വേർപെടുത്തിയ കാഴ്ചകൾ

Friday, January 14, 2011

മാറാപ്പില്‍ ഉണ്ടായിരുന്നത് !

നീലമുറി 1986
ഏപ്രില്‍ 28 വ്യാഴം
മഹത്തായ മാസത്തിന്റെ ഔദാര്യമാണീ മദ്ധ്യാഹ്ന മയക്കം,ഈകട്ടിലീ ഭിത്തി ചേര്‍ത്തിട്ടത് ഈയുള്ളവന്റെ ശീലക്കേട് തന്നെയായിരുന്നു, ഏ.സി അതൊരിക്കലും ഞങ്ങള്‍ ഗള്‍ഫ് കാര്‍ക്ക് ഒരാഡംബരമല്ല സ്നേഹിതാ.ഈജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാല്‍ കാണുന്ന ഉഷ്ണകാലസൂര്യന്റെ തീഷ്ണമായ ചൂടും വെളിച്ചവും നരകചിന്തയുടെ വിഹ്വലതകളോളം എത്തിനില്‍ക്കുകയാണു.
നിന്റെ കത്ത് !.
പഞ്ചേന്ദ്രിയങ്ങളെ പോലും നിഗ്രഹിച്ച സ്വപ്നസമാനമായ ഈഅറബിനഗരത്തിലെ തടവുകാരനു(എണ്‍പതുകളിലെ പ്രവാസി)അതൊരുകവിള്‍ പീയൂഷമായിരുന്നു !.
ക്ഷേമം, അതൂഹിച്ചതായിരുന്നു അതെന്റെ പ്രാര്‍ത്തനയുടെ നിറമല്ലേ !?.
സര്‍വ്വാസര്‍വ്വങ്ങളുടെ രക്ഷകനു.സ്തുതികള്‍ ഒന്നല്ല ഒട്ടനവധിയാണു
പൂര്‍വ്വകാലം അറിയാതിഴഞ്ഞെത്തുകയായി, ആസൌഹ്ര്ദത്തിന്റെ സാന്ദ്രത ,
എന്തെഴുതണമെന്നല്ല,എന്തൊക്കെ എഴുതണമെന്നാണു , ആവെമ്പലില്‍ ഒക്കെ മറക്കുന്നു.
സ്നേഹിതാ , ഒരൊറ്റമറുപടി, എന്നും വരും,അതെപ്പോഴുമാവാം, ഇന്ന് അല്ലെങ്കില്‍ നാളെ അവസാനംചിലമ്പിച്ച മനസ്സിന്റെ തേങ്ങലാവാം ,ഇടറിയ മൊഴിയില്‍ ഞാന്‍പറയുന്നുണ്ട്
ഞാന്‍ വരും ,ഒരിക്കല്‍ കൂടിനമുക്കവിടെ ഒന്നിച്ചിരിക്കണം
ഒരുപാടാകുവോളം ഒരുപാടു പറയണം!.
ഇനിയും എഴുതാനായെങ്കില്‍
....................................................................................................................

മക്കള്‍ രണ്ട്പേരും പുതുവര്‍ഷത്തില്‍ സ്വന്തമായി ബ്ലോഗ് തുടങ്ങി,(http://www.risamaarifa.blogspot.com/)
(http://www.risamajumana.blogspot.com/) കാരണം മറ്റൊന്നുമല്ല.വരച്ചതൊക്കെ അവരും കമന്റ് പുഞ്ചക്കാരനും(കമന്റ്സ് എന്നുപറയാന്‍ അഞ്ചാറെണ്ണമുള്ളുവെങ്കിലും) ഞാനാണങ്കില്‍ വരച്ചതൊന്നും
ഒരുഫോട്ടോകൂടി എടുത്തുസൂക്ഷിക്കാന്‍ പറ്റിയില്ല,അങ്ങിനെയാണു ഇങ്ങിനെ ഒരുബുദ് ധി തോന്നിയത്,കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ കൊണ്ടുവന്ന പഴയ കാലസൂക്ഷിപ്പുകളില്‍ പെട്ട എന്റെകുത്തികുറിപ്പുകളും.അയക്കാത്ത കുറെകത്തുകളും ,
ഏതായാലും ബ്ലോഗുണ്ട് ,പോസ്റ്റാം എന്ന്കരുതി.ബുക്കൊക്കെയാണങ്കില്‍ പൂപ്പ് കേറി അവ്യക്തമായിത്തുടങ്ങി. പൂത്ത്പോകണ്ട പോസ്റ്റിക്കളയാം എന്ന് തീരുമനിച്ചതങ്ങനെയാണു
ഞാനൊരുപരസ്യക്കാരനായത് കൊണ്ട് മക്കളുടെ ബ്ലോഗിനു സൂത്രത്തില്‍ ഒരു പരസ്യവുമാകും
ഏത്...

3 comments:

  1. ഒക്കെ ഒറ്റയടിക്ക് പോസ്ടണ്ട.
    കുറേശെയായാല്‍ കുറേക്കാലം വായിക്കാലോ..
    മക്കളുടെ ബ്ലോഗ്‌ നോക്കിയിരുന്നു.

    ReplyDelete
  2. മക്കളുടെ ഇമ്മപറഞ്ഞതാണു
    നിങ്ങളുടെ അക്ഷരങ്ങളില്‍,പെണ്‍ മനസ്സിന്റെയാ സമാനത!
    മക്കള്‍ പരഞ്ഞു ,ഇത്ത പേരുകള്‍ പരസ്പരം മാറിയെന്ന്
    ആരിഫ മൂത്തവ്ല്,ചെറിയവള്‍ ജുമാന
    സന്തോഷം

    ReplyDelete
  3. മക്കളുടെ ഉമ്മാക്ക് എന്‍റെ സ്നേഹ സലാം..
    മക്കളുടെ പേരു മാറിപ്പോയല്ലേ..ഇനി ശ്രദ്ധിക്കാം..
    വളരെ സന്തോഷമുണ്ട്.

    ReplyDelete