2 സ്കെച്ച്)  - നൌഷാദ് കുനിയില്‍ (നൌഷാദ് കുനിയില്‍)  -  ഹസന്‍ റസാഖ് (ഭീമാപള്ളി)  -  പട്ടേപാടം റാംജി (കഥകള്‍)  ഫൈസല്‍ കൊണ്ടോട്ടി(സഫ മര്‍വ)

 
അറിയിച്ചതിലേറെ കാല്‍മണിക്കൂര്‍ വൈകിയാണ് പാവപ്പെട്ടവനെ തേടി എത്തിയത്..
  ഈബ്ലോഗ്ഗേഴ്‌സ് മീറ്റ് നടക്കുന്ന സ്ഥലം..?
ഞങ്ങളും അങ്ങോട്ടാ.. 
ഞാന്‍ ഭീമാ പള്ളി..ഹലോ... ഞാന്‍ ഹസ്സന്‍...
ഒരു കൊച്ചു കുശലം, പിന്നെ ഒരുമിച്ചായി , രണ്ട് ഫോളോവേഴ്‌സും ഭീമാപള്ളിയും..
എന്റെ പള്ളീ....
പടികള്‍കേറി സംഗമ വേദിയിലേക്ക്
തിടുക്കത്തിലതാ   പടിയിറങ്ങുന്ന രണ്ട് പേര്‍...
പ്രൊഫൈലിലേ പാവപ്പെട്ട വരകള്‍ മനസ്സില്‍ കോറിയിട്ട രൂപത്തിന്റെ ഈസ്റ്റ്മാന്‍ കളര്‍ചലചിത്രം!
ഹൃസ്വമായ ഉപചാരങ്ങളും കടന്ന് കസേരക്കൂട്ടങ്ങള്‍ക്കിടയില്‍ മൂന്ന് പേര്‍
പോസ്റ്റിനൊപ്പം പറന്നെത്തുന്ന കമന്റുകാരന്‍ പട്ടേപാടം റാംജി സ്പീക്കിങ്  പ്രൊഫൈല്‍ മനപ്പാടമാക്കിയ കുപ്പായത്തിലല്ലാതെ..! ഗള്‍ഫ് കുട്ടപ്പന്‍ - കബീര്‍, റാംജി വരയിലേതുപോലെ സ്കെച്ചില്‍ നിന്നും സ്കെച്ചിലേക്ക്  - നേര്‍ത്തൊരു മുനീര്‍,

     തുടക്കത്തില്‍ നാലഞ്ച് പേര്‍  മുഖാമുഖം ,
പരസ്പരം കാണാതെ അറിഞ്ഞിരുന്നവര്‍ ,അകലങ്ങളില്‍ അടുത്തവര്‍ ബ്ലോകുലകത്തിന്റെ കാണാമറയത്ത്നിന്നും ഭൂലോകത്തിന്റെ  യാഥാര്‍ത്ഥ്യങ്ങളില്‍ സൌഹൃദം വിതറിയ വിശേഷ വിഷു..!
ഔപചാരികതകളില്ലാതെ  സൌഹാര്‍ദ്ദത്തിന്റെ കസേരവട്ടം വലുതായിക്കൊണ്ടിരുന്നു.
   അബ്ബാസ് നാസര്‍,  കഥകളുടെ  പട്ടേപാടത്തുകാരന്‍ റാംജി, വായനശാലയിലൂടെ  ബ്ലോഗ്ഗറിവുകള്‍ പകരുന്ന സുനില്‍കുമാര്‍, ഗള്‍ഫ് കുട്ടപ്പന്‍ കബീര്‍ കണിയാപുരം,പാവപ്പെട്ടവന്‍,കല്പകഞ്ചേരി ക്രോണിക്കിള്‍സ് സലാം പൊറ്റേങ്ങല്‍, ഇതള്‍ നൌഷാദ് കിളിമാനൂര്‍,നൌഷാദ് കുനിയില്‍, ഏകവനിതാ സാന്നിദ്ധ്യമായി മാറിയ അറിയപ്പെടുന്ന  എഴുത്തുകാരി സബീന എം സാലി, സബീനയുടെ സാലിയും, അബ്ദുള്‍ഹക്കീം കംബര്‍,സ്കെച്ചിന്റെ അബ്ദുല്‍ മുനീര്‍,   സ്ലേറ്റിന്റെ നജീം കൊച്ചു കലുങ്ക്,  സഫാ മര്‍വ്വയുടെ ഫൈസല്‍ കൊണ്ടോട്ടി ,ആര്‍ദ്രമാനസത്തിന്റെ ആസാദ് , ഭീമാപള്ളിയുടെ ഹസ്സന്‍ റസാഖ്, ഇസ്‌ഹാക്.
     വെള്ളിയാഴ്‌ചയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ പുറംകേള്‍വികള്‍ ആത്മീയമായ പതിവ് വെള്ളിയാഴ്ച ക്കൂടലിന്  പിരിഞ്ഞു,


  പള്ളികഴിഞ്ഞെത്തിയതും സദ്യവട്ടമായി,  വട്ടം വെടിഞ്ഞവര്‍  മേശകള്‍ക്കിരുപുറം  സൌഹാര്‍ദ്ദം വിളമ്പുകയായിരുന്നു..! തൂശനിലയില്‍ വിഭവ ഭാഹുല്യങ്ങളില്ലാത്ത വിഷു വിരുന്നിന്  സ്വാദേറെയായിരുന്നു.  പായസ്സം കഴിച്ചിട്ടും  കുട്ടയില്‍കണ്ട പപ്പടത്തേ കുറിച്ചാരും ഒന്നും പറഞ്ഞില്ല.
പപ്പടമില്ലെങ്കിലെന്താ പാവപ്പെട്ടവനില്ലേ എന്നാ‍രോപറഞ്ഞതും സദസ്സില്‍ ചിരിപടര്‍ത്തി.
  മുന്‍ നിശ്ചയങ്ങളും രൂപരേഖകളും  ഊഷ്മളമായ ചങ്ങാത്തത്തിന് വഴി മാറി, വൈകാതെ വിപുലമായ ചിട്ടവട്ടങ്ങളോടെ കൂടാമെന്ന്  പ്രത്യാശകളും കൈമാറി വിടചൊല്ലിയപ്പോള്‍  കമന്റ്കോളങ്ങളിലെ ചുരുക്കെഴുത്തുകളിലേക്കും, പ്രോഫൈല്‍ചിത്രങ്ങളിലെ ചതുരങ്ങളിലേക്കും ചുരുങ്ങാതിരിക്കാം നമുക്കെന്ന് ആശംസിക്കുന്നു.

 ഇനിയെന്ന്...!!!???...

58 comments:

 1. പടങ്ങള്‍ തനിയെ പോസ്റ്റേണ്ട എന്ന് കരുതി അല്പമൊന്ന് വിവരിച്ചതാ...തിരുത്താനോ തികയ്ക്കാനോ ഉണ്ടെങ്കില്‍ ഓര്‍മ്മപ്പെടുത്തുക..
  സസ്നേഹം ഇസ്‌ഹാക്ക്

  ReplyDelete
 2. ചിത്രങ്ങള്‍ക്ക് താഴെ ഓരോരുത്തരുടെയും പേര് കൂടി കൊടുത്തിരുന്നുവെങ്കില്‍ നന്നായിരുന്നു.......

  (ഈ മീറ്റില്‍ ഞാന്‍ ഒരു കുറ്റം കണ്ടു പിടിച്ചു... സദ്യക്കിടയില്‍ ഫിഷ്‌ ഫ്രൈ വിളമ്പിയത് ആരാ.? എല്ലാം കാണുന്നവന്‍ സാക്ഷി....... :-)

  ReplyDelete
 3. അതേ ഹാഷിക്ക് പറഞ്ഞപ്പോലെ ചിത്രങ്ങള്‍ക്ക് താഴെ പേരു കൂടി കൊടുത്തിരുന്നെങ്കില്‍ വളരെ നന്നായിരുന്നു.

  എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍. അതില്‍ ഞാന്‍ പാവപ്പെട്ടവനെമാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളു.

  ReplyDelete
 4. ചിത്രങ്ങളും വിവരണങ്ങളും എല്ലാം നന്നായി.

  ReplyDelete
 5. മീറ്റ് നന്നായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം. അതെ, ഫോട്ടോക്ക് താഴെ പേര് ചേര്‍ത്തിരുന്നെങ്കില്‍ നന്നായിരുന്നു.

  ReplyDelete
 6. റിയാദ് മീറ്റ് ഭംഗിയായ് നടന്നു എന്നറിഞ്ഞതില്‍ സന്തോഷം...
  ചിത്രങ്ങളുറ്റെ കൂടെ പേര്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ ആളെ തിര്‍ച്ചറിയാന്‍ സഹായിക്കുമായിരുന്നു..
  എങ്കിലും ചിലരെയൊക്കെ പിടി കിട്ടി കെട്ടോ..
  അഭിനന്ദനങ്ങള്‍ .!

  ReplyDelete
 7. റിപ്പോര്‍ട്ട് വളരെ നനന്നായി

  ReplyDelete
 8. മീറ്റ്‌ നന്നായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം........ഇനിയും ഒത്തുകൂടാന്‍ കഴിയട്ടെ .......

  ReplyDelete
 9. അഭിനന്ദനങ്ങള്‍ .എല്ലാവരും ബോക്സില്‍ നിന്നു വെളിയില്‍
  വന്നല്ലോ .പക്ഷെ ബോക്സില്‍ പല രൂപത്തില്‍ ഇരിക്കുന്നവരെ തിരിച്ചു അറിയാന്‍ എന്തെങ്കിലും ഒന്ന് ചെയ്യാമായിരുന്നു ..അതോ അവിടെയും അങ്ങനിപ്പോ അറിയണ്ട എന്ന നിര്‍ബന്ധ ബുദ്ധിക്കാര്‍ ഉണ്ടായിരുന്നോ ? ഇന്ന് നാട്ടില്‍ തുഞ്ചന്‍ ബ്ലോഗ് മീറ്റ്‌ ആണല്ലോ..ബാകി വിശേഷങ്ങള്‍ അപ്പൊ അറിയാം....
  hashiq:-ഹി..നോണ്‍ വെജ് വിഷു.നോണ്‍ വെജ് ഓണം അതാ ഇപ്പൊ ഫാഷന്‍..!!!

  ReplyDelete
 10. അണിയറ പ്രവര്‍ത്തകര്‍ക്കും പങ്കെടുത്തവര്‍ക്കും ആശംസകള്‍.. നന്നായി നടന്നല്ലോ സന്തോഷം..

  ReplyDelete
 11. വിഷുപുലരിയിലെ നമ്മുടെ ഒത്തു ചേരല്‍ നല്ലൊരു അനുഭവമാക്കിയതില്‍ സന്തോഷം ..മീറ്റിനെ കുറിച്ചുള്ള വിശദീകരണം വളരെ നന്നായിരുന്നു .....

  ReplyDelete
 12. റിയാദ് മീറ്റ് ഭംഗിയായ് നടന്നു എന്നറിഞ്ഞതില്‍ സന്തോഷം...

  ReplyDelete
 13. മീറ്റ് ഭംഗിയായി നടന്നതിൽ സന്തോഷിക്കുന്നു... നന്മക്കുവേണ്ടി ഇനിയും ഒത്തുചേരലുകളുണ്ടാകട്ടെ!
  എല്ലാവർക്കും നന്മകൾ നേരുന്നു
  ആശംസകളോടെ!

  ReplyDelete
 14. പോസ്റ്റ്‌ നന്നായി...ആശംസകള്‍.!

  ReplyDelete
 15. kootu koodalukal valare santhosham thonnunnu

  ReplyDelete
 16. ജീവിതത്തിലിതേവരെ ഒരു ബ്ലോഗ് മീറ്റ് കൂടിയിട്ടില്ല. റിയാദ് മീറ്റ് കൂടണമെന്ന് വളരെ ആശിച്ചിരുന്നു. ആദ്യം വ്യാഴാഴ്ച നടത്താൻ തീരുമാനിച്ച മീറ്റ് വെള്ളിയാഴ്ചയാക്കാൻ ആവശ്യപ്പെട്ടതും അവധിദിവസം ആയതിനാൽ എങ്ങിനെയെങ്കിലും എത്താൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം മീറ്റിനേക്കാൾ പ്രാധാന്യമേറിയ ഒരു ഉം‍റ യാത്ര തരപ്പെട്ടപ്പോൾ അതിനു പോകാൻ തീരുമാനിക്കുകയായിരുന്നു.

  മക്കയിൽ വെച്ചെ കമ്പറെയും മദീനയിൽ വെച്ച് നൌഷാദ് അകമ്പാടത്തെയും കണ്ടു. അങ്ങിനെ മീറ്റിൽ പങ്കെടുക്കാത്തതിന്റെ വിഷമം തീർത്തു.

  മീൻ പൊരിച്ചതു കൂട്ടിയുള്ള വിഷുസദ്യ നഷ്ടമായെങ്കിലും മീറ്റ് ചിത്രങ്ങളും വിവരണങ്ങളും കണ്ട് മനസ്സ് നിറഞ്ഞു.

  എല്ലാവർക്കും ആശംസകൾ!

  ReplyDelete
 17. സൌഹൃദം പനിനീര്‍ പുഷ്പങ്ങളെ പോലെ വിടര്‍ന്ന് സൌരഭ്യം പരത്തിയ ആ മധുര നാളിനെ കുറിച്ച് ഇതിലപ്പുറം ഏത് കാവ്യഭാഷയിലാണ് പകര്‍ന്നുവെക്കുക!?

  ReplyDelete
 18. ജിദ്ദ മീറ്റും,റിയാദ് മീറ്റും കഴിഞ്ഞു.അടുത്തത് തുഞ്ചൻപറമ്പിലേത്. ഇനി ഞങ്ങളെന്നാണാവോ ഒരു മീറ്റ് ഇവിടെ .......?

  ReplyDelete
 19. ഇതിന്റെ കുറവ്‌ പരിഹരിക്കാന്‍ ഇനി നമുക്ക്‌ വിശദമായി കൂടാം അല്ലെ ഇഷ്ഹാക്ക്?
  ചിത്രങ്ങളും വിവരണവും നന്നായിയിരിക്കുന്നു.

  ReplyDelete
 20. മീറ്റ് നന്നായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം..
  ഇനിയും മീറ്റുകള്‍ നടക്കട്ടെ
  ആശംസകള്‍

  ReplyDelete
 21. റിയാദിന് ചുറ്റും നിന്ന് മലയാളത്തിൻ വെണ്മ ഭൂലോകം മുഴുവൻ എത്തിക്കുന്ന ബൂലോകരെ നല്ലൊരു കണിക്കാഴ്ച്ചയായി അവതരിപ്പിച്ചതിൽ സന്തോഷം കേട്ടൊ ഇസ്‌ഹാക്

  ReplyDelete
 22. വിഷു സദ്യ വിളമ്പിയ തൂശനിലയില്‍ മീന്‍ കഷ്ണമോ...?????!!!!
  ആരവിടെ...??????????

  നല്ല മീറ്റ് വിവരണം.ആളുകളുടെ പേര് വിവരം കൂടി ചേര്‍ക്കാമായിരുന്നു എന്നെനിക്കും തോന്നി.

  ReplyDelete
 23. അവരുടെ പേരു കൂടി ചേർത്തിരുന്നെങ്കിൽ.....

  ReplyDelete
 24. മീറ്റ് വിശേഷങ്ങളും ചിത്രങ്ങളും ഇവിടെ കാണാം ‌ വീണ്ടും ചില മീറ്റ് കാര്യങ്ങള്‍

  ReplyDelete
 25. മീറ്റ് വിവരങ്ങള്‍ നല്‍കിയതിനു നന്ദി, കാണാത്തവരെ ചിത്രത്തിലൂടെ എങ്കിലും കാണാന്‍ പറ്റിയല്ലോ.
  പേരെഴുതാമായിരുന്നു തിരിച്ചറിയാന്‍.
  ആശംസകള്‍.

  ReplyDelete
 26. മീറ്റുകൾ നടക്കട്ടെ,ഈറ്റുകളും..
  അങ്ങനെ ബൂലോകം പടർന്ന് പന്തലിക്കട്ടെ..ആശംസകൾ,
  ഇതിനിടയിൽ ഞാനും അലിക്കയും കൂടി വ്യാഴായ്ച മക്കയിൽ ഒന്ന് മീറ്റി,

  ReplyDelete
 27. oh.. gud. very gud.

  @paavam: pls polish ur shoe twice in a week!
  hahahaaa..!!

  ReplyDelete
 28. കടിചൂട്ടാന്‍ എന്തെന്കിലുമില്ലാതെ ഞമ്മക്കെന്തു വിഷുവും ഓണവും.
  നല്ല നിലയില്‍ കൂടിപ്പിരിഞ്ഞതിനാശംസകള്‍.

  പരാതി:- കുറെ പേരുകള്‍ വാരി വിതറി ഇട്ടതില്‍ നിന്നും ഒരു നറുക്ക് പോലുമെടുക്കാന്‍ സാധിക്കുന്നില്ല. കരുതിക്കൂട്ടിയുള്ള ഈ തീരുമാനം നന്നായോ? എങ്കില്‍ ഫോട്ടോ ഇട്ടതിന്റെ ആവശ്യം ??

  ReplyDelete
 29. "ബ്ലോഗ്‌ മീറ്റിനു കൂടണം എന്നത് ഒരാഗ്രഹം ആയിരുന്നു".(രാമേട്ടന്റെ അമ്മാവന്‍ നാട്ടില്‍ മരണപെട്ടു എന്ന് അറിഞ്ഞതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല...അവരുടെ മകളുടെ വീട്ടില്‍ മജ്മ വരെ പോയി )ബ്ലോഗ്‌ മീറ്റിംഗ് ആയിരുന്നില്ല ബ്ലോഗ്‌ ഈറ്റിംഗ്മാത്രമേ ഉണ്ടായുള്ളൂ എന്ന് പങ്കെടുത്ത ഒരു ബ്ലോഗി പറയുന്നത് കേട്ടു.എന്നാല്‍ വ്യെക്തമായ ഒരു അജെണ്ടയോടെ തെയ്യരെടുത്ത ബ്ലോഗ്‌ മീറ്റില്‍ ഇ-ലെണിംഗ് ,മലയാള ഭാഷ ,ഐ.ടി ,വിദ്യാര്‍ഥി-അദ്ധ്യാപക സഹായി..ജീവ കാരുണ്യം,മുതലായ നിരവധി ക്രിയാത്മകമായ പദ്ധതികള്‍ ചര്‍ച്ച ചെയ്യപെടും എന്ന് നമ്മള്‍ നേരത്തെ തീരുമാനംഎടുത്തിരുന്നു.എന്നാല്‍ മറ്റുള്ളവര്‍ ബ്ലോഗ്‌ മീറ്റിനെ "റിയാദ് തീറ്റ മീറ്റ്‌" എന്ന് കളിയാക്കി പറയുന്നത് കണ്ടില്ല കേട്ടില്ല എന്ന് നടിക്കാന്‍ സീരിയസ് ആയി ബ്ലോഗ്‌ എന്ന തലത്തെ നിരീക്ഷിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്കു കഴിയാത്ത കാരണം പങ്കെടുത്തവരില്‍ നിന്ന് ആ വിഷയങ്ങളെ കുറിച്ച് വിശദമാക്കി ഒരു ബ്ലോഗ്‌ പോസ്റ്റ്‌ നിര്‍ബന്ധമായും പ്രതീക്ഷിക്കുന്നു.സ്നേഹാദരങ്ങളോടെ...

  ReplyDelete
 30. നിങ്ങള്ക്ക് നിങ്ങളെ പരസ്പരം അറിയാന്‍ കഴിഞ്ഞു. പക്ഷെ നിങ്ങളെ ഞങ്ങള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയുന്നില്ലല്ലോ.
  അതിനാല്‍ ഓരോരുത്തരുടെ ഫോട്ടോ ,പേര്, ബ്ലോഗ്‌ വിലാസം , ലിങ്ക് എന്നിവ യഥാക്രമം ഇട്ടാല്‍ വളരെ നന്നായിരുന്നു.
  സൌദിയില്‍ ഒട്ടനേകം ബ്ലോഗര്‍മാര്‍ ഉണ്ടായിട്ടും മീറ്റ് ഇത്ര ശുഷ്കമായത് എന്തേ?
  ഭാവുകങ്ങള്‍...

  ReplyDelete
 31. ചിത്രങ്ങളും വിവരണവും നന്നായിയിരിക്കുന്നു.ആശംസകള്‍...
  ചിത്രങ്ങളിലെ മുഖങ്ങള്‍ക്കു പേരില്ലെന്ന പരാതിയില്‍ ഒപ്പിടാന്‍ ഞാനും....

  ReplyDelete
 32. ന്റെ റബ്ബേ! റിയാദില്‍ ഇത്രയും ബ്ലോഗേഴ്സോ?
  തണല്‍ പറഞ്ഞപോലെ പേരും ബ്ലോഗ് ലിഗ് കൂടിചേര്‍ത്താല്‍
  കമന്റ് എത്ര കൂടീന്ന് ചോദീര് ..അല്ല പിന്നെ..
  ഫോട്ടോയില്‍ കുറെ ചുള്ളന്മാരെ കണ്ടു ആരാണാവോ?
  പട്ടേപ്പാടത്തിനേയും പാവപ്പെട്ടവനേയും തിരിഞ്ഞു
  റിയാദ് വിഷുമീറ്റ് ചിത്രങ്ങള്‍ നന്നായി.
  ഇലയിലെ മിന്നും താരം മീനാ ല്ലേ?

  ReplyDelete
 33. ആശാനെ ...വളരെ നന്നായിട്ടുണ്ട് ...ആശംസകള്‍

  പപ്പടത്തിനുമുണ്ട് പറയ്യാന്‍ .... പാവപ്പെട്ടവന്‍ ചായടെ കാര്യം പറഞ്ഞപ്പോള്‍ കൂടെ ഒരു കടി കൂടി വേണമല്ലോ എന്ന് ഞാന്‍ പറഞ്ഞു ഇത് കേട്ട പട്ടേപാടം റാംജി പറഞ്ഞു അടുത്തെവിടെയെങ്കിലും പട്ടി ഉണ്ടെങ്കില്‍ കൊണ്ടുവരാമെന്ന് .ആര്‍ദ്രസാദ് പറഞ്ഞു പഴം പൊരിക്ക് പറഞ്ഞിട്ടുണ്ടെന്നു ...ഇത് എങ്ങനയോ മനസിലാക്കിയ അബ്ബാസ്‌ പറഞ്ഞു കുടുംബമായി കഴിയുന്നവരും പങ്കെടുക്കുന്നുണ്ട് ....തല്‍ക്കാലം പപ്പടത്തിന്റെ കാര്യം പറയരുത് ..സബീന ടീച്ചറും പറഞ്ഞു പപ്പടത്തിന്റെ കാര്യം സദ്യ കഴിഞ്ഞിട്ട് പറഞ്ഞാല്‍ മതിയെന്ന് ...

  ReplyDelete
 34. @ഹാഷിക്ക് @ നട്ടപ്പിരാന്തന്‍ @ബഷീര്‍ Vallikkunnu @നൗഷാദ് അകമ്പാടം
  @കെ.എം. റഷീദ് @Faizal Kondotty @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
  @ente lokam @Jefu Jailaf @ജുവൈരിയ സലാം @ gulfkuttappan @Naushu @മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ @Beemapally / ബീമാപള്ളി @Sameer Thikkodi
  @ ayyopavam @അലി @ നജിം കൊച്ചുകലുങ്ക് @moideen angadimugar @പട്ടേപ്പാടം റാംജി @റിയാസ് (മിഴിനീര്‍ത്തുള്ളി) @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. @~ex-pravasini*
  @ വീ കെ @ തെച്ചിക്കോടന്‍ @ കമ്പർ @ K@nn(())raan കണ്ണൂരാന്‍...! @ OAB/ഒഎബി @ sheebarnair @ഇസ്മായില്‍ കുറുമ്പടി (തണല്‍) @കുഞ്ഞൂസ് (Kunjuss) @മാണിക്യം
  ക്ഷമാപണത്തോടെ...
  ജോലിത്തിരക്ക് കാരണം വേണ്ടപോലെ പ്രതികരിക്കാന്‍പോലുമായില്ല..!
  പലരും ആദ്യമായാണ് എന്റെബ്ലോഗില്‍ എത്തിയത് സന്തോഷത്തോടെ സ്വാഗതം പറയട്ടെ
  വന്നും,കണ്ടും,കമന്റിയും പോയവര്‍ക്കെല്ലാം അകംനിറഞ്ഞ നന്ദിയോടെ.
  സ്നേഹപൂര്‍വ്വം ഇസ്‌ഹാക്

  ((മീറ്റില്‍ മാറ്റത്തിന്റെ മീനൊച്ച...!!))

  ReplyDelete
 35. aha nice meet and nice fotos and nice post

  ReplyDelete
 36. This comment has been removed by the author.

  ReplyDelete
 37. ഇനി എന്ന് കൂടിടും നാം വീണ്ടും...

  എല്ലാം ഭംഗിയായി കഴിഞ്ഞില്ലേ. കൂടാന്‍ കഴിഞ്ഞില്ലെങ്കിലും കൂടിയവരെ കണ്ടതിലുള്ള സന്തോഷം മറച്ചു വെക്കുന്നില്ല. ഇനിയും ഉണ്ടാവട്ടെ മീറ്റുകള്‍. അങ്ങിനെ ഏതെങ്കിലും ഒരു മീറ്റില്‍ കാണാം.

  ReplyDelete
 38. മീറ്റ് വിശേഷങ്ങള്‍ നന്നായി ..എല്ലാവരും ഒത്തുകൂടുന്നത് സന്തോഷം തന്നെ ...

  ReplyDelete
 39. മനോഹരമായ പോസ്റ്റ്....സന്തോഷം..

  ReplyDelete
 40. അക്ഷരങ്ങളിലൂടെ മാത്രം (വരകളിലൂടെയും)തൊട്ടും തോണ്ടിയും തലോടിയും കഴിയുന്നവര്‍ ഒരു ദിവസം ഉടലോടെ ഒത്തു ചേരുക എന്ന് പറഞ്ഞാല്‍ വല്ലാത്തൊരു സുഖം തന്നെയാ, അല്ലെ.

  ഈ ഒത്തുചേരലിനെ കുറിച്ച് വായിക്കാനും അതെ സുഖം.
  മൂന്നാലു " വരകള്‍ " കൂടിയാകാമായിരുന്നു. ആശംസകള്‍ ,
  ------------------------------------------
  സദ്യയ്ക്ക് ചിക്കന്‍ കറിയുണ്ടായിരുന്നോ :)

  ReplyDelete
 41. ചിത്രങ്ങളിലെ മുഖങ്ങള്‍ക്കു പേരില്ലെന്ന പരാതിയോഴിച്ച് ,
  ചിത്രങ്ങളും വിവരണവും നന്നായിയിരിക്കുന്നു...ആശംസകള്‍...

  ReplyDelete
 42. നല്ല വിവരണം ,ചിത്രങ്ങളും

  ReplyDelete
 43. സന്തോഷം ..............

  ReplyDelete
 44. എല്ലാ ആശംസകളൂം

  ReplyDelete
 45. @ All,

  മീറ്റില്‍ പങ്കെടുത്തവരെ ഫോട്ടോ വച്ച് തിരിച്ചറിയണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ ദാ ഇവിടെയുണ്ട് ചിത്രങ്ങള്‍ പേരുകള്‍ അടിക്കുറിപ്പായി .

  ReplyDelete
 46. പാവപ്പെട്ടവന്‍ മാഷിനോട് ഞാന്‍ പെണങ്ങി. ഇവിടെ മീറ്റിനു വന്നില്ലല്ലൊ :)

  ReplyDelete
 47. now, we understand all blogger's.
  thax.. :)

  ReplyDelete
 48. ബുധനാഴ്ച 'ഗള്‍ഫ് മാധ്യമ'ത്തില്‍ ബ്ലോഗ് മീറ്റിങ് വാര്‍ത്തയുണ്ട്. മറ്റ് പത്രങ്ങളിലും ഉണ്ടാവും. മന്ത്രി ഇ. അഹമദിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കുറച്ചു തിരക്കുണ്ടായതുകൊണ്ടാണ് വാര്‍ത്ത വൈകിയത്. ചില കറികള്‍ വൈകിയാലാണ് രുചി കൂടുക എന്നുണ്ടല്ലൊ. അങ്ങിനെ സമാധാനിക്കുക.

  ReplyDelete
 49. മീറ്റിന്റെ ഇത്രനല്ലൊരു പോസ്റ്റ് ഇവിടെയുണ്ടന്ന കാര്യം താ...ഇപ്പോൾ അറീഞ്ഞതെയുള്ളു ..ഞാൻ വൈകിയില്ലല്ലൊ..അല്ലേ? നല്ലപോസ്റ്റാണ്

  ReplyDelete
 50. @ajith @Akbar @രമേശ്‌ അരൂര്‍ @ആര്‍ദ്ര ആസാദ് / Ardra Azad @ബിന്‍ഷേഖ്
  @ Lipi Ranju @കുസുമം ആര്‍ പുന്നപ്ര @ഉമേഷ്‌ പിലിക്കൊട് @അനീസ
  @Naseef U Areacode @Manoraj @OAB/ഒഎബി
  @ നജിം കൊച്ചുകലുങ്ക് @പാവപ്പെട്ടവന്‍
  അഭിപ്രായ കോളങ്ങളാണ് ആദ്യകൂടലുകള്‍,സൌഹൃദത്തിന്റെ കരുത്തില്‍ വേദികളിലൂടെ വേലിയില്ലാതാവുമ്പോള്‍ വല്ലാത്തൊരുഅനുഭവവും ആകുമത്..!
  അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.
  സ്നേഹപൂര്‍വ്വം ഇസ്‌ഹാക്.
  -----------------------------------------------

  ReplyDelete
 51. അത് ശരി.ഈ പടങ്ങള്‍ തുഞ്ചന്‍ പറമ്പിലെ അല്ലെ.അതും അന്നായിരുന്നല്ലൊ.

  ReplyDelete
 52. എത്താന്‍ വൈകി ..എന്നാലും കണ്ടല്ലോ ഇത്രയും നല്ല ഒരു പോസ്റ്റ്‌ ...കൊള്ളാം വിവരണവും .മറ്റുമൊക്കെ ..ഇന്ഷ അല്ല ഇനിയും കാണാം ...:)

  ReplyDelete
 53. നന്നായി,
  അഭിനന്ദനങ്ങള്‍.

  ReplyDelete