വേർപെടുത്തിയ കാഴ്ചകൾ

Monday, February 21, 2011

പ്രവാസത്തിനും മുമ്പ്

കുമാരസംഭവം
കാറ്റിനെ കൂസാതെ പാറുമൊരു കൊറ്റിയേ-
തെറ്റാലി കൊണ്ടു ഞാന്‍ എയ്തു വീഴ്ത്തി
തെറ്റുകില്ലാ എനിക്കുന്നമെന്നന്നും ഞാന്‍,
ഊറ്റമില്‍ മനസ്സില്‍ കുടിയിരുത്തി....!
19 comments:

 1. ഒരു നാല് വരി കവിത..
  അന്നത്തെ ഓരൊ സംഭവങ്ങള്!!!
  ഇന്ന് അസംഭവ്യങ്ങള്!!
  സ്വാഗതം.

  ReplyDelete
 2. വിതക്കൂ ഇനിയും കല്പനകള്‍
  കൊയ്യാന്‍ വരാം...

  ReplyDelete
 3. ചെറിയ ഒരു അഹങ്കാരം അല്ലേ..?

  ReplyDelete
 4. ശരിയാ. ഈ ഉന്നവും തെറ്റിയില്ല

  ReplyDelete
 5. കൊള്ളാം.. എല്ലാവരൂം ഇങ്ങനെയൊക്കെയാണ് ചിന്തിക്കുന്നത്... ആശംസകള്‍

  ReplyDelete
 6. കൊള്ളാം ഈ നാലൂവരി

  ReplyDelete
 7. എന്നും ലകഷ്യ വേധിയായ്....

  ReplyDelete
 8. ഊറ്റമില്‍ മനസ്സില്‍ കുടിയിരുത്തി.
  ഇതിലെ ഈ മില്‍ എന്നാല്‍ എന്താണ് ?

  ReplyDelete
 9. //തെറ്റുകില്ലാ എനിക്കുന്നമെന്നന്നും ഞാന്‍,
  ഊറ്റമില്‍ മനസ്സില്‍ കുടിയിരുത്തി....!//

  അതൊരു തെറ്റായിരുന്നെന്ന്
  ഇന്നൂറ്റം കൊള്ളാതെ ഞാന്‍ തിരുത്തി.

  ReplyDelete
 10. നല്ല കുഞ്ഞിക്കവിത.
  പക്ഷെ കൊറ്റിയെക്കുറിച്ച് 'പാറുക' എന്ന് പ്രയോഗിക്കാറില്ല. പറക്കുക എന്നാക്കിയാല്‍ കൂടുതല്‍ നന്നാവും.
  അതുപോലെ 'ഊറ്റമില്‍' എന്നതും അര്ഥശങ്ക ഉണ്ട്.
  ഒന്നുകൂടി ശരിയാക്കിയാല്‍ സൂപ്പര്‍ ആവും.
  ആശംസകള്‍

  ReplyDelete
 11. ഏതായാലും ഈ കവിത എനിക്കും മനസ്സിലായി.
  മിക്കവാറും കവിതകള്‍ കണ്ട് സ്മയിലിയിട്ട് പോരാറാണ്.
  തെറ്റാലിക്ക് ചവണ എന്നാണ് ഞങ്ങള്‍ പറഞ്ഞിരുന്നത്.
  കുട്ടിക്കാലം ഓര്‍മ്മകള്‍ കവിതയിലൂടെ പറയുമ്പോള്‍ അതിനു ഭംഗി കൂടുന്നു.

  ReplyDelete
 12. http://nechusworld.blogspot.com/2011/02/blog-post_21.html
  ഇങ്ങോട്ടൊന്നു വന്ന് അഭിപ്രായം അറിയിക്കണേ..

  ReplyDelete
 13. കൊള്ളാം, പക്ഷികളെയൊക്കെ ഇനി വേട്ടയാടുമ്പോള്‍ സൂക്ഷിക്കണെ.. പാര്‍ലമെന്റില്‍ ഒരു നിയമം വരാന്‍ പോണുവെന്ന് കേട്ടു.

  ReplyDelete
 14. കൊറ്റിയെ ഇന്നു
  തെറ്റലുകൊണ്ടൊറ്റുന്നതു
  തെറ്റാണെന്നറിയുകയനിയാ!
  അഭിനന്ദനങ്ങള്‍!

  ReplyDelete
 15. @ zephyr zia,
  @ യൂസുഫ്പ,
  @ Shukoor,
  @ Naseef U Areacode,
  @ ചെറുവാടി,
  @ നാമൂസ്,
  @ രമേശ്‌അരൂര്‍,
  @ ബിന്‍ഷേഖ് ,
  @ പട്ടേപ്പാടം റാംജി,
  @ ഇസ്മായില്‍ കുറുമ്പടി (തണല്‍),
  @ ~ex-pravasini* ,
  @ ajith,
  @ appachanozhakkal,
  വായിച്ചതിനും,അഭിപ്രായങ്ങള്‍ അറിയിച്ചതിനും ഓരോരുത്തര്‍ക്കും
  സ്നേഹപൂര്‍വ്വം നന്ദി,ചൂണ്ടിക്കാണിച്ചകുറവുകള്‍ കാര്യമായിതന്നെ ഉള്‍കൊള്ളുന്നു,തിരുത്താന്‍ശ്രമിക്കാം,(ചില തെറ്റാലി പ്രയൊഗങ്ങള്‍ക്കും നന്ദി,അതിലേറെ സന്തോഷം)“മൂത്തവര്‍”വാക്കെന്ന് കരുതി അതിനും ഊറ്റം.!!
  അജിത് ഭായീ...,അപ്പച്ചനച്ചായാ..,
  കൊറ്റി പോയിട്ട് ഒരുപാറ്റയെ പോലും..ഒറ്റിയിട്ടില്ല കെട്ടോ..!!
  ഒരിക്കല്‍കൂടി നന്ദി.

  ReplyDelete
 16. കണ്ടു,,വായിച്ചു.

  ReplyDelete
 17. വായിച്ചു,ഇനി തെറ്റലു വേണ്ട :)

  ReplyDelete