വേർപെടുത്തിയ കാഴ്ചകൾ

Wednesday, January 19, 2011

പോയത്തം

നിലമ്പൂര്‍ (പാട്ടൂർ)

തിട്ടമായ് ഓര്‍മ്മയുണ്ടിന്നും
പാട്ടൂരിന്റെ ഓര്‍മ്മകള്‍
രാത്രി തോരുമ്പോളെന്നും
തിരക്കിൽ പറന്നമുടിയുമായി
കോലോപാതയിലൂടെ

എത്താറുണ്ടായിരുന്നു ഞാന്‍
വണ്ടിത്താവളത്തിലെത്തിയാല്‍
ഇരുപതു പൈസക്കു വറുത്തകടല
അല്ലങ്കില്‍ മട്ട് നീന്തുന്ന
ഒരു ഗ്ലാസ്സ് വെളുത്ത വെള്ളം

തൊണ്ടയില്‍ പൌരുഷത്തിന്റെ
മുഴയനക്കത്തിനൊപ്പം
മണ്‍കുടത്തില്‍ ചുണ്ണാമ്പ് കൊണ്ട്
കോറിയിട്ട മലയാളം
നാടന്‍ മോരുംവെള്ളം

പച്ചമുളകിന്റെ
 ചതഞ്ഞ പുറം കുപ്പായം
ചുണ്ട് കൊണ്ട് മാത്രം തുപ്പുമ്പോള്‍
ബീഡിക്കറയില്ലായിരുന്നു ചുണ്ടില്‍
ഇടവഴിതാണ്ടി
പതിനെട്ടാം പടിക്കിപ്പുറം
ആട്ട്കല്ലിന്റെതാളത്തിനൊപ്പം
പത്മനാഭ സ്വാമിയുടെ
ഉടല്‍ പകുത്ത  പൂണൂല്‍

നേട്ടമായ്ഓര്‍ക്കാറുണ്ടിന്നും
പാട്ടൂരേ നിന്റെ
നെട്ടോട്ടത്തിന്റെ
മൃദുലസ്പന്ദനങ്ങള്‍

(പാട്ടൂര്‍: പാട്ടുത്സവത്തിനു പ്രശസ്തമായ നിലമ്പൂര്)
-------------------------------------------------------------------------------

പ്രവാസത്തിന്റെ പ്രാരംഭ (പ്രാരാബ്ദ്) കാല സൂക്ഷിപ്പുകളിലൊന്നു കൂടെ
സഹിക്കുക,സഹകരിക്കുക
ഇനിയൊരു വരയാവാം എന്ന് കരുതിയതായിരുന്നു, വരച്ചു സാൻകേതികം
തടസ്സപ്പെടുത്തിയ അതിന്റെ വരവോളം ഈ വറുതിയോട് പൊറുക്കുക!
കവിത + POEM = പോയത്തം

8 comments:

 1. നിലമ്പൂര്‍ പാട്ട് ഇതു വരെ കണ്ടിട്ടില്ല.
  ആ വഴിക്ക് കഴിഞ്ഞ ദിവസം യാത്രചെയ്തപ്പോള്‍ ട്രാഫിക്‌ കുടുക്കില്‍ ചിലതൊക്കെ കണ്ടു..

  കവിത പഴയതാണെങ്കിലും,,കോവിലകം പോലെ മനോഹരം.(രണ്ടും പഴയാതാണല്ലോ..?)

  ReplyDelete
 2. ~ex-pravasini* എഴുത്തെല്ലാം പഴയത് തന്നെ! 85-90 വരെയാണുഎഴുത്തിലധികവും എഴുതിയത്!
  ഒരുപാട്ടേ ഞാനും കണ്ടിട്ടൂള്ളു- വളരെ നന്ദിയുണ്ട്..

  അജിത് സാർ..
  നന്ദി പറയുന്നു..

  ReplyDelete
 3. [im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]

  ഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!

  ReplyDelete
 4. ഒരിക്കൽ മാത്രം കണ്ടിട്ടേയുള്ളു.

  പഴയ കാല പാട്ടുത്സവം ഒർജിനൽ:

  ഭകതി പൂർവ്വം പാട്ട് കാണാനായി ഏതാനും ചിലർ.

  കുട്ടികൾക്കുത്സവം ഏന്തൂഞ്ഞാൽ, മരണക്കിണർ, സർക്കസ്.

  യുവാക്കൾക്കുത്സവം ‘കണ്ടാരൂപം കണ്ടാലാരും മുണ്ടരുതെ’(കാബറേക്കുമപ്പുറം)

  കൌമാരക്കാർക്കുത്സവം പെണ്ണുങ്ങളെ തോണ്ടൽ, ചന്തിയിൽ, മു-മേൽ...
  ആദിവാസികൾക്ക് ദിവ്യമെന്ന് കരുതപ്പെടുന്ന ചോറ് പിന്നെ കള്ള്.

  നേരമില്ലാത്ത നേരത്ത് ഹൌസ് ഫുൾ സിനിമ.

  പിന്നെ വേശ്യകളുടെ റേറ്റ് രണ്ട്/ അഞ്ച് രൂപ കൂടും.

  നൂറുക്കണക്കിന് ഉച്ചഭാഷിണിയിൽ കൂടിയുള്ള പരസ്യകോലാഹലങ്ങൾക്കിടയിലെ കോലോപാതയിൽ നിന്നും പൊടിയിൽ കുളിച്ച ഈത്തപ്പഴവും അലുവയും കൊണ്ട് പിറ്റേന്ന് രാവിലെ വീട്ടിലേക്ക്.

  ReplyDelete
 5. സ്വാഗതം ഒ എബി,

  അവനവന്റെ പാട്ട്നു പോവാന്‍ ഒരു പാട്ട് അല്ലേ?!.
  സത്യത്തില്‍ കോവിലകത്തിന്റെ പാട്ടം സ്വരുക്കൂട്ടലാണു
  ഈ പാട്ടായത്.എല്ലാപാട്ടും ശ്രാവ്യമാവുമ്പോള്‍
  നിലമ്പൂരെ പാട്ട് ദ്രശ്യമാകുന്നു!??.
  നന്ദി പറയുന്നു താങ്കള്‍ക്കും ,പിന്നെ മലയാളിയ്ക്കും!.

  ReplyDelete
 6. വളരെ നന്നായിട്ടുണ്ട്

  ReplyDelete
 7. സന്തോഷം ശ്രീ ! സന്തോഷം!

  ReplyDelete