കൌതുകമേറുമൊരു ഓര്‍മ്മച്ചിത്രം
കൌമാരമെന്നില്‍ വാര്‍ത്തിട്ട ഗാത്രം
തട്ടം തലോടി പറത്തുന്ന തെന്നലില്‍
മുട്ടൊളമെത്തും കറുത്തകൂന്തല്‍ !..
ചിറ്റിട്ട കാതിലെ പൂപ്പതി ച്ചോപ്പില്‍
കാറ്റിലാടും പോലെ *മാസമ്പറ!...
മിന്നെലെറിഞ്ഞു കൊണ്ടാ കഴുത്തില്‍
ഒട്ടിക്കിടക്കുന്നു *കൊരലാരവും!..
ചൊങ്കിലാ മാറത്ത് കാപ്പവന്‍ കോര്‍ത്തതും
ചങ്കേലസ്സും ചേര്‍ന്നതെന്തു ചന്തം!
കെങ്കേമമാണാ കരങ്ങളില്‍ പൊന്‍ വള
കൈവിരലോരോന്നിലും മോതിരം,
അരയിലഴകാര്‍ന്ന് വട്ടം പിടിയ്ക്കുമാ
വെള്ളിയരഞ്ഞാണില്‍ കല്ലൊളിയും,
വെണ്മയോലും വെള്ളക്കാച്ചി തന്‍ കാന്തിയില്‍
അലസമായി അതിലേറെ ആനന്ദമായ്..
ഊര്‍ന്നിറങ്ങുന്നപോല്‍ ചേരാതെ നില്‍ക്കുന്ന
വെള്ളി*ത്തൊരടിനും ശോഭയേറെ..
-------------------------------------------------------
*മാസം മ്പറ = ചന്ദ്രക്കലയുള്ള തൂങ്ങുന്ന കര്‍ണ്ണാഭരണം (മാസം പിറ)
*കൊരലാരം = കുരല്‍ഹാരം.
*തൊരട് = ഒരു അരയാഭരണം
-------------------------------------------------------------
വെറുതെ വരഞ്ഞു..
ReplyDeleteവെറുമൊരു കുത്തിവര.
പോസ്റ്റാനൊട്ടില്ലതാനും!
കുറച്ച് കുറിയ്ക്കാം എന്നുവച്ചു!..
കുറിച്ചപ്പോള്‍ കവിഞ്ഞപോലെ തോന്നി..
വരകവിഞ്ഞപ്പോള്‍.....
Vakkukalude kuthivara ishtamaayi. Oru vyathyasthatha anubhavikkanaayi
ReplyDeleteപഴയ കാലത്തെ സ്ത്രീകളെ ശരിക്കും വര്‍ണ്ണിച്ചു നന്നായി
ReplyDeleteകവിത അസ്സലായി!
ReplyDeleteകാച്ച് മുണ്ട് , കാതിലെ ചിറ്റ്, ചങ്കേലസ്, അരഞ്ഞാള്‍, കൊമ്പു മുറം(ഇത്താത്തയുടെ കയ്യിലുള്ളത്)മുതലായ വാക്കുകള്‍, ഇന്നത്തെ തലമുറയ്ക്ക് അന്യമല്ലേ?
ഇഷാക്കെ, നന്നായിപ്പറഞ്ഞു. അഭിനന്ദനങ്ങള്‍!
ഇതിനെ വെറുമൊരു കുത്തിവര ആയി കാണാന്‍ ഞാന്‍ തയ്യാറല്ല ഗ്രഹഭരണ രാക്ജി വല്ലുംമയുടെ സ്നേഹര്‍ദാമം മുഖം
ReplyDeleteനന്നായിട്ടുണ്ട്.....
ReplyDeleteവരയും വര്‍ണ്ണനയും വളരെ നന്നായി
ReplyDeleteവര കരകവിഞ്ഞപ്പോള്‍
ReplyDeleteഎഴുത്തൊഴുക്കിന്നേഴഴക്!
വല്ല്യുമ്മയും,ഉമ്മമ്മയും ഈ വേഷത്തിലായിരുന്നു.
തുണി വെള്ളക്കാച്ചല്ലായിരുന്നുന്നൊരു വെത്യാസം.
ചിറ്റും,കുമ്മത്തും,മാസമ്പറീം,
മുല്ല മൊട്ടും ഇളക്കത്താലിയും,
കൊരലാരവും സ്റ്റാര്‍ മാലയും,
അരഞ്ഞാളും,തൊരടും!
എത്ര പെട്ടെന്നാണ് കുട്ടിക്കാലത്തെത്തിച്ചത്.
മാസംപറയുടെയും,കൊരലാരത്തിന്‍റെയും ശെരിയായ
വാക്ക് ഇപ്പോഴാണ് അറിയുന്നത്,
നന്ദി.
:)
ReplyDelete@ സുജിത് കയ്യൂര്‍- കുത്തിവരക്കുള്ള ആദ്യാഭിപ്രായം!..നന്ദി.
ReplyDelete@ സാബിബാവ - വാക്കുകള്‍ക്ക് വഴങ്ങിയത് മാത്രമേ ആയിട്ടുള്ളു,പഴമകള്‍ ഇനിയുമേറെയുണ്ട്!!. നന്ദി പറയുന്നു.
@ appachanozhakkal - അപ്പച്ചനും ബോധിച്ചു ഇത്താത്താനെ..
അതെ,അച്ചായാ.. പുത്തന്‍ തലമുറക്ക് ഇതൊക്കെ തേഞ്ഞ് മാഞ്ഞകഥകള്‍ മാത്രം,സന്തോഷം പകര്‍ന്ന അഭിനന്ദനങ്ങള്‍ക്കും നന്ദി.
@ ayyopavam - കുത്തിവരയില്‍ വടക്ക്ണീലെ രാജാത്തിയെ കണ്ട
കൊമ്പത്തരത്തിനും നന്ദി,
@ Naushu,
@ ഇസ്മായില്‍ കുറുമ്പടി (തണല്‍)- നൌഷുവിന്റെ വരവിനും,ഇസ്മയിലിന്റെ തണലിനും നന്ദിയേറെ,
@ ~ex-pravasini* - സന്തോഷം, സൂരിത്തുണിയായിന്നു ഒരുനെലക്കും വരികളിലൊതുങ്ങിയില്ല,അങ്ങനെ വെള്ളക്കാച്ചിയാക്കി!. ഒരിക്കല്‍ ഒരുരാത്രി തെളിഞ്ഞദൂരക്കാഴ്ചനോക്കിനിന്നപ്പോള്‍ (റിയാദ്) കുട്ടികളോട് പറഞ്ഞു
അങ്ങിനെയായിരുന്നു എളക്കക്കൊരലാരമെന്ന്!..
കാസ് ലൈറ്റിന്റെ വെളിച്ചത്തിലുള്ള ഒരു പുതുക്കത്തിന്റെ ഓര്‍മ്മയി ല്‍കണ്ണാടിമാളികതട്ടമായിന്നു!..നന്ദി.
അഭിപ്രായങ്ങള്‍ നല്‍കുന്ന പ്രോത്സാഹനങ്ങള്‍ വിലപ്പെട്ടതാണ് !.
ഒരിക്കല്‍ കൂടി ഓരോരുത്തര്‍ക്കും നന്ദി.
@ moideen angadimugar
ReplyDeleteഅല്ല എപ്പളേ എത്തിയത്!!!?
സന്തോഷം.നന്ദി
കൊള്ളാം വരയും വരിയും (കൊരലാരം എന്തെന്ന് പഠിപ്പിച്ചതിന് നന്ദി.
ReplyDeleteനല്ല വരയും. അതിനൊത്ത കുറിയും.
ReplyDeleteഅധികം എന്തിനെ പറയണം ഞാന്‍..?????
മനോഹരം.,.!!
കുറികളൊക്കെ വരച്ചു തന്നു..
ReplyDeleteഇഷ്ടപ്പെട്ടു.
(വരയും വരിയും സിബുവിന് പഠിക്കാണോ ;)
ReplyDeleteനന്നായിട്ടുണ്ട് കേട്ടൊ..
ശരിക്കും ആ കാലം വീണ്ടും കൊണ്ട് വന്ന വരയും വരികളും
ReplyDeleteവര കവിഞ്ഞില്ല.. നന്നായി കെട്ടോ....
ReplyDeleteഒലയ്യയിലെവിടെയാ.. ?
ആശംസകള്‍
@ ajith , സാര്‍,അതാണ് കൊരലാരം!... നന്ദി ,സന്തോഷം,
ReplyDelete@ നാമൂസ്, നല്ലവരവ്. അത് മതി സന്തോഷത്തിന്!..
@ പട്ടേപ്പാടം റാംജി ,റാംജിജി കുറിക്ക് കൊണ്ട വര!അല്ലേ.?. നല്ല അഭിപ്രായത്തിനും സന്തോഷം, നന്ദി.
@ നിശാസുരഭി,നിശാസുരഭിയ്ക്കും നന്ദി,
@ Salam,അതൊക്കെയല്ലെ കാലം!.. നന്ദി അറിയിക്കുന്നു,
@ Naseef U Areacode, സത്യത്തില്‍ വരമുട്ടിയപ്പോള്‍ ഞാന്‍ കവിഞ്ഞത് എന്നായിരുന്നു.. ! ആ ഇനിയിപ്പൊ..
സന്തോഷം നസീഫ്,നന്ദി സ്വഗതം.
നല്ല വരികള്‍. സുന്ദരമായ വര്‍ണ്ണന.
ReplyDeleteമൻസന്റെ മനസ്സിൽ നിന്നും മറന്ന് പോവാത്ത ചിത്രം
ReplyDeleteവരച്ചിട്ട എഴുത്തും ചിത്രവും മനോഹരം!
ഇസഹക്കെ ,ഗംഭീരമായ വര്‍ണന....
ReplyDeleteഒരുപാട് ഉമ്മമാര്‍ ഓര്‍മ്മയില്‍ ഓടിയെത്തി...
വരയും വര്‍ണ്ണനയും തുടരുക.
ആശംസകളോടെ,
nallath....
ReplyDeleteവാങ്മയ ചിത്രവും വരച്ചിട്ട ചിത്രവും....രണ്ടും ഒന്നിനൊന്നു മികച്ചത്.
ReplyDeleteവരയും കുറിയും നന്നായി ..ആശംസകള്‍ .
ReplyDelete@ Akbar,
ReplyDelete@ OAB/ഒഎബി,
@ snehitha,
@ shabna,
@ sreee,
@ സിദ്ധീക്ക..,
പ്രോത്സഹനമാകുന്ന ഓരോഅഭിപ്രായങ്ങള്‍ക്കും നന്ദി.
ആഹാ.. കുഴപ്പമില്ലല്ലോ..!
ReplyDeleteവരക്കു മാർക്കുണ്ട്. പഴയ കലാകൌമുദി മറിച്ചപോലെ-
ReplyDeleteവരയാണിഷ്ടമായത്...
ReplyDeleteനല്ല റങ്കുള്ളൊരു ഖോജാത്തി തന്നെ ഓള്!. വരയും വിവരണവും അസ്സലായി.
ReplyDeleteനന്നായിട്ടുണ്ട്...
ReplyDeleteഎത്ര ഭംഗി ആയിരിക്കുന്നു...
ReplyDeleteനമ്പൂതിരിയുടെ വര പോലെ ഉണ്ട്...
എഴുത്തും അതുപോലെ തന്നെ സുന്ദരം.
ഇനിയും വരാം, ചിത്രങ്ങള്‍ കാണാനും എഴുത്ത് വായിക്കാനും.
:)