വേർപെടുത്തിയ കാഴ്ചകൾ

Wednesday, March 16, 2011

ചിട്ടി ആയീഹെ...

 ചിട്ടി ആയീഹെ...
പത്തര രാവിനിന്നും‌-
എത്തിഞാന്‍ ചിത്തമാകെ!!!
കത്തു വന്നപ്പോള്‍ തന്ന-
മുത്തമായിരുന്നേറെ!!!
------------------------------

കുറച്ച് കൂടി പറയട്ടേ.....
കത്തുകളും മറുകത്തുകളുമായി കൊടുമ്പിരി കൊണ്ടൊരു പാവാടപ്രായമുണ്ടായിരുന്നു പ്രവാസത്തിന്..
അന്നത്തെ ബിഗ് ബി ആയിരുന്നു കത്ത് പെട്ടികള്‍, പാത്തും പതുങ്ങിയും കഫീലും കടന്ന് കത്ത് കരസ്ഥമാക്കിയവന്റെ പരദേശപൊറുതികള്‍,പുതുക്കാത്ത ഇക്കാമയ്ക്ക് വേണ്ടിയുള്ള പൊരുതലായിരുന്നു , ജോലിത്തിരക്കിനിടയില്‍ വായിച്ച് തീര്‍ക്കുന്ന കത്തിന് ആദ്യമായി തോന്നുന്നത്
കുറഞ്ഞവരിയില്‍  ആകടലാസ്സിന്റെ ഒഴിവില്‍ എവിടെയെങ്കിലുംകുറിച്ചിടുമായിരുന്നു അന്നൊക്കെ
അങ്ങിനെ എഴുതി വെച്ചൊരു നാലുവരി ..!!
തികച്ചും ഗ്രഹാതുരതയോടെയിതാ...സ്നേഹപൂര്‍വ്വം.

41 comments:

  1. അങ്ങിനെ എഴുതി വെച്ചൊരു നാലുവരി ..!!
    തികച്ചും ഗ്രഹാതുരതയോടെയിതാ..
    സ്നേഹപൂര്‍വ്വം.

    ReplyDelete
  2. ഈ നാലുവരിക്കവിത ഇഷ്ടപ്പെട്ടു. കത്തുകൾ പ്രവാസത്തിന്റെ അടയാളമായിരുന്ന ഒരു കാലമുണ്ടായിരുന്നു.. എല്ലാം നവീകരിച്ചതിനോടൊപ്പം അതും വിസ്മ്ർതിയിലേക്കൊളിച്ചു.

    ReplyDelete
  3. എനിക്ക് മനസ്സിലാവുന്നില്ല!!!!!
    ഈ പോസ്റ്റിന് രണ്ടാമതായി അഭിപ്രായമെഴുതിയത് ഞാനായിരുന്നുവല്ലോ.

    Where is that comment? എനിക്കിപ്പോ അറിയണം.

    സുന്ദരസുരഭിലഗതകാലത്തെക്കുറിച്ച് നല്ല വാക്കും വരയും. നന്നായീട്ടോ ഇസഹാഖ്.

    ReplyDelete
  4. വരയും കവിതയും ഇഷ്ട്ടമായി .....
    നമ്മുടെ നാട്ടുകാരന്‍ "ജമീലിന്‍റെ" കത്ത് പാട്ട് ഓര്‍ത്തുപോയി .....

    ReplyDelete
  5. @ നരിക്കുന്നൻ ,നല്ലവരവിനും വാക്കുകള്‍ക്കും നന്ദി,
    @ moideen angadimugar ,പുഞ്ചിരിയ്ക്കും നല്ലനന്ദി,
    @ ajith,ഭായീ..എനിയ്ക്കുമത് മനസ്സിലായില്ല..
    സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു.
    @ Ali,നന്ദിപറയുന്നു സുഹൃത്തേ..
    @ zephyr zia ,നന്ദി കുറിയ്ക്കുന്നു..

    ReplyDelete
  6. സോറി ഞാന്‍ ഇപ്പോള്‍ ചാറ്റ് ചെയ്യുന്ന തിരക്കിലാണ്

    ReplyDelete
  7. ചിത്രമാണ് ഞാന്‍ കൂടുതല്‍ നോക്കി ഇരുന്നത്.
    കത്തെഴുത്തിന്റെയും വായനയുടെയും സുഖം ഒന്ന് വേറെ.

    ReplyDelete
  8. >>>കത്തുകളും മറുകത്തുകളുമായി കൊടുമ്പിരി കൊണ്ടൊരു പാവാടപ്രായമുണ്ടായിരുന്നു<<<

    എനിക്കുമുണ്ടായിരുന്നു കത്തെഴുത്തിന്‍റെ
    ഒരു പാവാടപ്രായം!!
    മറുപടിക്കത്തുകളുടെ മായാലോകം
    സൃഷ്ടിച്ച ഒരു സുവര്‍ണ കാലം!!
    സുഗന്ധമുള്ള ആ കത്തുകള്‍ കയ്യില്‍ കിട്ടുമ്പോഴുള്ള
    അവസ്ഥാവിശേഷം അതനുഭവിച്ചവര്‍ക്കേ അറിയൂ..
    വരിയും വരയും മനസ്സ് നിറച്ചു,
    ഗൃഹാതുരത്വത്തിന്‍റെ മഹാസാഗരത്തിലേക്ക് തള്ളിയിട്ടു കളഞ്ഞല്ലോ..ഈ നാല് വരികള്‍!!

    ReplyDelete
  9. കത്തുകള്‍ ഏറെ ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓര്‍മയാണ് ..:)

    ReplyDelete
  10. നല്ലത്
    ആശംസകൾ

    ReplyDelete
  11. @ കെ.എം. റഷീദ് , ചാറ്റ് നടക്കട്ടേ..സസ്നേഹം,
    @ Areekkodan | അരീക്കോടന്‍ ,നല്ലചിരിയാണ് പുഞ്ചിരി..:)നന്ദി
    @ പട്ടേപ്പാടം റാംജി ,ആകെ നാല് വരി,അങ്ങനെയാണ് അധികപ്രസം‌ഗത്തിനൊരുങ്ങിയത് ,അവസാനം പെട്ടന്ന് വരച്ചതാണ്,വരതരുന്നതരംതന്നെയാണ് ഹരം എനിയ്ക്കും!!സന്തോഷം ജീ..നന്ദി
    @ ~ex-pravasini*മനസ്സ് നിറച്ച അഭിപ്രായത്തിനും നന്ദി,
    @ രമേശ്‌ അരൂര്‍,അതെ ഒരുപാടുണ്ട്!! പരദേശത്തിന് വിലപ്പെട്ട ഒരുകത്ത്കാലം തന്നെ ഉണ്ടായിരുന്നു.ഈവരവും വിലപ്പെട്ടതുതന്നേ..സന്തോഷം.
    @ കമ്പർ,നന്ദി സുഹൃത്തെ.

    ReplyDelete
  12. പത്തര രാവിനിന്നും‌-
    എത്തിഞാന്‍ ചിത്തമാകെ!!!
    കത്തു വന്നപ്പോള്‍ തന്ന-
    മുത്തമായിരുന്നേറെ!!!
    പത്തരമാറ്റുള്ള
    ഇത്തിരിക്കവിത

    ReplyDelete
  13. എന്‍റെ പ്രായം അങ്ങ് പെട്ടെന്ന് കുറഞ്ഞു കേട്ടോ..കത്തുകളും ആയി postman വരുന്ന നാട്ടിലെ കാലം പോസ്റ്റ്‌ ബോക്സുകളില്‍ കത്ത് കാത്ത വിദേശത്തെ കാലം എല്ലാ കത്തുകളിലും സ്നേഹം ആയിരുന്നു ..ഒന്നല്ലെങ്കില്‍ മറ്റൊരു
    തരത്തില്‍. സ്നേഹത്തില്‍ ചാലിച്ച ദുഃഖം.ദുഃഖത്തില്‍ ചാലിച്ച സ്നേഹം. ഇപ്പൊ എല്ലാം മാറി റഷീദ് പറഞ്ഞ പോലെ ചാറ്റിങ് തിരക്കും ഇമെയില്‍ സന്ദേശങ്ങളും...അല്ലെ? നല്ല കൊച്ചു വാകുകളില്‍
    പകര്‍ന്നു തന്ന നാടന്‍ ഓര്‍മ്മകള്‍....നന്ദി ishaq ...

    ReplyDelete
  14. ഞങ്ങളുടെ തലമുറയ്ക്ക് നഷ്ടമായ ഒരു വായനാ സുഖം.

    ReplyDelete
  15. കത്തിനു പകരം ആദ്യമായി ഈമെയിൽ അയച്ചപ്പോൾ കിട്ടിയ മറുപടി, “നീയെഴുതിയതാണെന്ന് തോന്നിയില്ല. നിന്റെ കൈപ്പടയിലുള്ള അക്ഷരങ്ങൾക്ക് നിന്റെ ച്ഛായയുണ്ടായിരുന്നു, ഈ മെയിലിൽ അതില്ല............“
    കാലം കടന്നു പോകുന്നുവല്ലോ...

    നന്നായി എഴുതി, അഭിനന്ദനങ്ങൾ.

    ReplyDelete
  16. കത്തുകളുടെ ഫീലിംഗ് ഒന്നു വേറെ തന്നെയാണ്... കാത്തിരിപ്പിന്റെ മാധുര്യം....
    നന്നായി.... ആശംസകള്‍

    ReplyDelete
  17. പ്രണയലേഖനങ്ങളുടെ അവസാനകാലത്ത് ധാരാളിത്തത്തോടെ എഴുത്തും വായനയും ആസ്വദിച്ചിട്ടുണ്ട്. നന്ദി, ഒരു കാലം തന്നെ ഓര്‍മ്മകളിലേക്ക് തിരികെത്തന്നതിന്. സൂക്ഷിച്ചുവെച്ചിട്ടുള്ള പഴയകത്തുകളൊക്കെ വീണ്ടുമൊന്നെടുത്തു നോക്കാന്‍ തോന്നുന്നു.
    :)

    ReplyDelete
  18. ഇത്തിരിക്കവിത കൊള്ളാം!

    ReplyDelete
  19. ഈ സീഡി വന്നപ്പോള്‍ വി സി ആര്‍ ഔട്ട്‌ ആയ പോലെ പണ്ടാര മൊബൈല്‍ഫോണ്‍ വന്നപ്പോള്‍ ചക്രശ്വാസം വലിക്കാന്‍ തുടങ്ങിയതാ നമ്മുടെ കത്തും എഴുത്തും.
    എന്നാലും ഞാന്‍ വിട്ടില്ല. സമയം കിട്ടുമ്പോള്‍ ഒരു കത്തെഴുതാനും മറുപടി വായിക്കാനും എനിക്കു സാധിക്കാറുണ്ട്, എന്റെ കേട്ട്യോള്‍ക്കും.

    മൂവായിരം ദിര്‍ഹത്തിന്റെ ഫോണില്‍ സംസാരിച്ചാലും കത്ത് വായിക്കുന്നതിന്റെ ആ ഒരു 'സൊഖം' കിട്ടുകേല മക്കളേ.....

    ReplyDelete
  20. ചിത്രമാണ് കൂടുതല്‍ ഇഷ്ടമായത്...

    ReplyDelete
  21. കത്തെഴുതിന്റെ സുഖം ഒന്ന് വേറെ തന്നെയാ ..
    ചിത്രം ഗംഭീരമായി ..
    ആശംസകള്‍

    ReplyDelete
  22. ഒരിക്കലും മറക്കാനാവാത്ത അനുഭൂതികളാണ് കത്തെഴുത്തിലൂടെയും വായനയിലൂടെയും കിട്ടിക്കൊണ്ടിരുന്നത്. അപ്പോഴൊക്കെ ഈ കത്തിന്റെ ഉടമയുടെ ശബ്ദം കേൾക്കാൻ ഒത്തിരി കൊതിച്ചിട്ടുണ്ട്. ഒന്നു നേടുമ്പോൾ മറ്റൊന്ന് കൈവിട്ടുപോകുന്നു. ഇതു തന്നെ ജീവിതം. ആശംസകൾ!

    ReplyDelete
  23. ചിട്ടീ ആയീ ഹേ ചിട്ടീ...എനിക്കേറ്റവും ഇഷ്ടള്ള പാട്ട്.

    കത്തെഴുതാന്‍ എനിക്കും ഇഷ്ടമാണു.

    ReplyDelete
  24. കത്തുകള്‍
    കിട്ടാത്ത കത്തുകള്‍

    തണുത്ത പ്രഭാതത്തിലെ
    തല വഴി മൂടിയ പുതപ്പ്
    നിലംപതിപ്പുഴ
    തെങ്ങോല ത്തലപ്പിലെ വെയില്‍ കിളി
    വീട്ടിക്കുന്നിറങ്ങി കറങ്ങി വരുന്ന
    മാമ്പൂ മണക്കും വികൃതിക്കുളിര്‍
    കാക്കക്കോത്തേറ്റ
    കിളിച്ചുണ്ടന്‍
    മഞ്ഞു ചുണ്ടിലെ മൈലാഞ്ചി ചെടി
    കൂമ്പന്‍ മല മുത്തി പറയന്മാടും കടന്ന്
    പാണന്ചോല യില്‍ അലക്കിക്കുളി ച്ച് ഈറന്‍ മാറി വന്ന്
    കെട്ടിപ്പിടിച്ചൊരുമ്മ തന്നോടി പോവുന്ന മഴത്തുള്ളി.

    കിട്ടിയ കത്തുകള്‍

    കടല്ക്കൊതി.
    തീരം തിന്നു പിന്നെയും മുന്നോട്ടു കുതിക്കുന്ന ഭ്രാന്തി ത്തിര
    കനല്‍ വയലില്‍
    നിഴലില്ലാ പൊത്തില്‍ അടയിരിക്കും
    തീപക്ഷി.
    നടന്നു പോന്ന കാല്‍ പടങ്ങള്‍
    കരുണയില്ലാതെ മായ്ച്ചു കളയുന്ന പൊടിക്കാറ്റ്.
    പക്ഷേ ഒന്നുണ്ട്;
    കിട്ടാക്കത്തിലെ ഇല്ല വരികളിലും
    കിട്ടിയ കത്തിലെ ഇല്ലായ്മകളിലും
    ഒരു പക്ഷി മണം
    പതിയിരിപ്പുണ്ട്
    0

    ReplyDelete
  25. ഒരു പഴയ കത്ത് ഇപ്പോഴും ഉണ്ട് എന്റെ കൈയില്‍ ! ഇടയ്ക്കു വായിക്കാന്‍ ! അത് വായിക്കുമ്പോള്‍ ഉണ്ടാകുന്ന ആ സുഖം ഒരു മെയില്‍ വായിക്കുമ്പോള്‍ ഇല്ല കേട്ടോ!

    എഴുത്ത് നന്നായീട്ടോ ! വീണ്ടും കാണാം !

    ReplyDelete
  26. സത്യമാണ്..പ്രവാസത്തിന്റെ ഗൃഹാതുരതയാണ് കത്തുകള്‍ ..
    നാല് വരി ഇഷ്ടപ്പെട്ടു..

    ReplyDelete
  27. @ഇസ്മായില്‍ കുറുമ്പടി (തണല്‍)
    @ente lokam
    @ഷമീര്‍ തളിക്കുളം
    @Echmukutty
    @Naseef U Areacode
    @നന്ദു | naNdu | നന്ദു
    @വാഴക്കോടന്‍ ‍// vazhakodan
    @ബിന്‍ഷേഖ്
    @ഹാഷിക്ക്
    @ഇസ്ഹാഖ് കുന്നക്കാവ്‌
    @അലി
    @മുല്ല
    @ഉസ്മാന്‍ ഇരിങ്ങാട്ടിരി
    @Villagemaan
    @junaith
    ആസ്വാദനങ്ങള്‍ക്കും,അഭിപ്രായങ്ങള്‍ക്കും സ്നേഹപൂര്‍വ്വംനന്ദി.

    ReplyDelete
  28. നല്ലവരികള്‍. കുറച്ചു വരികള്‍ തന്നെയാണ് അത്യുത്യമം

    ReplyDelete
  29. വളരെ നന്നായി .. നാലു വരിയില്‍ എല്ലാം പറഞ്ഞു ....
    കത്തുകള്‍ക്കായി കാത്തു നിന്ന ഒരു കാലം ഉണ്ടായിരുന്നു ...

    ReplyDelete
  30. മേ ആയീഹെ ആയീഹെ അയീഹെ.....

    എവിടെയോ ഒരു കത്ത് ആരെങ്കിലും കൊണ്ട് വന്നത് കൈയ്യില്‍ കിട്ടിയാലുടനെ പൊട്ടിക്കാതെ, തീനും കുടിയും കഴിഞ്ഞു ബെഡ്ഡില്‍ പോയി കിടന്നു ഒരു വായന. നല്ല വാക്കുകള്‍ കേള്‍ക്കാനാഗ്രഹിച്ചതിനു നേര്‍ വിപരീധമെന്കില് ആകെ മൂഡ്‌ ഔട്ടായി ഒരു കമിഴ്ന്നു കെടത്തം. ഇനി ആര്‍ക്കും ആ ഭാഗ്യം? വരില്ല മക്കളെ.

    ന്നാപിന്നെ വിവരത്തിനു എയുതുട്ടോ!

    ReplyDelete
  31. സമ്മിശ്രവികാരങ്ങള്‍ കുഴഞ്ഞു കിടന്ന ആ കത്തുകള്‍ ഇന്നെവിടെയോ പോയി മറഞ്ഞു..

    ReplyDelete
  32. നന്നായിട്ടുണ്ട്...:-)

    ReplyDelete
  33. ഈ കുഞ്ഞന്‍ കവിത കൊള്ളാംട്ടോ ...
    കത്ത് വായിക്കല്‍ സുഖമുള്ള കാര്യമാണ്. പക്ഷെ
    അത് മെയില്‍ വായിക്കുമ്പോള്‍ കിട്ടുന്നില്ല,എന്ന്
    പറയുന്നതിനോട് യോജിപ്പില്ലട്ടോ...
    കത്ത് ആയാലും മെയില്‍ ആയാലും അത്
    എഴുതുന്നവരുടെ ആത്മാര്‍ത്ഥത പോലിരിക്കും,
    അത് വയിക്കുമ്പോളുള്ള സുഖം....

    ReplyDelete
  34. @റ്റോംസ് | thattakam.com
    @jayarajmurukkumpuzha
    @അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
    @OAB/ഒഎബി
    @mayflowers
    @meera prasannan
    @Lipi Ranju
    പറഞ്ഞും പറയാതെയും വന്ന്പോയവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു.
    സ്നേഹപൂര്‍വ്വം ഇസ്‌ഹാക്

    ReplyDelete
  35. കവിത തെറ്റില്ല....ചിത്രം കൂടുതല്‍ ഇഷ്ടപ്പെട്ടു.....

    ReplyDelete
  36. പോസ്റ്റിനു ആശംസകള്‍

    ReplyDelete
  37. നന്നായിരിക്കുന്നു ഈ നാലു വരിക്കവിതയും അതിന്റെ അനുബന്ധ വരികളും....!

    ReplyDelete
  38. ഞാന്‍ അറിയുന്ന ഒരാള്‍ ഉണ്ട്. അദ്ദേഹം നാട്ടിലുള്ള തന്റെ ഭാര്യക്ക്‌ എല്ലാ തിങ്കളാഴ്ചയും ഒരു കത്ത് അയക്കും. ഭാര്യ ഇങ്ങോട്ട് എല്ലാ ശനിയാഴ്ചയും ഒരു കത്ത് അയക്കും. മറുപടി വരാന്‍ വേണ്ടി കാത്തു നില്‍ക്കുന്ന പരിപാടിയൊന്നും ഇല്ല. കുറച്ചു വര്ഷം മുന്‍പ് വരെ അങ്ങിനെയായിരുന്നു. ഇപ്പോഴും ആണെന്ന് ഞാന്‍ കരുതുന്നു.
    പോല്സ്റ്റ്‌ അതി മനോഹരമായി.

    ReplyDelete