ഒരുകൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു സഹധർമ്മിണി..
സ്വരുക്കൂട്ടിവച്ചത് കണ്ടപ്പോൾ വലിയമോൾക്ക് ഒരുപൂതി,വരച്ചാലോ...?
ഇളയവളും ഒരുങ്ങി...
വരമുട്ടിയ വരയനായൊരു തന്തമനം ഒരു ജെ.എസ്.ഇ.ബി കണക്കേ കോരിത്തരിച്ചു..! കാൻ വാസ് ആവശ്യത്തിനനുസരിച്ച് മുറിക്കുന്നതിനിടെ ഞാൻപറഞ്ഞു.. രണ്ട് മണിക്കൂറിൽ അധികമാവാൻ പാടില്ല!.
ഇത് വെള്ളരിയ്ക്കാപട്ടണമൊന്നുമല്ല ആകെയുള്ളഎക വെള്ളരിക്ക് വേറെ ചുറ്റുപാടുണ്ട്!
എന്നാൽ എന്റെ കാന്‍വാസിൽ ഇപ്പതന്നെ വരച്ചോ എന്നും പറഞ്ഞ് ഇളയവൾ ദൌത്യത്തില്‍ നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചു..!
നില്ക്കക്കള്ളികൾ മങ്ങിത്തുടങ്ങി! ഒരുകൈ നോക്കാൻ തന്നെ തീരുമാനിച്ചു..!
ബ്രഷെടുത്ത് സടകുടഞ്ഞു! പാലറ്റെടുത്ത് പെയ്ന്റെടുത്ത് പിന്തുണപ്രഖ്യാപിച്ച് വാമഭാഗവും..!
ഒന്നരമണിക്കൂറ് കൊണ്ട് തന്നെ പെയ്ന്റിങ് തയാര്‍...! അല്ലറചില്ലറതൊട്ട്തടവലുകൾ മാത്രമേ വേണ്ടൂ ഈ വെള്ളരിയും മാങ്ങയും കത്തിയും പലകയുമൊക്കെ ഇനിമുതൽ കാന്‍വാസിൽ ജീവിക്കും!
വലിയമകൾക്ക് അഭിമാനം !
ഇപ്പാനെപ്പോലെ ഞാനും വരച്ചു!
ചെറിയവൾക്ക് സങ്കടം എനിയ്ക്ക് തന്നെ വരച്ചാൽ മതിയായിരുന്നു!
തായ് മനം ആശ്വാസമരുളി..
നോക്ക് എത്ര നാളുകൾക്ക് ശേഷമാണു ഇപ്പ ഇതുപോലെ വരച്ച് കാണുന്നത്....!!
വല്ല്യപഴക്കമില്ലാത്തതൊന്ന് പോസ്റ്റാന്‍ ഇതെയിപ്പോള്‍ നിര്‍വാഹമുള്ളു..
കൊല്ലമൊന്ന് കഴിഞ്ഞു ഈകലാപ്രകടനം കഴിഞ്ഞിട്ട്.
പോസ്റ്റുമ്പോൾ ഒരുപുതുമയ്ക്ക് ഒരു അടിക്കുറിപ്പായിരുന്നു ഉദ്ധേശം, എഴുതി വന്നപ്പോള്‍ ഒരുവെടിക്കുറിപ്പായോഎന്ന് സംശയം..! ബോറടിപ്പിച്ചെങ്കിൽ സദയം മാപ്പ്...!
നന്നായി ..ഞാന്‍ കരുതി കഴിക്കാന്‍ ഇരിക്കാം എന്ന്..
ReplyDeleteഅപ്പൊ ഇത് കൂടു കറി ആണോ?ശരിക്കും സൃഷ്ടി ആരുടെ ?
അടികുറിപ്പിലും നല്ലത് ഈ വെടിക്കുറിപ്പ് തന്നെ....അഭിനന്ദനങ്ങള്‍
വീണ്ടും പോരട്ടെ..കഴിക്കാന്‍ ഞങ്ങള് തയ്യാര്‍...ബുലോകത്ത് ഉള്ളവര്‍ നല്ല വിരുന്നുകാര്‍ ആണ് കേട്ടോ...
നല്ലവരവിന് നന്ദി,നല്ല നല്ല പറച്ചിലുകള്‍ക്കും!
ReplyDeleteഅല്ല,കൂട്ട്കറിയല്ല! അവ്യക്തത മനസിലാക്കുന്നു
ഇത് എന്റെ വരതന്നെ,മകള്‍ വരച്ചത് മകളുടെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാം (www.risamaarifa.blogspot.com)
സന്തോഷം,സ്വാഗതം.
ചിത്രവും വെടിക്കുറിപ്പും ഒന്നിനൊന്നു മെച്ചം.
ReplyDeleteകത്തിയും മാങ്ങയും വരച്ചതാണെന്ന് തോന്നുന്നെയില്ല..
എല്ലാ വരക്കു പിന്നിലും എന്തെങ്കിലുമൊക്കെ പറയാനുമുണ്ടാകും.അത് കൂടി പറഞ്ഞുള്ള ഇതുപോലത്തെ ചിത്ര പോസ്റ്റുകള്‍ക്ക് ഒന്ന് കൂടി മാറ്റ് കൂടും.
ഇനിയുള്ള ചിത്രങ്ങള്‍ക്കൊപ്പം നല്ല നല്ല "വെടിക്കുറിപ്പു"കളും പോരട്ടെ..
ഭാവുകങ്ങള്‍..
ഇനി മോളാ.. ഉപ്പയാ..ഒന്നാം സ്ഥാനത്ത് എന്നൊന്ന് നോക്കട്ടെ..
പച്ചക്കറിയെങ്കില്‍ പച്ചക്കറി... ഈ വര അപാരം.
ReplyDeleteവെള്ളരിയും മാങ്ങയും കത്തിയും പലകയുമൊക്കെ ഇനിമുതൽ കാന്‍വാസിൽ ജീവിക്കും!
ReplyDeleteവരാന്‍ പോകുന്നതിനെക്കുറിച്ച് പറഞ്ഞതാണോ!
വെള്ളരിക്ക നല്ല മൂപ്പായിട്ടുണ്ട്.
മാങ്ങ കൂടുതല്‍ പുളി ഉള്ളതാണല്ലോ.
തക്കാളി അധികം പുറത്ത് വെക്കണ്ട,ചിലപ്പോള്‍ ചീയും.
കത്തി കത്തിനില്‍ക്കുന്നു.
ശരിക്കും ചിത്രം കാണുമ്പോള്‍ ഇത് പോലെ തോന്നുന്നു.
അതാണ് വരയുടെ കഴിവ്.
മുൻപ്രവാസിനി,
ReplyDeleteമാറ്റ്കൂട്ടാൻപോന്നമുടങ്ങാത്തവരവുകൾക്ക്,പ്രോത്സാഹനത്തിനും സന്തോഷത്തോടെ നന്ദി.
------------------------------------------
അജിത് സാർ, അതെ, ഒരുമരുപച്ചക്കറി..!
സന്തോഷം,നന്ദി.
------------------------------------------
റാംജി ജി,
ശരിയാണു അങ്ങിനെ ഒർമ്മിച്ചത് താൻകൾ സൂചിപ്പിച്ചപ്പോഴാണു.! പോക്ക് കണ്ടിട്ട് അങ്ങിനെ തോന്നായ്കയില്ല!
വരവും വർത്തമാനങ്ങളും ആത്മവിശ്വാസമേറ്റുന്നു!
വരിക,പറയുക!
നന്ദി,നമസ്കാരം.
നല്ല വരയും എഴുത്തും ഇനിയും വരക്കൂ
ReplyDeleteചിത്രമെഴുത്ത് നന്നേ ബോധിച്ചിരിക്കുന്നു. അടിക്കുറിപ്പും ഭേഷായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
ReplyDeleteഇവിടെ വരാന്‍ ഞാനല്പം വൈകിയെന്നു ബോധ്യമായി. വിരോധം ഇല്ലാന്നു ച്ചാല്‍ ഞാനും കൂടെക്കൂടുന്നു.
ഇസ്ഹാക്ക് ഭായ്, വരച്ചത് പോസ്റ്റിനു താഴെ കാണുമെന്നാണ് വിചാരിച്ചത്, കാരണം വരച്ചത് മുകളില്‍ കണ്ടപ്പോള്‍ ഒറിജിനല്‍ ആണെന്ന് തോന്നിപ്പോയി..അപാരം..വെടിയും വരയും ...!
ReplyDeleteആശംസകള്‍...നമ്മളും ഒപ്പ് വെക്കട്ടെ...!
This comment has been removed by the author.
ReplyDeleteമക്കളെ.... "ഇതൊക്കെയായിരുന്നു നേരത്തെ ഞങ്ങളുടെ ഊണ്‍ മേശകളിലെ വിഭവങ്ങള്"{..!!!
ReplyDeleteനല്ല വരയും വരയ്ക്കൊത്ത കുറിയും..!!
സാബിബാവ,വരവിനും കമന്റ്സിനും നന്ദി,
ReplyDelete------------------------------------------
അപ്പച്ചോ..അപ്പച്ചനിതെന്തോന്ന് പറച്ചിലാ പറഞ്ഞെ..!?
എപ്പൊ വേണേലും അപ്പച്ചനുവരാം.
സന്തോഷം.
-----------------------------------------
ഐക്കരപ്പടിയന്‍, വരക്കും,വെടിക്കും ഈഒപ്പ്
ഒരു പ്റോത്സാഹനം തന്നെയാണു, നന്ദി,സ്വഗതം.
------------------------------------------------ moideen angadimugar @ സ്വാഗതം.
-------------------------------------------
നാമൂസ്@
ഒരുനാമൂസും കാട്ടാതെ പറഞ്ഞ നല്ലവാക്കിനു നന്ദി.
വര നന്നായി, കുറിയും നന്നായി. ഇതൊന്നും കഴിക്കാനുള്ള തലവര ഞങ്ങള്‍ക്കില്ലാതായി
ReplyDeletevalare nannayittundu..... aashamsakal.....
ReplyDeleteനന്ദി,നമസ്കാരം.
ReplyDeleteReceived your picture as well as "Adikkurippu". It is very interesting. I got this trhough one of my friend Mr.Appachanchettan. Plesase include me also.
ReplyDeleteYours
Sathyan
അത്യുഗ്രന്‍...ദൈവത്തിന്‍റെ വരദാനം...
ReplyDelete