വേർപെടുത്തിയ കാഴ്ചകൾ

Saturday, December 10, 2011

വര # 2 (അല്പം വിവരണവും ഉണ്ട്...!)

പഴഞ്ചനൊരു പെരുന്നാള്‍ സ്മരണ....!
മധുരക്കിനാക്കള്‍ കുറുക്കി
മനസ്സിനുള്ളില്‍ കുറിയ്ക്കാം..
നിനവില്‍ നിന്നേ വിളിയ്ക്കുമപ്പേര്‍..
നിറച്ചു കരള്‍ ചൊരിയ്ക്കാം..
പെരുത്ത പൂതിയാല്‍ പ്രിയതേ
പെരുന്നാളൊന്നു പൊലിഞ്ഞൂ..
കുരുത്തക്കേടില്‍ ഒരിയ്ക്കലന്ന്
ഉറക്കെ നിന്‍ മൊഴിഞ്ഞൂ..
മറന്നതല്ലെന്‍ അരുമപ്പൂമോള്‍-
ക്കൊരുമുത്തം കടം കൊടുക്കൂ..
മറക്കില്ലൊന്നും, കടങ്ങളൊക്കെ
പറന്നെത്തും ഞാന്‍ മടക്കും..



-----------------------------------------------------------------------------------------
പിന്‍കുറിയിങ്ങനെ,
കത്തെഴുത്ത് സജീവമായിരുന്ന പ്രവാസത്തിന്റെ  പ്രതാപ കാലത്തു തന്നെയായിരുന്നു
മുകളിലെ വരികളും ഞാന്‍ കുറിച്ചു വച്ചത് ,പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നിതൊക്കെ വീണ്ടും കാണുമ്പോള്‍
ഓര്‍മ്മകള്‍ ഓടിക്കളിക്കുവാനെത്തുന്ന അന്നത്തെ പത്തരമാറ്റിന്‍ ചുവട്ടില്‍..! എന്ന് അറിയാതെ പാടിപ്പോകുന്നു , എന്തായാലും വരക്കാനൊരുങ്ങിപ്പുറപ്പെട്ടസ്ഥിതിക്ക് വരയുമാവാം....., വരതുടരുന്നത് കൊണ്ട് വരകളും വരക്കുന്നവഴി വരുന്നത് കാണുമ്പോള്‍ സന്തോഷം..! വരയും വരികളും മാത്രമേ എന്റേതുള്ളു , വരയില്‍ നിറം കൊടുത്തത് എന്റെ  മകള്‍ ജുമാന..

8 comments:

  1. വര തുടരുന്നു..
    സഹകരിക്കുക,അല്പം വിവരിച്ചുപോയി..!

    ReplyDelete
  2. സംഗതി മനോഹരമാക്കിയല്ലോ. ബ്ലാക്ക്‌ ആന്റ് വൈറ്റ്‌ ചിത്രത്തില്‍ നിഴല്‍ പോലെ ജുമാന നിറം നല്‍കിയപ്പോള്‍ സുന്ദരമായി കേട്ടോ.
    ഓര്‍മ്മകള്‍ തികട്ടി വരുന്ന വഴികള്‍ വായിക്കാന്‍ കൂടി നല്‍കിയപ്പോള്‍ നന്നായി.

    ReplyDelete
  3. ഉപ്പയെ പ്പോലെ മോള്‍ക്കും ഒരു നല്ല ഭാവിയുണ്ട് ,,വിവരണം ഒരു പടി കൂടി വരക്കു മുന്നില്‍ നിന്നുകേട്ടോ ,,ജുമാന മോളൂനു ഒരു ബിഗ്‌ ഹായ്‌

    ReplyDelete
  4. വരയും വരിയും ഭംഗിയായിട്ടുണ്ട് ട്ടോ .
    കൂടെ നിറം കൊടുത്തതും.
    ഉപ്പക്കും മോള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍

    ReplyDelete
  5. പ്ഴയകാല കത്തുവായനയുടെ ഏല്ലാ ഭാവങ്ങളും ചേര്‍ത്തുവെച്ചുള്ള ചിത്രം..നിറം കൊടുത്തതില്‍ ജീവന്‍ തുടിക്കുന്നുണ്ട്..ആശംസ മോള്‍ക്കും ചേര്‍ത്തു നല്‍കുന്നു

    ReplyDelete
  6. ഇന്നാ ഉമ്മയും വാപ്പയും മകളും സമീപത്തല്ലോ..?
    കടങ്ങള്‍ തീര്‍ന്ന സമ്പന്നതയിലും..!!!
    വരയും കുറിയും കേമം.

    ReplyDelete
  7. വരയും കുറിയും നന്നായിടുണ്ട്

    ReplyDelete
  8. സൂ‍പ്പര്‍ ..ജീ‍വനുള്ള പോ‍ലെ....

    ReplyDelete