വേർപെടുത്തിയ കാഴ്ചകൾ

Friday, February 04, 2011

സന്ധ്യാവന്ദനം

സന്ധ്യാവന്ദനം

മിനാരങ്ങൾ കൂമ്പിയ നളിനം കണക്കെ
മണലാഴി അലകളിളക്കാതെ നില്ക്കെ
മഗ് രിബിൻ ചെന്തട്ട മറവിലൊരു വദനം
മശ് രിഖിൽ എഴുവര്‍ണ്ണ മഴവില്‍ കമാനം
മാനം മനോഹരം ചേതോഹരം മനം
മന്നവന്‍ തന്നുടെ മായാവിലാസം


26 comments:

 1. മന്നവന്റെ മായാവിലാസം...

  (ഇസഹാഖ്, നോണ്‍ ബ്രേക്ക് വര കലക്കി)

  ReplyDelete
 2. അത് നോണ്‍ബ്രേക് ആണെന്ന് അജിത്ഭായീടെ കമന്റീന്ന് ഒന്നൂടെ നോക്കിയപ്പോഴാ മനസ്സിലായെ :)

  ഈ അറബിക് പദങ്ങള്‍ടെ അര്‍ത്ഥവും കിട്ടീരുന്നെങ്കില്‍.....

  ReplyDelete
 3. മന്നവന്റെ മായവിലാസങ്ങളില്‍ ഒന്ന് മാത്രം ഇത്, വര കൊള്ളാം

  ReplyDelete
 4. @നിശസുരഭി:dust and dawn , or morning or evening ,അത് തന്നെയാണ് മഗ് രിബും മശ് രിഖും , മഗ് രിബു എന്നാല്‍ അര്‍ഥം പടിഞ്ഞാറു മശ് രിഖു എന്നാല്‍ കിഴക്കും

  ReplyDelete
 5. വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/

  ReplyDelete
 6. @ajith
  @നിശാസുരഭി
  @അനീസ
  വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക് നന്ദി
  സന്തോഷം അറിയിക്കുന്നു.
  അറബിവാക്കുകളുടെ അര്‍ത്ഥം എഴുതാന്‍ വിട്ടതില്‍ ഖേദിയ്ക്കുന്നു!..
  അര്‍ത്ഥം എഴുതിസഹായിച്ചതിന് പ്രത്യേകം
  നന്ദിപറയട്ടേ..

  ReplyDelete
 7. മഗ്രിബും മഷ്രിഖും മായാ വിലാസങ്ങള്‍ ‍ തീര്കുമ്പോള്‍ മനസ്സിന്റെ നിര്‍വൃതി ഒന്ന് വേറെ തന്നെ .വരയ്ക്കു അര്‍ഥം
  kandethiya praardhana .nannayittundu ...

  ReplyDelete
 8. @പട്ടേപ്പാടം റാംജി,
  @ente lokam ,
  കമന്റ്സുകള്‍ കരുത്തേകുന്നു!
  വരയ്ക്കാനും,വിവരിക്കാനും.
  നന്ദി.

  ReplyDelete
 9. നന്നായി ഈ കൊച്ചുവരികൾ

  ReplyDelete
 10. വരകള്‍ക്കൊത്ത വരികളും.
  പുലരി നന്മയിലേക്കുള്ള ഉണര്‍ച്ചയാവട്ടെ..!

  ReplyDelete
 11. വരയും വൈകളും കവ്യമയം. വളരെ ഇഷ്ടമായി

  ReplyDelete
 12. അസ്സല്‍ വര! അസ്സല്‍ വിവരണം!എനിക്ക് ബോധിച്ചു.
  ====================================
  കൂടുതല്‍ ചിത്രങ്ങള്‍ പോന്നോട്ടെ, കാല്‍ക്കാശു ചിലവില്ലാതെ എനിക്കും,
  മറ്റു പലര്‍ക്കും ആസ്വദിക്കാമല്ലോ. എങ്ങനെയുണ്ടെന്റെ പുത്തീ?

  ReplyDelete
 13. വരയും വരിയും കൊള്ളാം......

  ReplyDelete
 14. വരയും വരികളും നന്നായി.. ഇഷ്ടപ്പെട്ടു ..

  ReplyDelete
 15. മനോഹരമീ വരകൾ
  ചേതോഹരമീ വരികൾ
  ഇസ്‌ഹാഖ് തന്നുടെ മായാവിലാസം !

  ReplyDelete
 16. സന്ധ്യാവന്ദനം വളരെ ഭംഗിയായി.
  വര അതിലേറെ നന്നായി

  ReplyDelete
 17. വായിച്ച ഉടൻ തോന്നിയത്‌..

  മിഴി കൂപ്പി നിൽക്കുന്ന മലരുകൾ പോലെ,
  സന്ധ്യതൻ അഴകിൽ മിന്നും മിനാരങ്ങൾ.
  വരയ്ക്കുന്നു, മായ്ക്കുന്നു, ആ കലാകാരൻ,
  വിണ്ണിന്റെ താളിലൊരാരായിരം ചിത്രങ്ങൾ.

  വരകൾ നല്ല ഒഴുക്കുണ്ട്‌.
  ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു. ആശംസകൾ.

  ReplyDelete
 18. എനിക്കും ഇഷ്ടായി

  ReplyDelete
 19. @ moideen angadimugar ,
  @ നാമൂസ്,
  @ appachanozhakkal,
  @ ഹാഷിക്ക്,
  @ hafeez,
  @ OAB/ഒഎബി,
  @ ഇസ്മായില്‍ കുറുമ്പടി (തണല്‍),
  @ jayarajmurukkumpuzha ,
  @ Sabu M H,
  @ ഹൈന,

  ഇനിയെന്തായാലും ഒറ്റത്തവണതീർപ്പാക്കൽ തന്നെ നല്ലത് എന്ന് തോന്നി !

  സന്തോഷത്തോടെ വിലപ്പെട്ടസഹകരണങ്ങൾ മേലിലും പ്രതീക്ഷിച്ച് കൊണ്ട് സ്നേഹത്തിൽ വരഞ്ഞ നന്ദി! എല്ലാവർക്കും.

  സാബുവിന്റെ കാവ്യാത്മകമായ വരികൾക്ക് മാത്രമായി ഒരു അഡീഷണൽ താൻക്സ്..

  ReplyDelete
 20. നന്നായിരിക്കുന്നു ഇഷാഖ്.......!!
  ‘മ“കാരത്തിലുള്ള വരികളും..
  മനോഹരമായ വരകളും തീര്‍ത്ത
  മന്നവന്‍റെ മായാവിലാസങ്ങള്‍.........!!

  ReplyDelete
 21. ഇതെപ്പോ?
  ഞാന്‍ കണ്ടില്ലല്ലോ..മോഡേണ്‍ ആര്‍ട്ടും,
  പടിഞ്ഞാറ് അസ്തമയ സൂര്യനും
  കിഴക്ക് മഴവില്ലും അല്ലെ..
  മനവും മാനവും ചേതോഹരമാകാന്‍ ഇതില്‍ കവിഞ്ഞ് എന്ത് വേണം!!!

  ReplyDelete
 22. @ സുജിത് കയ്യൂര്‍ - സന്തോഷം,
  @ ~ex-pravasini* വൈകി വന്നതിനും നന്ദി
  അല്ല മുന്‍പ്രവാസിനീ..
  പുമ്മളുംകഴിഞ്ഞു,കാത്ത് കാത്ത് കഞ്ഞീം കയിഞ്ഞു!
  വല്ലകൊത്തക്കല്ലോ..കക്ക്കളിയോക്കെല്ലെ..കഞ്ഞികുടികയിഞ്ഞാമ്പക്കം അങ്ങനെ ഒന്നങ്ങട്ട് നോക്കീം..ഞ്ഞ് ഞാമ്പറഞ്ഞിലാന്ന് വേണ്ട!.

  ReplyDelete