വേർപെടുത്തിയ കാഴ്ചകൾ

Wednesday, February 02, 2011

പോസ്റ്റാനൊരു പോസ്റ്റ്..!

ഹുസ് നുൽ ജമാൽ

വട്ടുള്ള അറബികൾ
*മാശും തരീഖിലൂ-
ടൊറ്റയ്ക്ക് ഞാനും‌
നടന്നു മൌനം!.

ജപമാല വീശിയോരോന്ന്
കൊറിച്ചവർ
പാറുന്നു കാറിലും
കാറാതെയും.!

*ബക്കാല പലതും
കടന്നു ഞാൻ നോക്കവെ
ബഹളങ്ങളൊക്കെയും
ദൂരെയിപ്പോൾ!

കണ്ടിരു നയനങ്ങള്‍
ഉടലൊരു സത്വം പോൽ
ഇരുകൈയ്യിൽ കീസിലെ
പാമ്പേഴ്സും *ഖുബൂസും
മൂക്കിന്റെ താഴെയാ
ചുണ്ടിൻ *മകാനിലായ്
*അല്കിന്റെ നുരയൊന്നു
വീർത്തു പൊട്ടി
ഹീലിട്ട ഫീലേതുമില്ലാതെ
*കോയീസായ്
മന്ദമായ് എന്തൊരു
ചന്തമാണാനട!
------------------------------------------------------------------------------------------------
*മാശും തരീഖിലൂടെ = നടക്കുന്ന വഴിയിലൂടെ/*ബക്കാല =പലചരക്ക്കട /
*ഖുബൂസും = അറബിറൊട്ടി / *മകാനിലായ് = സ്ഥാനത്തായ് / *അല്കിന്റെ = ച്യുയിംഗത്തിന്റെ
*കോയീസായ് =നന്നായി (പിന്നെ ഞാനൊരു മലയാളിയാ‍ണ്..!)
--------------------------------------------------------------------------------------------------
ജാമ്യാപേക്ഷ.,
       അക്രമാദിത്യന്‍ പതിവുപോലെ മാറാപ്പഴിച്ച്  ഒരുപോസ്റ്റുമിറക്കി ഫൂലോഗം ലച്ചിയമാക്കി നടക്കവെ മൊബൈലിലൊരു സന്ദേശത്തിന്റേ മണിഗീതം , സെല്‍ഫോണിന്റെ സ്ക്രീനിലെ കുഞ്ഞക്ഷരങ്ങള്‍ ഇങ്ങനെ..
 കാലം 1985,
പ്രവാസത്തിന്റെ പരീക്ഷണഘട്ടം,നിക്കാമയും നടക്കാമയുമായ പച്ചപുസ്തകം കരഗതമായിട്ടേയുള്ളു, കൂട്ട്മുറിയാന്മാരായ കുടുംബനാഥരുടേ കുനിഞ്ഞ് കൂടിയുള്ള കത്തെഴുത്ത് രാവുകളില്‍ നാലന്‍ഞ്ച് പേര്‍ വട്ടത്തിലും,നീളത്തിലും വലിച്ച് തള്ളുന്ന നാടന്‍ ബീഡിമുതല്‍ മൂന്നഞ്ച് (നഞ്ച്= വെഷം) വരെയുള്ളബ്രാണ്ട് വൈവിദ്ധ്യങ്ങളുടെ ധൂമശേഖരത്തില്‍ വീര്‍പ്പ് മുട്ടുമ്പോള്‍ എങ്ങിനെ ഞാനും എഴുതാതിരിയ്ക്കും!?. ഞാനും എഴുതി കണ്ണില്‍ കണ്ടതൊക്കെ,ഓലെന്നെ ഒരുവലിക്കാരനുമാക്കി!
അവസാനം വലിനിര്‍ത്താന്‍ വേണ്ടി വരയും വായനയുമൊക്കെ നിര്‍ത്തിയ വീരചരിതം എന്റെ ഭാര്യക്കും മക്കള്‍ക്കും മാത്രമേ അറിയൂ..

       നഗ്നകാലികളുടെ നാട്ടില്‍നിന്നും വന്ന (അന്നൊന്നും എന്റെകാലില്‍ ആരുടെ ലൂനാറ് എന്ന്തീരുമാനിച്ചിട്ടില്ല) എനിയ്ക്ക് ഹൈഹീലേറിയമങ്കയുടെ കീസാപ്പുമായുള്ള ഗമനം കണ്ടപ്പോള്‍ ഹാര്‍ഡ് മനസില്‍  ഓട്ടൊ സേവായ ഒരുചിന്ന ചിത്രം പുകമുറിയില്‍ പൊടിപ്പും തൊങ്ങലും വെച്ച് സംഭവിച്ചതാണുആദ്യം കാണുന്ന മുറിവരികള്‍!!.

        പോസ്റ്റിനെക്കാളും ബല്യ വിവരണം ! കൊളമാക്കണ്ട !  എന്നും പറഞ്ഞ് നല്ലപാതി..
ആറ്മണിച്ചാ‍യയും  വച്ച് പോയത് അറിഞ്ഞില്ല !

         വീടും,നടന്ന് കണ്ടനാടും,നിലമ്പൂരും,പഠിക്കാന്‍ വേണ്ടിക്കണ്ട കൊറച്ച് കോഴിക്കോടുമല്ലാതെ ഈഊരുതെണ്ടാത്തവന്റെ ഭാണ്ഡത്തില്‍ ഇതില്പരം മറ്റെന്തുണ്ടാവാന്‍..!?.

14 comments:

  1. ഇങ്ങളുടെ വര മാത്രല്ല, വരികളും കൊള്ളാലോ കോയാ..
    ഗവിത കലക്കീട്ടോ..


    നമ്മുടെ ഭൂലോക കവിതാനിരൂപകരെ
    കാണുമ്പോള്‍ ഒന്ന് മാറിയേക്ക് ,
    അല്ല പിന്നെ... ഹായ് കൂയ് പൂയ്!

    ReplyDelete
  2. അറബിമലയാളപ്രവാളം കൊള്ളാം..വൃത്തം ശരിയായോ ആവൊ?

    ReplyDelete
  3. എനിക്കു തന്റെ ചിത്രങ്ങളാണ് കൂടുതലിഷ്ടം!
    കവിത നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
    ചിത്രകല നഷ്ടപ്പെടുത്തല്ലേ...

    ReplyDelete
  4. ഹി ഹി കവിത കൊള്ളാം.

    ReplyDelete
  5. ചിതറി കിടക്കുന്ന വിചാരങ്ങള്‍ ഇങ്ങനെ
    തന്നെ ആയത്തില്‍ കുഴപ്പം ഇല്ല.പദ്യവും
    ഗദ്യവും ജീവിതത്തിന്റെ ചില പേജുകള്‍ തന്നെ..
    പദ്യം അറബി പടങ്ങളുടെ ത്ര്‍ജമയോട് കൂടി
    ആയിരുന്നെങ്കില്‍ അര്‍ഥം മനസ്സിലാകി
    മറ്റുള്ളവര്‍ക് വായിക്കമായിരുന്നു.ആശംസകള്‍.

    ReplyDelete
  6. പദ്യവും ഗദ്യവും (ചിത്രവും) കൊള്ളാം

    ReplyDelete
  7. പാട്ടും കൊള്ളാം,,അതിനുള്ള കൂട്ടും കൊള്ളാം.
    പാട്ടിന്‍റെ ഇശല്‍ ഏതാണ്.
    ഇസ്ഹാഖ് ഭായിയുടെ എഴുത്തിനൊരു പ്രത്യേകത ഉണ്ട്.
    പ്രാസമൊപ്പിച്ചുള്ള വാക്കുകള്‍ കൊണ്ടൊരു കളി!
    ചിലതൊക്കെ ഒന്ന് കൂടി വായിച്ചാലേ..മനസ്സിലാവൂ..
    എന്‍റെ ഉപ്പയും പ്രാസത്തിന്‍റെ ആളാണ്‌.

    വിക്രമാദിത്യനൊരു പിന്‍ഗാമി!
    അക്രമാദിത്യന്‍റെ മാറാപ്പില്‍ നിന്നും വേതാളം പതിവുപോലെ കഥ പറഞ്ഞു തുടങ്ങി...അല്ലേ..
    "വട്ടുള്ള"അറബികള്‍..ഏതു വട്ടാ..ശെരിക്കും കവി ഉദ്ദേശിച്ചത്?!
    കവിതയേ..തിരിയാത്ത എനിക്ക് ഈ കവിത ശെരിക്കും മനസ്സിലായി.
    അറബി വാക്കുകളുടെ അര്‍ഥം അടിയില്‍ കൊടുക്കാമായിരുന്നു എന്ന് തോന്നുന്നു.
    പദ്യവും ഗദ്യവും സമന്വയിപ്പിച്ച വെത്യസ്ഥമായ പോസ്റ്റ് ഒരുപാട് ഇഷ്ടായി.ഭാവുകങ്ങള്‍,

    ReplyDelete
  8. പോസ്റ്റിലെ വ്യത്യസ്തത പെരുത്തിഷ്ടായി.
    സാഹിത്യത്തിന്റെ പരമ്പരാഗത ചട്ടക്കൂടുകളൊക്കെ അങ്ങനങ്ങട്ട് പോട്ടെന്ന്, അല്ല പിന്ന!

    ReplyDelete
  9. ഹായ് കൂയ് പൂയ്!
    മുഖദാവില് ഇതേവരെ കാണാത്ത സ്വന്തംനാട്ട്കാരന്‍മുഖ്താറിന്റെ ബൂലോകഹിറ്റ് കൂജനം കേട്ട് തിരിഞ്ഞ് നോക്കിയപ്പൊ കണ്ടത് “ഹാഷിക്ക് ഭായ് ”ആഷിഖ് എന്ന് കേട്ടിട്ടുണ്ട് ഏട്ടന്റെ മോന്റെ പേര് ആഷിഖ് എന്നാണു!അല്ലങ്കിലും ഈപേരിലൊക്കെ എന്തിരിക്കുന്നു അല്ലേ!? അല്ല എന്തെങ്കിലുംഒക്കെ അടങ്ങിയിരിക്കുമത്രേ!.
    അവിടെ അടങ്ങി ഇരുന്നോട്ടെ അല്ലേ..?
    അപ്പച്ചന് ബോറടിച്ചു കാണും! അപ്പച്ചന്റെ ഇഷ്ടം തന്നെയാണപ്പച്ചാ എനിയ്ക്കും ഇഷ്ടം. ദൈവാനുഗ്രഹത്തോടെ കഴിയുന്നകാലമത്രയും വരയ്ക്കാന്‍ തന്നെയാണു തീരുമാനം.
    @ആളവന്‍താന്‍ ,ഹി ഹി അത് താന്‍ ഇവന്‍ ഇവന്‍ താന്‍ അവന്‍
    ആളവന്താന്‍..
    @ente lokam- ശരിയാണു അറബിവാക്കുകളുടെ അര്‍ത്ഥം കൂടി വേണമായിരുന്നു..
    @ajith- ചേട്ടനും വന്നു!
    @~ex-pravasini*പാട്ടും കൂട്ടും ഒക്കെപറ്റിയെങ്കില്‍ ഒരുകൊമ്പോ,തൊങ്കലോരീതിയില്‍ അങ്ങട്ട് പാടാ.. വട്ട്..!പ്രത്യക്ഷത്തിലുള്ളവട്ട്തന്നെയാണു ഉദ്ധേശിച്ചത്.ഉപ്പാനെ സ്നേഹത്തോടെ അന്വേഷിക്കുന്നു,ഒരു സലാമും.
    @നിശാസുരഭി, ഇത്ചട്ടക്കൂടുകള്‍ക്കെതിരെയുള്ള ഒരുതട്ടിക്കയറ്റമൊന്നുമല്ല!
    കൂട്ടിയാല്‍ കൂടുന്നപോലൊരു തട്ടിക്കൂട്ടല്‍!ഇങ്ങനേം പോട്ടേന്ന് അല്ലപിന്ന..!
    @moideen angadimugar കൊണ്ടു!

    കമന്റ്സ് അഞ്ചെട്ടെണ്ണം ആയിട്ടാ ഇന്ന്നോക്കാന്‍ കഴിഞ്ഞത്
    വല്ലാതെ നീളാതെ ഒരുനൂറ് നന്ദിപറയാം എന്നുംകരുതി.ചുരുക്കിപ്പറഞ്ഞാല്‍ പരത്തിപ്പറഞ്ഞു!!.
    ചുരുക്കി പറയട്ടെ..ഒന്ന്,രണ്ട്,.........ഒമ്പത് പേര്‍ക്കും സ്നേഹത്തോടെ,അതിലേറെ സന്തോഷത്തില്‍ നന്ദി!!.

    ReplyDelete
  10. കൊള്ളാം... ഇതാണ് ശരിക്കും അറബി മലയാളം...!!!

    ReplyDelete
  11. മനസ്സിലായി കവിതേം കുറിപ്പും!
    ങ്ങനെക്കൊ കണ്ടത് എഴ്ത്തീട്ട് ങ്ങളെ കെട്ട്യോള് ഒന്നും പറഞ്ഞീലെ?

    ReplyDelete
  12. എല്ലാം കൂടി ഒരു ബിരിയാണി സ്റ്റൈലാണല്ലോ? അഭിനന്ദനങ്ങള്‍!

    ReplyDelete