വേർപെടുത്തിയ കാഴ്ചകൾ

Wednesday, January 26, 2011

പരദേശക്കുറിപ്പ്

കിനാക്കള്‍
കുന്നിക്കുരുവിന്‍ കൊച്ചു കിനാക്കള്‍
നിറച്ച നിന്‍ കുറി വന്നപ്പോള്‍
നിറഞ്ഞൊരുള്ളം പിടിച്ചു നിര്‍ത്തി
ഇരുട്ട്യനട്ടഹസിച്ചപ്പോള്‍
പെരുത്ത വേനലതൂറ്റിയ കോട്ട-
പ്പുഴയെന്നുള്ളില്‍ തേഞ്ഞപ്പോള്‍
അമ്പാഴങ്ങേ  അമ്പടി നീയും
അമ്പേ നാടു വെടിഞ്ഞപ്പോള്‍
അമ്പിളിയോലും മധുരപ്പുളിയും
ആവഴി പോയി മറഞ്ഞപ്പോള്‍
ഈമിഴി പെയ്യുന്നയ്യോ കരളും
ഇരുട്ട്യനെപ്പോലലറുന്നു
വരണ്ടു ചങ്കും കോട്ടപ്പുഴപോല്‍
വിരണ്ടു പോയെന്‍ കനവുകളും
കുന്നിക്കുരുവിന്‍ കൊച്ചു കിനാക്കള്‍
നിറച്ച നിന്‍ കുറി വന്നപ്പോള്‍
----------------------------------------
   ഇന്നും  മുറപ്രകാരം പോസ്റ്റേണ്ടുന്ന സുദിനം,മാറാപ്പഴിച്ചു തപ്പി,ഇങ്ങനെയൊന്ന് !...
കൂടുതല്‍ ആലോചിക്കുന്നില്ല ..ഏറ്യാ മൂന്ന് അല്ലങ്കില്‍ നാല് ! നന്ദിപ്രകാശനം, അങ്ങനെ ആകെമൊത്തം ടോട്ടലായിട്ട്  കിട്ടാന്‍ പോകുന്ന അഭിപ്രായങ്ങളുടെ എണ്ണം ഒരുകൈയ്യിലൊതുങ്ങും!..
രണ്ട് കൈയ്യും കൂട്ടിപ്പിടിച്ച് ഞാനെണ്ണും , പത്താകുകയും ചെയ്യും!.
കൂട്ടത്തിലൊരു കൂപ്പുകൈയ്യും!
സ്വാഗതം!..
ഒരിക്കല്‍ കൂടി ഒരുസമര്‍പ്പണം!
അതെ, പരദേശത്തിന്റേ പഴയ പ്രകോപനങ്ങള്‍ , പ്രലോഭനങ്ങള്‍ ,പ്രചോദനങ്ങള്‍!..

   പ്രശാന്തമായ വര്‍ത്തമാനകാല  പകര്‍ത്തെഴുത്തിനു ഇരട്ടി മധുരം തോന്നുന്നു !.
ബിസ്മില്ലാ....





18 comments:

  1. അപ്പോ പോസ്റ്റ് ചെയ്യാനൊരു ദിവസം പ്രത്യേകം സെലക്ട് ചെയ്തിട്ടുണ്ടോ? ഈണത്തില്‍ ചൊല്ലാവുന്ന ഈ കവിത കൊള്ളാല്ലോ. പിന്നെ “ഇരുട്ട്യന്‍” എന്ന വാക്കങ്ങ് ദഹിക്കുന്നില്ല. പ്രാദേശികപ്രയോഗമാണോ?

    ReplyDelete
  2. അതെ സർ,പ്രാദേശികം തന്നെ,ഹരിത ഗാംഭീര്യത്തിന്റെ പച്ചപ്പെരുമ പറഞ്ഞിരുന്ന,നാട്ടിലേ ഒരുമല.
    "ഇരുട്ട്കുത്തിയ"
    എന്നത് ലോപിച്ചാവാം ഇരുട്ട്യനായത് എന്ന് അനുമാനിക്കേണ്ടിവരും!.

    ആദ്യത്തെ നന്ദിയും സസ്നേഹം പറയുന്നു,

    ReplyDelete
  3. ഗൃഹാതുരത്വം വിതുമ്പുന്നുണ്ടല്ലോ വരികളില്‍..
    ഒരീണത്തില്‍ ചൊല്ലാന്‍ പറ്റുന്ന കവിത.

    ReplyDelete
  4. ഒരുപത്തൊൻപതുകാരന്റെ വിതുമ്പൽ! തിരക്കി(?)ൽ
    ഇന്നതൊക്കെ കൈമോശം വരുന്നു !?

    സ്നേഹിതാ..
    സന്തോഷത്തോടെ സ്വാഗതം!

    ReplyDelete
  5. ഗൃഹാതുരത്വം നന്നായി!
    ആശംസകള്‍

    ReplyDelete
  6. മാറാപ്പഴിച്ചു തപ്പുംപോള്‍ കിട്ടുന്ന ഈ കുന്നിമണികള്‍ മനോഹരം!!!
    നല്ല താളത്തില്‍ ചോല്ലാവുന്ന കവിത.

    ReplyDelete
  7. വാഴക്കോടന്‍,സ്വാഗതം,സന്തോഷത്തോടെ നന്ദി.
    ~ex-pravasini*അഭിപ്രായങ്ങള്‍ അഭിമാനംനല്‍കുന്നു!
    സന്തോഷം,നന്ദി.
    എന്തേയ്!!?..
    പോസ്റ്റാന്‍ വൈകുന്നെങ്കില്‍,വല്ലകറൂത്തയോ,കായിക്കറിയോ ഫോട്ടം പുടിച്ച് പോസ്റ്റീന്ന്.!!.

    ReplyDelete
  8. ഇവിടെത്തി ട്ടോ. ഇനിയും വരും.
    പക്ഷെ കവിതക്ക് ഞാന്‍ അഭിപ്രായം പറഞ്ഞാല്‍ അഹങ്കാരമാവും.
    എന്നാലും ഒരു നാടന്‍ ടച്ചുള്ള വരികള്‍ ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  9. ചെറിയൊരഹങ്കാരമൊക്കെ ആയിക്കോട്ടെ അനിയാ..!
    ഉയര്‍ങ്ങള്‍ താണ്ടാന്‍ ഒരുതാങ്ങാവാന്‍ മാത്രം.
    നന്ദി.

    പണ്ടിവനൊരു വരിയാലൊരു പുഴയെ
    വര്‍ണ്ണിച്ചതു ഞാനോര്‍ക്കും നേരം!!!
    അതൊക്കെ അന്തകാലം!പായാരത്തിന്റെ മണലൂറ്റലില്‍ വരണ്ടുണങ്ങി!?.
    പഴയ താളിക്കടലാസുകളില്‍ നിന്നുംഎടുത്ത്അല്ലറചില്ലറ മേയ്ക്കപ്പില്‍ ബൂലോകപ്പരപ്പിലേക്ക് മേയാന്‍ വിടുന്നു!?
    ഐഡിയ!കാന്‍ ചേയ്ഞ്ച് യുവര്‍ ലൈഫ്!!?..
    സ്വാഗതം,സുസ്വാഗതം.

    ReplyDelete
  10. അങ്ങനെ ഇസ്ഹാക്ക് ഭായി പറഞ്ഞപോലെ കറൂത്തയും കായിക്കറിയുമൊന്നുമല്ല കെട്ടോ പോസ്റ്റിയത്.ഒരു ഉശിരന്‍ പോസ്റ്റ് തന്നെ ഇട്ടിട്ടുണ്ട്.
    നന്ദി.

    ReplyDelete
  11. ഗൃഹാതുരത്വം മനോഹരമായി കോറിയിട്ടിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  12. മുൻപ്രവാസിനിയുടെ ഒരുപോസ്റ്റിനു ഹേതുവാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്!കുളം കുളമാകാതെ ശുഭമായപോലെ ഈ പേസ്റ്റ് പോസ്റ്റും(പ്പുമ്മളു)ഗംഭീരമാകട്ടേ.. എന്നാശംസിയ്ക്കുന്നു.
    ------------------------------------
    ഇസ്മയിൽ ചെമ്മാട്!
    സന്തോഷം അറിയിയ്ക്കുന്നു,
    സ്വാഗതമരുളുകയും ചെയ്യുന്നു.

    ReplyDelete
  13. ഇപ്പോള്‍ ചിലതെന്കില്‍ അല്പം കൂടി നീളുമ്പോള്‍ എല്ലാം കിനാക്കളാകുന്ന കാലം വിദൂരമല്ലെന്ന് അനുമാനിക്കാം. ലളിതമായ എഴുത്തിന്റെ ഭംഗിയും ചൊല്ലാനുള്ള ഓളവും കവിത നന്നാക്കി.

    ReplyDelete
  14. അങ്ങിനെയാവാതിരിക്കട്ടേ എന്ന് വെറുതേ സ്വപ്നംകാണാം!.
    വന്നതിനും പറഞ്ഞതിനുമൊക്കെ നന്ദി,
    വരാനും വിലപ്പെട്ടത് പറയാനും സന്തോഷത്തോടെ സ്വാഗതം.

    ReplyDelete
  15. ഒരു ഭീഷണിക്കത്ത് :

    ഇങ്ങനെയൊക്കെ മനോഹരമായി എഴുതാനും വരക്കാനും അനുഗ്രഹീതനായ താങ്കള്‍
    ഇവയൊക്കെ പഴയ മാറാപ്പുകെട്ടിലോളിപ്പിച്ച് വെക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണു..

    ഒഴുക്കും ശാലീനതയും നിറഞ്ഞും തുളുമ്പുന്ന ഈ വരികളില്‍
    ഒളിപ്പിച്ച് വെച്ച ഗൃഹാതുരതയുടെ
    വല്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ തെളിഞ്ഞു കാണുന്നുണ്ട്..

    നീണ്ട പ്രവാസം സമ്മാനിച്ച ആ വേപഥു ചെറുതല്ല തന്നെ..
    നാട് എന്ന കണ്‍സെപ്റ്റ് ..അത് നല്‍കുന്ന മനസ്സിലെ നീറുന്ന ഒരു സുഖം..
    അവയെ വരയിലൂടെ.. വര്‍ണ്ണങ്ങളിലൂടെ.. മനോഹരമായ വരികളിലൂടെ
    പുതിയ തലത്തിലേക്ക് പറിച്ചു നടാന്‍ ഒരു തികഞ്ഞ കലാകാരനായ അങ്ങേക്കാവും ..

    സജീവമാകുക..
    വരികള്‍ നമ്മുടെ ഇടവഴികള്‍ താണ്ടി..
    കുന്നിന്‍ പുറവും കടന്ന്..
    അകലെ തോണിക്കടവും കടന്നങ്ങനെ....പോകട്ടെ...

    (( ഫോര്‍ വേഡ് ഈ മെയില്‍ ചെയ്താല്‍ കുറേയൊക്കെ കമന്റുകള്‍ ക്ഷണിച്ചു വരുത്താന്‍ കഴിയും..
    പക്ഷേ അങ്ങേക്കതിന്റെ ആവശ്യമില്ല തന്നെ..
    പൂവിള്ളിടത്ത് പൂമ്പാറ്റ പറന്നെത്താതിരിക്കില്ല.....))

    ReplyDelete
  16. ആരവിടെ ..!
    ഭീഷണിയിലും സ്നേഹമോ.!!??
    പിന്നെന്തൊക്കെ പാടിനടക്കുന്നുണ്ട് പാണന്‍!!?

    സന്തോഷം നൌഷാദേ..(ഭീഷ്ണാചാര്യര്‍),
    നല്ലവാക്കിനും നോക്കിനും നന്ദി.

    ReplyDelete
  17. എല്ലാമുണ്ടെന്ന ഭാവത്തോടെ പെരുമ്പറ കൊട്ടി നടക്കുന്ന ഞാനതിശയപ്പെടുന്നു! രചനാവൈഭവത്തിനുടമകൾ അതുകൾ മനസ്സിലൊ കടലാസിലൊ ഒളിപ്പിച്ച് വെറും പുറം തോടുമായി നടക്കുന്ന വിഡ്ഢിത്തമോർത്ത്!

    കമന്റ്സുകളുടെ എണ്ണം നോക്കി എഴുത്തുകാരനെ പുകഴ്ത്താൻ മാത്രം വിഡ്ഡിയല്ല ഞാൻ!!
    ഞങ്ങൾക്ക് കണ്ടേ/ വായിച്ചേ പറ്റൂ ‘-കൊച്ചു കിനാക്കള്‍
    നിറച്ച നിന്‍ കുറി’!!!

    }പഴുത്തക്കന്റെ ഒരെത്ത് കിട്ടി.മതിയായില്ല.
    കുട്ട്യാണെങ്കി നൊലോളിച്ചാൽ
    ഇമ്മ ഒരു ചൊളേം കൂടെ തന്നേനെ.
    ഇത്പ്പൊ കൂട്ടിയും അല്ല ഇമ്മയും ഇല്ല{

    ReplyDelete
  18. ഒരു മടലുകണ്ട്നോക്ക്യേതാ..!
    ഒരു മെഡലുപോലെ തങ്കരിച്ചു വെക്കുംഞാനത്..!

    ReplyDelete