നിലംബൂരങ്ങാടിയും കോഴിക്കോട് അങ്ങാടിയും കഴിഞ്ഞ് മൂന്നാമത് ഞാന്‍ കണ്ട അങ്ങാടിയാകാന്‍ ശരിക്കും യോഗ്യത ഈ ബത്ത അങ്ങാടിക്ക് തന്നെയാകുമായിരുന്നു ഐവിശശിയുടെ അങ്ങാടി അതിനിടക്ക് കണ്ടില്ലായിരുന്നെങ്കില്‍, ഇനിപറഞ്ഞിട്ട് കാര്യമില്ല കണ്ട്പോയില്ലേ, ബത്തയിലേക്ക് വണ്ടികാത്ത് നിന്നപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട ഈ വരികളാവട്ടേ ഈ ഓര്‍മ്മക്കുറിപ്പിന്റെ ആദ്യവരികള്‍.
കൂറ്റന്‍ ഗോപുരങ്ങളിലും പള്ളിമിനാരങ്ങള്‍ക്കും മീതേ ഞാത്തി വിതാനിച്ചൊരു മേലാപ്പു പോലെയാണു ആകാശം, രാക്കൂടാന്‍ ചോന്ന പകലിന്റെ സ്വര്‍ണ്ണവര്‍ണ്ണത്തില്‍ അതിര്‍വരകള്‍ തീര്‍ക്കുന്ന മഴമേഘപ്പറ്റങ്ങള്‍, നേരം മങ്ങുന്നതിനൊപ്പം മിഴിതുറക്കുന്ന വഴിവിളക്കുകള്‍ ഓട്ടഗോപുരത്തിന്റെ ചില്ലുപെരുമ രാജകീയമായിത്തന്നെ തിളങ്ങുന്നുണ്ട് മഗ്‌രിബിന്റെ പൊന്നൊളിയില്‍ , ഫൈസലിയാ സമുച്ചയത്തിന്റെ നെറുകയിലെമുനയും ത്രികോണചില്ലുകള്‍ കൂട്ടി തീര്‍ത്ത കണ്ണാടിപ്പന്തും താഴ്ന്നലയുന്നൊരു മഞ്ഞ് പാളിയില്‍ മങ്ങിത്തെളിഞ്ഞു , സായാഹ്നത്തിന്റെ സാന്ദ്രതയേറിയ നിരത്ത് കാഴ്ച, ബത്തയോടടുക്കും തോറും ബത്തക്കാഴ്ചകളോട് പൊരുത്തപ്പെടാന്‍ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു.
ബഹളങ്ങളുടെ,ബാഹുല്യങ്ങളുടെ,ബദ്ധപ്പാടുകളുടെ,ബാന്ധവങ്ങളുടെ ബത്ത,
മൌനവുംവാചാലതയും ഇടകലര്‍ന്നബത്ത, ഞാനീ ഇഴയുന്നത് ഇടതൂര്‍ന്നൊരു വെള്ളിയാഴ്ച ബത്തയിലൂടെ. പതിഞ്ഞസ്തായിയില്‍ മാത്രം കുഴല് വിളികള്‍ കാതിലോതിയിരുന്ന പൂര്‍വ്വബത്ത, അത് ഹുണ്ടികളുടെ കാലം , അലച്ചിലുകള്‍ക്കിടയില്‍ തോണ്ടിഉണര്‍ത്തുന്ന അതിന്റെ ഇടുങ്ങിയ വേര്‍തിരിവുകള്‍.അതിവേദനയില്‍നിന്നും വേതനം വിഭജിക്കുന്ന വാചാലതകളുടെ വ്യാകുലപ്പൂക്കള്‍ നട്ട്നനക്കുന്ന പൂപ്പാലകരുടെ അകബത്ത, വൈവിദ്ധ്യങ്ങളേറെയാണു ഉള്‍ബത്തകള്‍ക്ക്, മുക്കുകളും മൂലകളോരോന്നും വിലാസങ്ങളാണിവിടെ, തൂണുകളും തോരണങ്ങള്‍ പോലും വഴികാട്ടികളാകുന്ന ബത്ത.
താമ്പൂലച്ചാറ് മൂത്രത്തിലലിയുന്നേടം വണ്ടിപ്പാച്ചിലില്‍ പുളയുന്ന പാലച്ചോട് !.. ഈ സാന്നിദ്ധ്യം മണത്തുമറിയാം, മലയാളത്തിന്റെ മണം, പാലവും ചുമന്ന് രാവേറുവോളം എത്രകുടുംബങ്ങളുടെ നെടും തൂണുകളാണു ഇവിടെ. പാത്തും പതുങ്ങിയും പാത്താനെത്തുന്നവരുടെ ഭവ്യത, ഒന്നിനു മാത്രം പോന്നവര്‍ രണ്ടുംതീര്‍ത്ത് മടങ്ങിയിരുന്ന പാലച്ചോടിന്ന് കമ്പികെട്ടിക്കാക്കുന്നു പഴയ പരദേശത്തിന്റെ മൂത്രസാക്ഷി മണ്ഡപം കണക്ക് , ഇളം വെളിച്ചത്തിന്റെ ആനുകൂല്യത്തില്‍ അന്തിക്കച്ചോടത്തിന്റെ വിപണന മന്ത്രണങ്ങളില്‍ മലയാളം ഏറെയുള്ള ബത്തക്കവാടമാണിനി.
ഒരുവ്യാഴവട്ടത്തിനും മുമ്പായിരിക്കാം പിരാന്തന്‍ പാലത്തിന്റെ പരക്കം പാച്ചിലില്‍ ദിക്ക്തെറ്റാതെ മദ്ധ്യാഹ്ന വിശ്രമത്തിന് വരലബ്ദിപോലെ കനിഞ്ഞ് കിട്ടിയിരുന്ന അല്പമണിക്കൂറുകളെ ദാക്ഷിണ്യമേതുമില്ലാതെ ഹനിച്ച് ഇടക്കൊക്കെ ബത്തയിലെത്തണമായിരുന്നു എനിക്ക് .. പ്രിയപ്പെട്ട ഉമ്മാക്ക് എന്റെകുരള്‍ കേള്‍ക്കാന്‍, നോവിന്‍ നെരിപ്പോടിലെ ചെങ്കനലുകളെ ഊതിത്തെളിയിക്കാന്‍..., കടലാസ്സ് റിയാല്‍ മാറ്റിയാല്‍ കിട്ടുന്ന നാണയത്തുട്ടുകള്‍ അടുക്കിയും എണ്ണിയുമുള്ള നീണ്ട കാത്തുനില്‍പ്പുകള്‍ക്ക് അറുതിയായ് പലപ്പോഴും കുറ്റിനിറയലെന്ന പ്രതിഭാസം പഴയകഥ! . ദീരയില്‍ വന്ന് ഇക്കാമകാട്ടി ആ ഫോണ്‍കൂടിനൊന്നിന് മുമ്പില്‍ വരിനിന്ന് അത് വരെ സംഭരിച്ച സകലനിയന്ത്രണങ്ങളും ചങ്ങല പൊട്ടിച്ച് സ്ഥലകാലങ്ങള്‍ മറന്ന് ഉമ്മാ.. എന്ന് ഞാന്‍ ഉള്ളാക്കിട്ടതിനും എന്റെ ഉമ്മ മരിച്ചനാളില്‍ ഈ അങ്ങാടി സാക്ഷി പിന്നീടിന്നോളം ഞാന്‍ കരഞ്ഞിട്ടില്ല!!
കുഴല്‍ കാത്തും കുഴലാല്‍ കടാക്ഷിച്ചും കഴിഞ്ഞവരുടെ ബീഡിച്ചൂരില്‍ ചാര്‍സോ ബീസ് ചാലിച്ചാല്‍ കിട്ടുന്ന കോളാംബിഗന്ധം ചേക്കയിരിക്കുന്ന കുടുസ്സ്മുറികളേറെയുള്ള ബത്തയുടെ അകക്കരുത്ത്, പുതിയമുദ്രകള്‍ പതിച്ച ഇക്കാമകള്‍ കാക്കാന്‍, ഖഫീലിന്റെ പ്രീതിക്ക് വേണ്ടി നിര്‍ലോഭമായ സമയക്രമങ്ങളില്‍ പ്പണിപ്പെടുന്നവരുടെ ബത്ത.
ചത്രപതിവിട്ട് കൊച്ചിയും കടന്ന് കരിപ്പൂരോളം പാറിത്തുടങ്ങി മലയാളി, കാപ്പി നിറമുള്ള ചുരുട്ടിക്കൂട്ടിയ ഓലകളില്‍ പാട്ടും പ്രസംഗങ്ങളും പേറുന്ന രണ്ടോട്ടയുടെ കാസറ്റ്കാലവും മാറി ,പകരം ഘനം കുറഞ്ഞ് ഞഞ്ഞാ പിഞ്ഞാ കറങ്ങ്ണ കോമ്പാക്റ്റ് അപ്പങ്ങള് കയ്യാളാന്‍ തുടങ്ങി പാട്ടിന്റെ ചന്തകള്‍!, വിപണിയുടെ ബത്ത വികസിച്ചു കൊണ്ടേയിരുന്നു,ബഡായികളുടെ ബത്ത,ബഡാ ഭായിമാരുടേയും,കാത്തിരിപ്പിന്റെ മുഷിപ്പന്‍ മുഖങ്ങള്‍, കണ്ടെത്തലിന്റെ മുഗ്ദദൃശ്യങ്ങള്‍, വേര്‍പിരിയലിന്റെ ആര്‍ദ്രഭാവങ്ങള്‍, കൌതുകത്തിന്റെ കാപട്യത്തിന്റെ കുതൂഹുലമയമായ ബത്ത!.
ബത്ത,ബെത്ത,ബൊത്ത,ബറ്റ,ബത്ഹ,പാരാവാരംപോലെയീ പാരിടഛേദം!. ബത,സന്തോഷ വിസ്മയാദികളേ ദ്യോതിപ്പിക്കുന്ന ശബ്ദം എന്ന് മലയാള നിഘണ്ഡുവില്‍ കണ്ടു,ബത്തയെന്നാല്‍ അധിക വേതനമെന്നും അറബിയില്‍ മണല്‍ കൂമ്പാരമെന്നും വിവക്ഷയുണ്ട്!..
ഇതെല്ലാം അന്വര്‍ത്ഥമാക്കുമീ മഹാനഗരം!...?
ബന്ധുരമായബത്ത,പ്രഭാപ്രളയത്തിലാറാടുന്ന പ്രവാസരാവുകളില്‍ ശ്യാമസാന്ദ്രമായ ഇടവഴികളുടെ ഇരുണ്ട ബത്ത!. ഇത് യമനിസൂക്ക്, കേരളാ ചന്ത , ഫിലിപ്പിനോ മാര്‍ക്കെറ്റ്, ബംഗ്ലാഗല്ലി അറബിയ്ക്ക് മാര്‍ക്കറ്റില്ലാത്ത ഏകഅങ്ങാടിയും ബത്ത തന്നെയാവും..!?
പ്രവാസക്കളരിയുടെ വെട്ടിനും തടവിനും മെയ്യും മനസ്സും പാകപ്പെടുത്തുന്നവന്റെ പ്രസരിക്കുന്ന പരവേശത്തിന്റെ കരിന്തിരി വെളിച്ചത്തില്‍ മിന്നിയും തെളിഞ്ഞും ബത്ത ..!
അണയുന്നതിനു മുമ്പ് പലവട്ടം ആളിനോക്കണം പെടാപാടിന്റെ പ്രവാസത്തിന്
ഈ കത്തിക്കാളലിനും കരുത്തും ബര്‍ക്കത്തും ബത്തയല്ലാതെ മറ്റെന്ത്..!?
ബത്തവളരുകയാണു വളര്‍ച്ചകള്‍ക്കൊപ്പം തിരക്കിലൂടെ, വൈവിദ്ധ്യങ്ങളിലൂടെ വിസ്മയങ്ങളും വിതറി ! ബത്തേമാതരം....
( സഊദി അറേബ്യയുടെ തലസ്ഥന നഗരമായ റിയാദിലാണ് ബത്ത അങ്ങാടി.. പ്രവാസം തുടങ്ങാനും ഒടുങ്ങാനും എന്നപോല വല്ലപ്പോഴും ഒന്ന് ഒത്ത്കൂടാനും ബത്താം ദേഹികള്‍ കൂട്ടമായെത്തുന്ന ഉത്സവ ബത്ത..! പണ്ടൊക്കെ ഒരുവെള്ളിയാഴ്‌ച ബത്ത പ്രവാസിക്ക് ശംമ്പളത്തിനൊപ്പമുള്ളൊരു ക്ഷേമബത്ത തന്നെയായിരുന്നു..! )
( സഊദി അറേബ്യയുടെ തലസ്ഥന നഗരമായ റിയാദിലാണ് ബത്ത അങ്ങാടി.. പ്രവാസം തുടങ്ങാനും ഒടുങ്ങാനും എന്നപോല വല്ലപ്പോഴും ഒന്ന് ഒത്ത്കൂടാനും ബത്താം ദേഹികള്‍ കൂട്ടമായെത്തുന്ന ഉത്സവ ബത്ത..! പണ്ടൊക്കെ ഒരുവെള്ളിയാഴ്‌ച ബത്ത പ്രവാസിക്ക് ശംമ്പളത്തിനൊപ്പമുള്ളൊരു ക്ഷേമബത്ത തന്നെയായിരുന്നു..! )
പണ്ടെപ്പോഴോ എഴുതിത്തുടങ്ങിയൊരു ബത്തപ്രേമം
ReplyDeleteഇന്നിങ്ങനെ സാക്ഷാത്കരിച്ചു ...!?
പ്രവാസപ്പരപ്പിലേക്ക് സ്നേഹപൂര്‍വ്വം ഒരു സമര്‍പ്പണം ..
ഞാനോര്‍ത്തു ക്ഷാമബത്തയോ മറ്റോ ആയിരിക്കുമെന്ന്.
ReplyDeleteബത്ത വളരെട്ടെ...ബത്തേമാതരം
പട്ടിണി ബത്ത..!അങ്ങനേം ആവാലോ ല്ലേ!??
ReplyDeleteഅജിത്ചേട്ടാ.. ആദ്യംവന്നതിന് സന്തോഷബത്ത..:)
ഇസ്ഹാഖ് ഭായ് ഇത് വല്ലാത്തൊരു എഴുത്ത് തന്നെ.
ReplyDeleteലക്കും ലഗാനുമില്ലാത്ത ബത്ത പുരാണം..!
കേട്ടതും കേള്‍ക്കാത്തതുമായ വാക്കുകള്‍കൊണ്ട് ഉള്ളാക്കിട്ട്..ബത്തയുടെ പോരിശ പറച്ചില്‍ ഏതായാലും നന്നായി.
ഞങ്ങളുടെ ശരഫിയ്യപോലെ..അല്ലേ..
റിയാദില്‍ വന്നപ്പോള്‍ ബത്ഹ കണ്ടിരുന്നു.
ബത്തേ മാതരം വായിച്ച് എനിക്കെന്തോ വല്ലാതെ ചിരി വന്നു.
ചിത്രങ്ങളും കഥ പറഞ്ഞു.
കൊള്ളാം.
ReplyDeleteഇസ്ഹാക്ക് ഭായ് ..പരിചയ ക്കുറവ് കൊണ്ടോ എന്തോ ഈ സംഭവം അതിലെ പദങ്ങള്‍ ഒന്നും അങ്ങോട്ട് ക്ലിക്ക് ആയില്ല ..ഒന്ന് കൂടിയൊക്കെ വായിച്ചു നോക്കട്ടെ ..അജിത് ഏട്ടന്റെ കമന്റു ചിരിപ്പിച്ചു ..:)
ReplyDeleteഞാന്‍ ബത്തയില്‍ ഉണ്ടായിരുന്നു. അല്‍ ഫൈസലിയായില്‍ കണക്കെഴുത്തുകാരന്‍ ആയിരുന്നു. ഉടനെ ഞാനും എഴുതുന്നുണ്ട്.
ReplyDeleteഉത്സവബത്ത, ക്ഷാമബത്ത, ഇതെല്ലാം ഒന്നിച്ചു ചേരുന്ന ബത്തയാണ് റിയാദ് ബത്ത! ബത്തയെ പരിചയമില്ലാത്തവർ വായിക്കുമ്പോൾ ആകെ കൺഫ്യൂഷൻ ആവും. അറിയുന്നവർക്കറിയാം ബത്തയുടെ എല്ലാ കോണുകളും വരച്ചു ചേർത്തിട്ടുണ്ടെന്ന്.
ReplyDeleteആശംസകൾ.
@ ~ex-pravasini* പണ്ട് ബത്തയില്‍ പോക്കായിരുന്നു ആവശ്യം ഇപ്പോള്‍ ആവശ്യത്തിനും ബത്തയില്‍ പോകാതായി..! വരവിനും കമന്റിനും നന്ദി,
ReplyDelete@ moideen angadimugar ,സന്തോഷം:)
@ രമേശ് അരൂര്‍ ,ശരിയാണ് ! പദങ്ങള്‍ വല്ലാതെ പ്രാദേശികമായതായി തോന്നി, ഓര്‍മ്മിച്ച പോലെ പോസ്റ്റി.. വന്നതിനും പറഞ്ഞതിനും സന്തോഷവും നന്ദിയും അറിയിക്കുന്നു..:),
@ റ്റോംസ് | thattakam.com ,ഇന്നത്തെ ബത്തയെ കൂടുതലൊന്നും അറിയില്ല..പണ്ട് സുഹൃത്തുക്കള്‍ക്ക് വേണ്ടി എഴുതിയ കത്തുകളില്‍ നിന്നാണ് അല്പമൊന്ന് പുതുക്കി ഈ ഒരു പോസ്റ്റിലെത്തിയത്.. ഉടന്‍ പ്രതീക്ഷിക്കുന്നു ബത്ത കഥകള്‍.
വരവിനും വായനക്കും നന്ദി സന്തോഷം:)..
@ അലി,ഇനിയും എന്തൊക്കെ ഏതൊക്കെ ബത്തകള്‍,കണ്ടതിലേറെ കാണാനും, കേട്ടതിലേറെ കേള്‍ക്കാനുമുണ്ട് ബത്തത്തരങ്ങള്‍. സന്തോഷവും നന്ദിയും അറിയിക്കുന്നു :)
Sathyam parayamallo. Oru aksharam manasilayilla
ReplyDeleteഞാനിനി ബത്തക്ക് പോയിട്ട് ബത്തേരിക്ക് പോലുമില്ല...ഹോ .......തലപെരുത്തു.......!!!!!!!!!!
ReplyDeleteബത്തയെന്താണെന്നറിയാത്തത് കൊണ്ടൊന്നും മനസ്സിലായില്ല കോയാ:)
ReplyDeleteബത്ത സൌദിയുടെ ഹൃദയഭാഗത്തെ ഒരു സെന്റര്‍ ആണെന്നറിയാത്തവര്‍ ഈ പോസ്റ്റ് വായിച്ചാല്‍ മുനീര്‍ പറഞ്ഞത് പോലുള്ള സംശയം വരും.
ReplyDeleteബത്തയെക്കുറിച്ച് പറയുമ്പോള്‍ ഭായിക്ക് ആയിരം നാവു. ക്യു നിന്നുള്ള ഫോണ്‍ വിളിയും പഴയ കാലവും എല്ലാം നല്ല ഭാഷയില്‍ പകര്ത്തിയതോടൊപ്പം നല്ലൊരു ചിത്രവും വരച്ച് കാണിച്ചിരിക്കുന്നു.
ബത്തയെ കുറിച്ചെഴുതിയ കാര്യങ്ങള്‍ സത്യംതന്നെ , പക്ഷെ വായിച്ചെടുക്കാന്‍ കുറച്ചു ടൈം എടുത്തു,
ReplyDeleteനമ്മുടെ സുഹൃത്തുക്കളെയും ബെന്തുക്കളെയും കാണണമെങ്കില്‍ അവിടെതെന്നെ പോകണം ......
വെള്ളിയായിച്ച വല്ലാത്ത ഒരു ബഹളം തന്നെയാണീ പറഞ്ഞ ബത്തയില്‍..........
പിന്നെ ബത്തയുടെ പഴയ അവസ്ഥ എനിക്കറിയില്ലായിരുന്നു .....അത് ഈപോസ്ടിലൂടെ മനസ്സിലായി ......
ചിത്രത്തില്‍ ആളുകള്‍ കുറഞ്ഞുപോയോ എന്നൊരുതോന്നാല്‍.....
@ കിങ്ങിണിക്കുട്ടി, സത്യം പറഞ്ഞല്ലോ..:) സന്തോഷം നന്ദി,
ReplyDelete@ ഹാഷിക്ക് ,ബത്തയിലെത്തി തലപെരുത്തിട്ടുണ്ട്..:) നന്ദിഹാഷിക് പിന്തുടര്‍ച്ചക്കും..:)
@ Muneer N.P കുവൈത്തിലെന്ത് ബത്ത കോയാ..:) നന്ദി മുനീര്‍..:)
@ പട്ടേപ്പാടം റാംജി, താങ്കള്‍ സൂചിപ്പിച്ചത് നേരാ.. ചെറുതായൊരു വിവരണം കൂടി ചേര്‍ത്തു ചുവടെ.. നന്ദിഅറിയിക്കുന്നു സസ്നേഹം
@ Ali, ചിത്രത്തില്‍ ആള്കുറഞ്ഞത് സത്യം..ആ ഒരു ഒതുക്കത്തിനു വേണ്ടി അങ്ങിനെ ചെയ്തു എന്ന് മാത്രം, ഇതിലൊക്കെ എത്രയോ ഏറെയാണ് ബത്തയുടെ ഉള്ള്..
സന്തോഷം അലീ ..നന്ദി
അയ്യോ..ഞാന്‍ കരുതി ഇത് കാസര്‍ഗൊഡെങ്ങാണ്ട് ഉള്ള സ്ഥലാന്ന്..
ReplyDeleteനന്നായ് സ്ഥല പുരാണം.ആശംസകള്‍
കൊള്ളാം.. ബത്ത എന്നാൽ നമ്മൾക്ക് ഇതുപോലെ പലതു മാണല്ലോ.... ഷോപ്പിംഗിനും മറ്റു പല കാര്യങ്നൾക്കും ബത്തക്കുള്ള സ്ഥാനം ഒന്നു വേറേ തന്നെ...ആശംസകൾ
ReplyDeleteബത്തേമാതരം.... :)
ReplyDeleteആഹാ..അടി പൊളി രചന..
ReplyDeleteഈ പോസ്റ്റ് ശരിക്കും മനസിലാകണമെങ്കിൽ ബത്ത ഒരിക്കലെങ്കിലും കണ്ടിരിക്കണം..
ഇതേ പോലെ തന്നെയാണു ജിദ്ദയിലെ ഷറഫിയ്യയും..
മലയാളികളുടെ ഉത്സവപ്പറമ്പുകൾ..
നന്നായി..ആശംസകൾ
പണ്ടൊരിക്കല്‍ ഒരു കത്തിലെ മേല്‍വിലാസത്തില്‍ ബത്ത എന്ന് കണ്ടു..അന്നും ഓര്‍ത്തു..എന്താണീ ബത്ത...ഇനി ഉത്സവ ബത്തപോലെ വല്ലതും ?
ReplyDeleteനന്നായീട്ടോ !
ഒരങ്ങാടിയെ കൂടി അറിഞ്ഞു.
ReplyDeleteഒരു വിത്യസ്ത ശൈലി ഉണ്ടു എഴുത്തില്‍.
നന്നായി
ബത്ത. ശറഫിയയിലെത്തിയ ശേഷം കേട്ട, ഇന്നും കേള്‍ക്കുന്ന, ഇത് വരെ കാണാത്ത ബത്ത.
ReplyDeleteഏകദേശ രൂപം മനസ്സിലുള്ള ബത്തയെ കുറിച്ച് പറഞ്ഞ പദപ്രയോഗങ്ങള്‍ വായിച്ചമ്പരന്നു പോയിട്ടില്ലെങ്കില്‍ ഞാനാര്?
ഈ 'ബത്താ'കള്‍ എല്ലാ നാട്ടിലും
ReplyDeleteഉണ്ട് അല്ലെ ?സ്വദേശത്തും വിദേശത്തും ..
ശബ്ദ താരാവലിയില്‍ കാണാത്ത വാക്കുകള്‍
ആയതു കൊണ്ടു കാര്യം മാത്രം പിടി
കിട്ടി ..എന്നാലും രസമായി എഴുത്ത് ...
ബത്തയില്‍ വന്നിട്ടുണ്ട്. ഒരിക്കല്‍ മാത്രം. ഇപ്പോള്‍ വീണ്ടും വന്നു. താങ്കളുടെ പോസ്റ്റിലൂടെ.
ReplyDeleteപതിനേഴ് വർഷം മുമ്പ് പ്രതിസന്ധിയുടെ ഒരു ഘട്ടത്തിൽ, ഒരു രാത്രി ബത്തയിലെ ബ്രിഡ്ജിന്റെ താഴെ കിടന്നുറങ്ങിയത് ഓർമ്മയുണ്ട്. അന്ന് അപ്പുറത്തുമിപ്പുറാത്തുമായി കുറെ ബംഗാളികളായിരുന്നു കിടന്നിരുന്നത്. മുകളിലൂടെയും വശങ്ങളിലൂടെയും വാഹനങ്ങൾ ചീറിപ്പാഞ്ഞു. നേരം വെളുക്കുന്നതു വരെ വെറുതെ കിടക്കുകയായിരുന്നു. ഇടക്കെങ്ങുനിന്നോ മലയാളത്തിലുള്ള തെറികേട്ടു. ഉറക്കത്തിൽ ഏതോ മലയാളിയുടെതായിരുന്നു.
ReplyDeleteവിവരണം നന്നായി.
ഹ ഹ.. ഞാനാ തലക്കെട്ട് കണ്ടപ്പം വിജാരിച്ച് നമ്മളെ ബത്തക്ക വിക്ക്ന്ന എതോ അങ്ങാടിയാന്ന്! അതേതാ ഞാന്‍ കേക്കാത്ത ഒരു ബത്തങ്ങാടി കോയിക്കോടടുത്ത് എന്നും വെച്ച് വായിക്കുമ്പളാ, ഇത് കടല് കടന്ന കളീയാന്ന് മനസ്സിലായെ :) . ണന്നായിക്ക്ണ്!
ReplyDelete